ജീവനക്കാരന് മുകേഷ് അംബാനിയുടെ സമ്മാനം 1500 കോടി രൂപയുടെ വീട്! 'റിയൽ മുതലാളി'യെന്ന് സോഷ്യൽമീഡിയ
ശതകോടീശ്വരനാണെങ്കിലും ജീവനക്കാരോട് വളരെ സൗമ്യമായി ഇടപെടുന്ന ആളാണ് മുകേഷ് അംബാനി എന്നാണ് പൊതുവേയുള്ള അഭിപ്രായം. അതുമാത്രമല്ല ജീവനക്കാർക്ക് അദ്ദേഹം സമ്മാനങ്ങളും നൽകാറുണ്ട്. അത്തരത്തിൽ മുകേഷ് അംബാനിയിൽ നിന്നും വിലയേറിയ ഒരു സമ്മാനം ലഭിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ജീവനക്കാരന്.
1500 കോടി വിലവരുന്ന വീടാണ് അംബാനി തന്റെ ജീവനക്കാരന് നൽകിയിരിക്കുന്നത്. മനോജ് മോദി എന്ന ജീവനക്കാരനാണ് മുകേഷ് അംബാനി 1500 കോടി വിലവരുന്ന വീട് നൽകിയത്. മുകേഷ് അംബാനിയെ സംബന്ധിച്ച് വെറുമൊരു ജീവനക്കാരൻ മാത്രമല്ല മനോജ്, അദ്ദേഹത്തിന്റെ വലംകൈ കൂടിയാണ്. സഹാപാഠികൾ കൂടെയാണ്.

1.7 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് 22 നിലകളുള്ള കെട്ടിടം ആണ് ഇത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുംബൈയിലെ നേപ്പിയൻ സീ റോഡിലാണ് വിശാലമായ വീട് സ്ഥിതി ചെയ്യുന്നത്. മാജിക്ബ്രിക്സ് ഡോട്ട് കോമിന്റെ കണക്കനുസരിച്ച് 1500 കോടി രൂപയാണ് വീടിന് വില വരുന്നത് എന്നാണ് പറയുന്നത്. മുകേഷ് അംബാനിയുടെ ബാച്ച് മേറ്റാണ് മനോജ് മോദി, ഇരുവരും മുംബൈ യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് കെമിക്കൽ ടെക്‌നോളജിയിൽ ഒരുമിച്ച് പഠിച്ചവരാണ്.
1980 കളുടെ തുടക്കത്തിൽ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്പനിയെ നയിക്കുന്ന സമയത്താണ് മനോജ് മോദി റിലയൻസിൽ പ്രവർത്തിക്കുന്നത് . മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പതിറ്റാണ്ടുകളായി മനോജ് മോദിയുടെ സുഹൃത്താണെന്നാണ് റിപ്പോർട്ടുകൾ. മുകേഷ് അംബാനിയുടെ മക്കളായ ആകാശ് ഇംബാനി, ഇഷ അംബാനി എന്നിവരുമായി അടുത്ത് പ്രവർത്തിക്കുകയാണ് മനോജ് മോദി ഇപ്പോൾ.
റിലയൻസിന്റെ പ്രധാനപ്പെട്ട പല പദ്ധതികളും ലക്ഷ്യത്തിലെത്തിക്കുന്നതിൽ മനോജ് വഹിച്ച പങ്ക് വളകെ വലുതാണ്. റിലയൻസ് ഒപ്പിട്ട നിരവധി ബില്യൺ ഡോളറിന്റെ ഡീലുകൾക്ക് പിന്നിൽ പ്രവർത്തിച്ചതു മനോജ് മോദിയാണ് എന്നാണ് പറയുന്നത്. വളരെ ലളിതമായ വ്യക്തിയാണെങ്കിലും മനോജ് മോദി കഠിനമായി ജോലി ചെയ്യുന്ന വ്യക്തിയാണ്.
മനോജ് മോദി നിലവിൽ റിലയൻസ് റീട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും ഡയറക്ടറായി പ്രവർത്തിക്കുന്നു, മനോജ് മോദിക്ക് മുകേഷ് അംബാനി സമ്മാനമായി നൽകിയ വീട് തലത്തി ആൻഡ് പാർട്‌ണേഴ്‌സ് എൽഎൽപി രൂപകൽപ്പന ചെയ്തതാണ്, കൂടാതെ ചില വീട്ടുപകരണങ്ങൾ ഇറ്റലിയിൽ നിന്ന് കൊണ്ടുവന്നതാണ് എന്നാണ് പുറത്തുവരുന്ന വിവരം.
Skin Care: 20 കളിൽ ആരംഭിച്ചാൽ 40 ൽ വിഷമിക്കേണ്ട! ചർമ്മം എന്നും ചെറുപ്പമാക്കാം..












Click it and Unblock the Notifications