Get Updates
Get notified of breaking news, exclusive insights, and must-see stories!

12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി പോലീസ് ഉദ്യോഗസ്ഥ; കാക്കിക്കുള്ളിലെ അമ്മ മനസ്‌

പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുഞ്ഞിന്റെ അച്ഛൻ എടുത്തുകൊണ്ടുപോയ വാർത്ത കഴിഞ്ഞദിവസങ്ങളിൽ നമ്മൾ കേട്ടുകാണും. പിണങ്ങിക്കഴിയുന്ന ഭാര്യയുടെ അടുത്തുനിന്നാണ് ഭർത്താവും ഭർത്താവിന്റെ മാതാവും കൂടി കുഞ്ഞിനെ കൊണ്ടുപോയത്. ഈ വാർത്ത കേട്ടവരുടെ ഒക്കെ ഉള്ളൊന്ന് പിടഞ്ഞുകാണും.

കാരണം മുലപ്പാൽ മാത്രം കുടിക്കാൻ കഴിയുന്ന കുഞ്ഞിനെ കൊണ്ടുപോയാൽ ആ കുഞ്ഞിന് വിശക്കുമ്പോൾ എന്തു ചെയ്യും എന്ന സംശയമാണ് ആദ്യം എല്ലാവരുടേയും മനസ്സിൽ വന്നിട്ടുണ്ടാവുക. വിശന്നുകരഞ്ഞ ആ കുഞ്ഞിന് അമ്മയുടെ കരുതലും അമ്മിഞ്ഞ പാലും നൽകിയത് ഒരു പോലീസുകാരിയായിരുന്നു.

1

രമ്യ എന്ന പോലീസ് ഉദ്യോ​ഗസ്ഥയാണ് കുഞ്ഞിന് മുലപ്പാൽ നൽകി ജീൂവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ 23ന് ആണ് 12 ദിവസം പ്രായമുളള്ള കുഞ്ഞിനെ ഭർത്താവും ഭർതൃമാതാവും കടത്തിക്കൊണ്ടുപോയത്. ഈ സംഭവം അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായിരുന്നു രമ്യയും

2

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഭർത്താവ് കുഞ്ഞുമായി കടന്ന പരാതി ലഭിച്ചപ്പോൾ ചേവായൂർ പൊലീസ് നടത്തിയ അന്വേഷണം ബത്തേരിയിൽ ആണ് അവസാനിച്ചത്. ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇവരെ ബത്തേരിയിൽ നിന്നാണു പിടികൂടിയത്. ഇവർ പോലീസിന്റെ പിടിയിലായതിന് പിന്നാലെ കുഞ്ഞിനെ പരിശോധനക്കായി ആശുപത്രിയിൽ പൊലീസ് കൊണ്ടുപോയിരുന്നു. സംഘത്തിലെയെല്ലാവരും ആശങ്കിയിലായിരുന്നു.

3


12 ദിവസം മാത്രമായ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഷുഗർ ലെവൽ താണു വരുന്നു. കുഞ്ഞിന്റെ സ്ഥിതി വളരെ മോശമാണെന്ന് അറി‍ഞ്ഞതോടെ രമ്യ ഇടപെടുകയായിരുന്നു, താൻ ഫീഡിങ് മദറാണെന്ന് ഡോക്ടറോട് പറഞ്ഞുയ പിന്നീട് അനുമതി വാങ്ങിയ ശേഷം രമ്യ കുഞ്ഞിന് പാൽ കൊടുക്കുകയായിരുന്നു. രമ്യ കുഞ്ഞിനെ തന്നോട് ചേർത്ത് പിടിച്ചപ്പോൾ തന്നെ അതുവരെ കരഞ്ഞിരുന്ന കുട്ടി കരച്ചൽ മെല്ലെ മെല്ലെ നിർത്തുകയും ചെയ്തു.

5

പിന്നെ അമ്മിഞ്ഞപ്പാൽ കുടിച്ചു അമ്മിഞ്ഞപ്പാൽ കുടിച്ചുകഴിഞ്ഞതോടെ കുട്ടിയുടെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടു. കുഞ്ഞിന് ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ അവിടെയുള്ളവർക്കൊക്കെ സന്ചോഷമായി, നന്തി ചിങ്ങപുരം കിഴക്കേ നൊട്ടിക്കണ്ടി മാധവന്റെയും രതിദേവിയുടെയും മകളാണ് രമ്യ. ഭർത്താവ് അധ്യാപകനായ അശ്വന്ത്. അഞ്ചും ഒന്നും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളാണ് രമ്യക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+