പഞ്ചഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍ വരും, വാനനിരീക്ഷകര്‍ക്ക് അപൂര്‍വ കാഴ്ച്ച, പ്രത്യേകതകള്‍ എന്തെല്ലാം?
ന്യൂഡല്‍ഹി: അത്യപൂര്‍വ കാഴ്ച്ചയ്ക്കായി ഒരുങ്ങുകയാണ് വാനനിരീക്ഷകര്‍. ജൂണ്‍ 17ന് പഞ്ചഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍ എത്തുന്ന കാഴ്ച്ചയ്ക്ക് ഇവര്‍ സാക്ഷ്യം വഹിക്കും. ശനി, നെപ്റ്റിയൂണ്‍, വ്യാഴം, യുറാനസ്, ബുധന്‍, എന്നീ ഗ്രഹങ്ങളാണ് നേര്‍ക്കുനേര്‍ വരുന്നത്.
ആകാശ കാഴ്ച്ചയുടെ കാര്യത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാഴ്ച്ചയെന്ന വിശേഷണമാണ് ഇതിനുള്ളത്.ഒരു സാധാരണ സംഭവമല്ല ദൃശ്യമാകാന്‍ പോകുന്നത്. അതിമനോഹരമാണ് ഈ പഞ്ചഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍ അണിനിരക്കുന്ന കാഴ്ച്ച.

അത് മാത്രമല്ല ഈ കാഴ്ച്ച നിങ്ങള്‍ മിസ് ചെയ്താല്‍ പിന്നീട് കാണാന്‍ സാധിക്കുമെന്ന് കരുതേണ്ട. നിങ്ങളുടെ ജീവിത കാലയളവില്‍ അത്തരമൊരു പ്രതിഭാസം വീണ്ടും സംഭവിക്കാന്‍ സാധ്യതയില്ല. ആകാശം മുഴുവന്‍ വര്‍ണാഭമാക്കാന്‍ ഈ ദൃശ്യവിസ്മയത്തിന് സാധിക്കും.
ഈ കാഴ്ച്ചയ്ക്ക് തിരികൊളുത്തുക ശനിയാണ്. ഗ്രഹങ്ങളില്‍ ഒരേ ദിശയിലേക്ക് ശനി ആദ്യം വന്ന് നില്‍ക്കും. പ്രകാശ വലയം ശനിക്ക് ചുറ്റുമുണ്ടാകും. അത് വാനനിരീക്ഷകര്‍ക്ക് വലിയൊരു വിരുന്ന് തന്നെയായിരിക്കും.
ജൂണ്‍ 16നും 17നും ഇടയിലായിട്ടുള്ള രാത്രിയിലാണ് ശനിയുടെ വരവ് ഉണ്ടാവുക. നെപ്റ്റിയൂണ്‍ ഈ സമയം പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞായിട്ടായിരിക്കും തിളങ്ങുക. ഇത് നേരിട്ടുള്ള കാഴ്ച്ച അസാധ്യമാക്കും. നിങ്ങള്‍ക്ക് ഈ അപൂര്‍വ ദൃശ്യവിസ്മയം കാണാന്‍ ബൈനോക്കുലറുകളുടെ സഹായം ആവശ്യമായി വരും.
ശനി എത്തി കഴിഞ്ഞാല്‍ പിന്നീട് വ്യാഴത്തിന്റെ വരവാണ്. ഈ ഗ്രഹങ്ങള്‍ നില്‍ക്കുന്നതിന്റെ മധ്യസ്ഥാനത്തായി വ്യാഴം നിലയുറപ്പിക്കും. ഏരീസ് നക്ഷത്ര സമൂഹത്തില്‍ ഈ ഗ്രഹത്തിന്റെ പ്രകാശം പ്രതിഫലിക്കും.
അതുകൊണ്ട് വ്യാഴത്തിന്റെ സാന്നിധ്യം നിങ്ങള്‍ക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. മൂന്നാമതായി എത്തുക യൂറാനസാണ്. വ്യാഴത്തിന്റെ 7 ഡിഗ്രി താഴെയായിട്ടാവും ഇത് സ്ഥിതി ചെയ്യുക. യുറാനസിനെ കാണാനും ബൈനോക്കുലര്‍ ആവശ്യമാണ്.
സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പേ ഇവ അപ്രത്യക്ഷമായി തുടങ്ങും. അതിന് ശേഷം ബുധന്‍ ഉയര്‍ന്ന് പൊങ്ങി ചക്രവാളത്തില്‍ ദൃശ്യമാകും.
ഇത്തരമൊരു പ്രപഞ്ചസംബന്ധിയായ വിസ്മയം കാണാന്‍ കുറച്ച് ആസൂത്രണവും ആവശ്യമാണ്. ആദ്യമായി മനസ്സില്‍ ഉണ്ടാവേണ്ടത്, സമയമാണ്. സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരെ ഈ ഗ്രഹങ്ങളുടെ ദൃശ്യവിസ്മയം ദര്‍ശിക്കാനാവും.
വാനനിരീക്ഷകര്‍ അവരുടെ ശ്രദ്ധ എപ്പോഴും ഗ്രഹങ്ങള്‍ക്ക് നല്‍കണം. നക്ഷത്രങ്ങളിലായിരിക്കരുത് നിങ്ങളുടെ ശ്രദ്ധ. പ്രഭാത വാനത്തില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന ഗ്രഹമായത് കൊണ്ട് വ്യാഴത്തെ നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ബാക്കിയുള്ള ഗ്രഹങ്ങളെല്ലാം കുറച്ച് മങ്ങിയായിരിക്കും കാണുക. എന്നാല്‍ നക്ഷത്രങ്ങളേക്കാള്‍ തിളക്കമുണ്ടാവും.
ഇരുണ്ട ആകാശത്തില്‍, ഏറ്റവും മികച്ച രീതിയില്‍ ഗ്രഹങ്ങളുടെ സംയോജനം കാണാനാവും. പക്ഷേ ആകാശം തെളിഞ്ഞിരിക്കണം. ബുധന്‍ ചക്രവാളത്തോട് ഏറ്റവും അടുത്തായിട്ടായിരിക്കും കാണപ്പെടുക.
യൂറാനസ്സും, നെപ്റ്റിയൂണും മങ്ങിയ നിലയിലും കാണപ്പെടും. അതേസമയം നേര്‍ക്കുനേര്‍ വരുമെങ്കിലും, കൃത്യമായ നേര്‍രേഖയില്‍ ആയിരിക്കില്ല ഗ്രഹങ്ങളുടെ സ്ഥാനം. ലോകത്തെല്ലായിടത്തും ഈ ദൃശ്യവിസ്മയം ഒരുപോലെ ആയിരിക്കില്ല കാണപ്പെടുക.












Click it and Unblock the Notifications