കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 കഴിഞ്ഞാല്‍ സെക്‌സ് കുറച്ചോളൂ, ഇല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക്... സ്ത്രീകള്‍ക്ക് സന്തോഷവാര്‍ത്ത!

  • By Desk
Google Oneindia Malayalam News

50 കഴിഞ്ഞാല്‍ സെക്‌സ് കുറച്ചോളൂ, ഇല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക്... സ്ത്രീകള്‍ക്ക് സന്തോഷവാര്‍ത്ത!
എത്ര വയസ്സ് വരെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളത്... അങ്ങനെ ഒരു നിയമമുണ്ടോ.. നിയന്ത്രണമുണ്ടോ.. നിയമത്തിന്റെ കാര്യമാണെങ്കില്‍ ഇല്ല എന്നുത്തരം. ഇനി നിയന്ത്രണത്തിന്റെ കാര്യമാണെങ്കില്‍, ഉണ്ടെങ്കില്‍ കൊള്ളാം എന്ന് ഉത്തരം. 50കളുടെ അവസാനം മുതല്‍ സെക്‌സ് നിയന്ത്രിച്ചില്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്കും സ്‌ട്രോക്കും വരാനുള്ള സാധ്യത ഇരട്ടിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്.

<strong>റോബോട്ട് സെക്‌സ് റിസ്ക് ഫ്രീ... ഉള്ളത് അധികസുഖം... ഒരേ ഒരു അപകടമേയുള്ളൂ, അതിതാണ്.. വിദഗ്ധര്‍ പറയുന്നു..</strong>റോബോട്ട് സെക്‌സ് റിസ്ക് ഫ്രീ... ഉള്ളത് അധികസുഖം... ഒരേ ഒരു അപകടമേയുള്ളൂ, അതിതാണ്.. വിദഗ്ധര്‍ പറയുന്നു..

പ്രായമായാല്‍ പിന്നെ സെക്‌സ് വേണ്ട എന്നാണ് പൊതുവേ നമ്മുടെ ഒരു ധാരണ. സ്ത്രീകളുടെ കാര്യമാണെങ്കില്‍ പിന്നെ പറയാനുമില്ല, ആര്‍ത്തവ വിരാമമെത്തിയാല്‍ പിന്നെ, സെക്‌സോ ഈ പ്രായത്തിലോ എന്ന മട്ടിലാകും ചിന്തകള്‍. ഈ പഠനം കൂടി പുറത്തറിയുന്നതോടെ വയസ്സുകാലത്തെ ഈ വയ്യാവേലി കൂടുതല്‍ ആളുകള്‍ വേണ്ടെന്ന് വെക്കാനാണ് സാധ്യത. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍...

അമ്പത് കഴിഞ്ഞാല്‍ സൂക്ഷിക്കാം

അമ്പത് കഴിഞ്ഞാല്‍ സൂക്ഷിക്കാം

അമ്പതുകളുടെ അവസാനം, അറുപതുകള്‍, എഴുപതുകള്‍, എണ്‍പതുകള്‍... പ്രായം കൂടും തോറും പുരുഷന്മാരില്‍ സെക്‌സുമായി ബന്ധപ്പെട്ട റിസ്‌ക് കൂടി വരുന്നു എന്നാണ് ഈ പഠനം പറയുന്നത്. ഈ പ്രായത്തില്‍ പെട്ട 2000 പുരുഷന്മാരിലാണ് പഠനം നടത്തിയത്.

എന്താണ് സംഭവിക്കുക

എന്താണ് സംഭവിക്കുക

ലൈംഗിക ബന്ധസമയത്തെ വലിഞ്ഞുമുറുകലുകളെ അതിജീവിക്കാന്‍ പ്രായം കൂടുന്തോറും കഴിയാതെ വരുമത്രെ. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ആഴ്ചയില്‍ ഒന്നായാലോ

ആഴ്ചയില്‍ ഒന്നായാലോ

ആഴ്ചയില്‍ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരില്‍, ഇതില്ലാത്ത പുരുഷന്മാരെ അപേക്ഷിച്ച് സ്‌ട്രോക്കും ഹാര്‍ട്ട് അറ്റാക്കും വരാനുള്ള സാധ്യത ഇരട്ടിയാണത്രെ. അമേരിക്കയില്‍ നിന്നുള്ള പഠനസംഘമാണ് ഫലം പുറത്തുവിട്ടത്.

പങ്കാളിയാണ് പ്രശ്‌നം

പങ്കാളിയാണ് പ്രശ്‌നം

താരതമ്യേന പ്രായം കുറഞ്ഞ പങ്കാളിയുടെ ആവേശത്തിനും വേഗത്തിനും ഒപ്പം എത്താനുള്ള ശ്രമത്തിനിടെയാണ് പുരുഷന്മാരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുക എന്ന് പഠനം പറയുന്നു. പ്രായം കൂടുന്തോറും ലൈംഗിക സംബന്ധമായ പ്രശ്‌നങ്ങളും കൂടും. ഇത് മനസില്‍ വെച്ചുകൊണ്ട് വേണം കിടപ്പറയില്‍ പെരുമാറാന്‍.

സ്ത്രീകള്‍ക്ക് സന്തോഷവാര്‍ത്ത

സ്ത്രീകള്‍ക്ക് സന്തോഷവാര്‍ത്ത

എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഏത് പ്രായത്തില്‍ പെട്ട സ്ത്രീകളും പേടിക്കേണ്ട കാര്യമില്ല. സെക്‌സ് ആസ്വദിക്കുകയും മികച്ച സംതൃപ്തി കിട്ടുകയും ചെയ്യുന്ന സ്ത്രീകളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയുമെന്നാണ് പഠനം പറയുന്നത്.

പഠനം നടന്നത്

പഠനം നടന്നത്

ജേര്‍ണല്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ ബിഹേവിയറിലാണ് ഈ പഠനം പ്രത്യക്ഷപ്പെട്ടത്. 57നും 85നും ഇടയില്‍ പ്രായമുള്ള 2204 പേരിലാണ് പഠനം നടന്നത്. ഇതിന് മുമ്പ് നടന്ന പഠനങ്ങളിലെ വാദങ്ങള്‍ക്ക് നേര്‍ വിപരീതമാണ് ഈ ഫലമെന്നതാണ് ഏറെ ശ്രദ്ധേയം.

മുമ്പ് പറഞ്ഞിരുന്നത്

മുമ്പ് പറഞ്ഞിരുന്നത്

2010 ല്‍ ന്യൂ ഇംഗ്ലണ്ട് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 40നും 70നും ഇടയിലുള്ള പുരുഷന്മാരില്‍ സമാനമായ പഠനം നടത്തിയിരുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ മാസത്തില്‍ ഒന്ന് മാത്രം സെക്‌സ് ചെയ്യുന്നവരെ അപേക്ഷിച്ച് പകുതി മാത്രമേ ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളൂ എന്നാണ്.

English summary
A study says that sex in later age double risk of heart attacks for men.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X