ഗോവയിലെത്തിയ രാഹുൽ ഗാന്ധി രണ്ട് നായക്കുട്ടികളെ വാങ്ങി.. ഒന്നിനെ കൂടെ കൊണ്ടുപോയി..
ഗോവയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധി രണ്ട് നായക്കുട്ടകളെ സ്വന്തമാക്കി. മൂന്ന് മാസം പ്രായമുള്ള ജാക്ക് റസൽ ടെറിയർ ഇനത്തിൽപ്പെട്ട നായയെ ആണ് രാഹുൽ വാങ്ങിയത്. എന്നാൽ ഒരു നായക്കുട്ടിയെ ആണ് അദ്ദേഹം കൂടെ കൊണ്ടുപോയത്. നോർത്ത് ഗോവയിലെ മപുസയിലെ ഷർവാണി പിത്രെയുടെയും ഭർത്താവ് സ്റ്റാൻലിയുടെയും പക്കൽ നിന്നാണ് രാഹുൽ നായക്കുട്ടികളെ വാങ്ങിയത്..
വിശേഷപ്പെട്ട ഇനങ്ങളിൽ പെട്ട നായക്കളെ വിൽക്കുന്നുണ്ടെന്ന് അറിഞ്ഞ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്ന് വിളിക്കുകയായിരുന്നുവെന്ന് ഷർവാണി പറഞ്ഞു, ഗോവയിൽ രാഹുൽ എത്തുന്നതിന് മുമ്പ് തന്നെ രാഹുലിന്റെ ഓഫീസ് ഇവരെ ബന്ധപ്പെട്ടിരുന്നു. കുറിയ കാലുകളുള്ള റസൽ ടെറിയർ ഇനത്തിൽ പെട്ട രണ്ട് നായക്കുട്ടികളെ ലഭിക്കുമോ എന്ന് അന്വേഷിച്ചായിരുന്നു വിളിച്ചത്.

നായക്കുട്ടികൾ ഉണ്ടെന്ന് അറിയിച്ചെങ്കിലും അവയെ വാങ്ങിക്കാൻ രാഹുൽ തന്നെ എത്തുമെന്ന് ഇവർ കരുതിയിരുന്നില്ല. അവിടെ എത്തിയ രാഹുൽ ഷർവാണിയെയും കുടുംബത്തെയും പരിചയപ്പെടുകയും അരമണിക്കൂർ അവിടെ ചെലവിടുകയും ചെയ്തു. ആ സമയത്ത് നായകൾക്കൊപ്പം കളിക്കുകയും ഓമനിക്കുകയുമായിരുന്നു അദ്ദേഹം. തിനിക്ക് ഈ ഇനത്തിലുള്ള രണ്ട് വളർത്ത് നായകൾ ഉണ്ടായിരുന്നതായി രാഹുൽ അവരോട് പറഞ്ഞു.
അവയിൽ ഒന്ന് നഷ്ടപ്പെട്ടതോടെയാണ് രണ്ടെണ്ണത്തിനെ വാങ്ങാം എന്ന് അദ്ദേഹം തീരുമാനിക്കുന്നത്. രണ്ട് നായക്കുട്ടികളെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. പക്ഷേ ഒന്നിന മാത്രമാണ് അദ്ദേഹത്തിനൊപ്പം കൊണ്ടുപോയത്. വിമാനത്തിൽ ഒരുവ വ്യക്തിക്കൊപ്പം ഒരു നായയെ മാത്രമേ അനുവദിക്കൂ അതുകൊണ്ടാണ് അദ്ദേഹം ഒന്നിനെ മാത്രം കൊണ്ടുപോയത്.
രണ്ടാമത്തെ നായക്കുട്ടിയെ അദ്ദേഹത്തിന് അയച്ചുകൊടുക്കുമെന്നാണാണ് ഷർവാണി വ്യക്തമാക്കിയത്. ഏറെ ഉത്സഹാമുള്ള ഇനമാണ് ണ് ജാക്ക് റസൽ ടെറിയർ ഇനത്തിൽ പെട്ട നായകൾ. ബുദ്ധിശക്തിയുടെ കാര്യത്തിലും മുന്നിലാണ്. മണപിടിക്കാനും മിടുക്കർ. ആയുർ ദൈർഘ്യം കൂടുതലാണെന്നതും ഇവയും പ്രത്യേകതയാണ്.












Click it and Unblock the Notifications