Get Updates
Get notified of breaking news, exclusive insights, and must-see stories!

റമദാന്‍ വ്രതാരംഭം എന്ന്? ഇന്ത്യയിലെയും ഗള്‍ഫിലെയും തിയ്യതി... നോമ്പ് അനുഷ്ടിക്കുന്ന രീതി ഇങ്ങനെ

വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത തിയ്യതിയിലാണ് റമദാന്‍ ഒന്ന് ആരംഭിക്കുക. ചാന്ദ്ര മാസപ്പിറവിയുമായി ബന്ധപ്പെട്ടാണ് തിയ്യതി തീരുമാനിക്കുക

മുസ്ലിം സമൂഹം വ്രതമെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ലോകത്ത് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മതവിഭാഗമാണ് മുസ്ലിങ്ങള്‍. വ്യത്യസ്തമായ ചിന്താ ധാരകള്‍ മുസ്ലിങ്ങള്‍ക്കിടയിലുണ്ടെങ്കിലും എല്ലാവരും റമദാന്‍ മാസം നോമ്പ് അനുഷ്ടിക്കും. ഈ വര്‍ഷത്തെ നോമ്പ് മാര്‍ച്ച് 23 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ എല്ലാ രാജ്യങ്ങളിലും ഒരേ ദിവസമല്ല നോമ്പ് ആരംഭിക്കുന്നത്. ചില രാജ്യങ്ങളില്‍ വ്യത്യാസമുണ്ട്. എന്നു മുതലാണ് മുസ്ലിങ്ങള്‍ നോമ്പെടുക്കാന്‍ തുടങ്ങിയത്, എന്തിനാണ് നോമ്പെടുക്കുന്നത് തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ ഈ ഘട്ടത്തില്‍ സ്വാഭാവികമാണ്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം...

നോമ്പ് കര്‍മം ഇങ്ങനെ

നോമ്പ് കര്‍മം ഇങ്ങനെ

ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാന്‍. മലയാളത്തില്‍ റംസാന്‍, റമളാന്‍ തുടങ്ങിയ രീതിയിലും ഇതെഴുതാറുണ്ട്. ചില വര്‍ഷങ്ങളില്‍ റമദാന്‍ 30 ദിവസവും ചിലപ്പോള്‍ 29 ദിവസവുമുണ്ടാകാറുണ്ട്. ചാന്ദ്ര മാസപ്പിറവി അനുസരിച്ചാണ് ഇത് നിശ്ചയിക്കുന്നത്. രാവിലെ മുതല്‍ വൈകീട്ട് വരെ അന്ന പാനീയങ്ങളില്‍ നിന്ന് മുക്തമായി ആരാധന-സന്നദ്ധ-സേവന കാര്യങ്ങളില്‍ കൂടുതലായി ഇടപെടുകയാണ് റമദാന്‍ മാസത്തില്‍ മുസ്ലിം സമൂഹം ചെയ്യുക.

ഇന്ത്യയില്‍ റമദാന്‍ എന്ന് തുടങ്ങും

ഇന്ത്യയില്‍ റമദാന്‍ എന്ന് തുടങ്ങും

ഇന്ത്യയില്‍ റമദാന്‍ മാസം മാര്‍ച്ച് 22 ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്നും അതല്ല 23 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്നും പറയപ്പെടുന്നു. കേരളത്തില്‍ 24 ആയേക്കുമെന്ന് പറയുന്നവരുമുണ്ട്. ചാന്ദ്ര പിറവി നോക്കിയാണ് മതപണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഏപ്രില്‍ 21 നോ, 22നോ ആയിരിക്കും ചെറിയ പെരുന്നാള്‍. ഇന്ത്യയില്‍ ഭൂപ്രദേശങ്ങളുടെയും പണ്ഡിത തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ തിയ്യതിയില്‍ മാറ്റമുണ്ടാകാം.

ഗള്‍ഫില്‍ നോമ്പ് തുടങ്ങുന്നത്

ഗള്‍ഫില്‍ നോമ്പ് തുടങ്ങുന്നത്

സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ മാര്‍ച്ച് 23ന് റമദാന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലബ്‌നാന്‍, മാലദ്വീപ്, മൊറോക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളിലും മാര്‍ച്ച് 23നാണ് നോമ്പ് തുടങ്ങുക. എല്ലായിടത്തും ഏപ്രില്‍ 21നാണ് ചെറിയ പെരുന്നാള്‍ എന്നും കണക്കാക്കപ്പെടുന്നു. അതേസമയം, പാകിസ്താന്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മാര്‍ച്ച് 22നാണ് റമദാന്‍ തുടങ്ങുന്നത്.

വിശ്വാസത്തിന്റെ അടിസ്ഥാനം

വിശ്വാസത്തിന്റെ അടിസ്ഥാനം

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സ് യുഎഇ മാര്‍ച്ച് 23 വ്യാഴാഴ്ചയാകും റമദാന്‍ ഒന്ന് എന്ന് അറിയിച്ചിട്ടുണ്ട്. ഖത്തര്‍ കലണ്ടറും ഇതേ കാര്യം ശരിവെക്കുന്നു. എല്ലാ വിശ്വാസികള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിട്ടുണ്ടെന്നാണ് ഖുര്‍ആന്‍ വചനം. നോമ്പെടുക്കുന്ന രീതി പ്രവാചകന്‍ മുഹമ്മദ് കാണിച്ചുകൊടുക്കുകയും ചെയ്തു.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

മക്കയില്‍ നിന്ന് പ്രവാചകന്‍ മുഹമ്മദ് മദീനയിലേക്ക് പലായനം ചെയ്തിരുന്നു. ഇതിന്റെ രണ്ടാം വര്‍ഷമാണ് പ്രവാചകന്റെ അനുയായികള്‍ റമദാന്‍ മാസത്തില്‍ നോമ്പെടുക്കാന്‍ തുടങ്ങിയത്. അന്ന പാനീയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ മാത്രമല്ല, മോശമായ സംസാരം, പ്രവര്‍ത്തികള്‍, ചിന്തകള്‍ എന്നിവയില്‍ നിന്നുകൂടിയുള്ള മുക്തിയാണ് നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇസ്ലാമിക പണ്ഡിതര്‍ വിശദീകരിക്കുന്നു.

എന്തുകൊണ്ട് റമദാനില്‍ മാത്രം

എന്തുകൊണ്ട് റമദാനില്‍ മാത്രം

എന്തുകൊണ്ടാണ് റമദാന്‍ മാസത്തില്‍ തന്നെ നോമ്പെടുക്കുന്നു എന്ന ചോദ്യം നിര്‍ണായകമാണ്. ഈ മാസമാണ് ഖുര്‍ആന്‍ അവതീര്‍ണമായത് എന്നും അതുകൊണ്ടാണ് ഈ മാസം നോമ്പ് നിര്‍ബന്ധമാക്കിയതെന്നുമാണ് പണ്ഡിതര്‍ നല്‍കുന്ന മറുപടി. ഈ മാസം ചെയ്യുന്ന ഓരോ നല്ല പ്രവര്‍ത്തികള്‍ക്കും ദൈവം ഇരട്ടി പ്രതിഫലം നല്‍കുമെന്നാണ് വിശ്വാസം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+