വസ്ത്ര മേഖല പിടിക്കാന്‍ റിലയന്‍സ്: ടാറ്റ സുഡിയോയെ നേരിടാന്‍ പുതിയ ബ്രാന്‍ഡ്
മുംബൈ: വസ്ത്രമേഖലയില്‍ പുതു തരംഗമാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റിലയന്‍സ് റീട്ടെയിലിന്റെ ചുമതല വഹിക്കുന്നത്. ഇഷ കമ്പനിക്കായി സ്വന്തമാക്കിയ ഇടപാടുകളാണ് ഇന്ന് റിലയന്‍സ് റീട്ടെയിലിന്റെ കുതിപ്പിന് കാരണം. വസ്ത്രവ്യാപാര രംഗത്ത് റിലയന്‍സ് തങ്ങളുടെ കുത്തയ്ക്ക് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ടാറ്റയുടെ സുഡിയോയാണ് ഈ മേഖലയില്‍ മുന്നിലുള്ളത്.
ഇതിന് നേരിടാന്‍ പുതിയൊരു ബ്രാന്‍ഡാണ് അവര്‍ പുറത്തിറക്കുന്നത്. അതേസമയം യൂസ്റ്റ എന്ന ഫാഷന്‍ റീട്ടെയില്‍ ബ്രാന്‍ഡാണ് റിലയന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ഹൈദരാബാദിലെ ശരത് സിറ്റി മാളില്‍ ആദ്യത്തെ ഷോപ്പും കമ്പനി ആരംഭിച്ചു. ടാറ്റയുടെ സുഡിയോയുടെ മാര്‍ക്കറ്റ് പിടിക്കാനുള്ള വന്‍ ചുവടുവെപ്പാണിത്. അതേസമയം റ്റേവം ന്യായമായ വിലയില്‍ വസ്ത്രങ്ങള്‍ ലഭ്യമാക്കുക എന്നാണ് യൂസ്റ്റ പ്ലാന്‍ ചെയ്യുന്നത്.

റീട്ടെയില്‍ യൂണിറ്റുകളില്‍ ഇതുവരെ കാണാത്ത ഓഫറുകളാണ് കമ്പനി നല്‍കുന്നത്. എല്ലാ വസ്ത്രങ്ങളും 999 രൂപയില്‍ താഴെ മാത്രമാണ് ഉപയോക്താക്കള്‍ നല്‍കേണ്ടി വരിക. ഭൂരിഭാഗവും 499 രൂപ കാറ്റഗറിയില്‍ വരുന്നതാണ്. 15 വയസ്സിനും 25നും ഇടയിലുള്ളവര്ക്കാണ് കൂടുതല്‍ വസ്ത്ര കളക്ഷനുകള്‍ ഈ പണത്തിന് ലഭിക്കുക. രാജ്യത്തെ യുവജനതയെ ഫാഷനിലേക്ക് കടന്നുവരാന്‍ പ്രചോദിപ്പിക്കുന്നതാണ് യൂസ്റ്റയുടെ പ്ലാനെന്നും, ആര്‍ക്കും ചെറിയ തുകയ്ക്ക് വസ്ത്രങ്ഹള്‍ വാങ്ങാമെന്നും റിലയന്‍സ് റീട്ടെയില്‍ ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ പ്രസിഡന്റ് അഖിലേഷ് പ്രസാദ് പറഞ്ഞു.
യൂത്തിന്റെ ഫാഷനിലാണ് യൂസ്റ്റ അവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്. യൂസ്റ്റയുടെ ലൊക്കേഷനുകളില്‍ ടെക് ഫീച്ചറുകളും ലഭ്യമാണ്. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരെ അവര്‍ സമ്മാനിക്കുന്നുണ്ട്. ക്യൂആര്‍ കോഡുകള്‍ വെച്ചുള്ള ഡിസ്‌പ്ലേകളും ഉണ്ടാവും. അതേസമയം ഉപയോഗിച്ചതോ ആവശ്യമില്ലാത്തതോ ആയ തുണികള്‍ യൂസ്റ്റ സ്‌റ്റോറുകള്‍ക്ക് സംഭാവന ചെയ്യാം. ഇവ സാമൂഹ്യ സേവനത്തിനായി ഉപയോഗിക്കും.
യൂസ്റ്റയും ഒരു പ്രമുഖ എന്‍ജിഒയുമായി പാര്‍ട്ണര്‍ഷിപ്പും ഇക്കാര്യത്തിലുണ്ട്. നിലവില്‍ ബ്രാന്‍ഡിന്റെ ആദ്യ ലൊക്കേഷനായിട്ടാണ് ഹൈദരാബാദ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. അതേസമയം യൂസ്റ്റയെ ജനപ്രിയമാക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ്. അജിയോ, ജിയോ മാര്‍ട്ട് പോലുള്ള റിലയന്‍സ് പ്ലാറ്റ്‌ഫോമുകള്‍ വഴി യൂസ്റ്റയുടെ ഉല്‍പ്പന്നങ്ങള്‍ റിലയന്‍സ് ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷമാണ് യൂസ്റ്റയുടെ റീട്ടെയില്‍ ഷോപ്പിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.
പ്രീമിയം കോസ്‌മെറ്റിക്‌സ് സ്‌റ്റോറായ ടിറ അടക്കം പുതിയ ബ്രാന്‍ഡുകള്‍ റിലയന്‍സിലുണ്ട്. നേത്തെ തന്നെ ടാറ്റയുമായുള്ള മത്സരങ്ങള്‍ വിവിധ മത്സരങ്ങളില്‍ റിലയന്‍സ് ആരംഭിച്ചിരുന്നു. ടാറ്റയുടെ സുഡിയോ, പാന്താലൂണ്‍, പോലുള്ളവയാണ് പ്രധാന വെല്ലുവിളികള്‍. ടാറ്റയുടെ സ്റ്റാര്‍ബക്‌സിനെ അടക്കം നേരിടാനാണ് റിലയന്‍സ് ശ്രമിക്കുന്നത്. എന്നാല്‍ ചില മേഖലകളില്‍ ഇപ്പോഴും നേട്ടമുണ്ടാക്കാനായി സാധിച്ചിട്ടില്ല.












Click it and Unblock the Notifications