കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോന്നിയതുപോലൊന്നും അടിവസ്ത്രം ധരിക്കാന്‍ പറ്റില്ല!! ക്യാബിന്‍ ക്രൂവിന് വിചിത്ര നിര്‍ദ്ദേശം

viral story, flight, cabin crew, Report says that Pakistan airlines instruct cabin crew to wear proper undergarments, here is why

Google Oneindia Malayalam News

പാകിസ്താനില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംഭവം കേട്ടവര്‍ അന്തംവിട്ടിരിക്കുകയാണ്. സംബവം എന്താണെന്നല്ലേ..പറയാം.. ഒരു 'അണ്ടര്‍ഗാര്‍മെന്റ്' ഓര്‍ഡറാണ് ഇത്രയേറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. എന്താണ് ഈ അണ്‍ര്‍ഗാര്‍മെന്റ് ഓര്‍ഡ് എന്നല്ലേ..അതും പറയാം.

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ക്യാബിന്‍ ക്രൂവിന് അയച്ച ഒരു ഇന്റേണല്‍ ഇന്‍സ്ട്രക്ഷന്‍ മെമ്മോ ആണിതെന്നാണ് പറയപ്പെടുന്നത്. കൃത്യമായ അടിവസ്ത്രം ധരിക്കുന്നത് ഉള്‍പ്പെടെ, ശരിയായ രീതിയില്‍ വസ്ത്രം ധരിക്കണം എന്നാണ് ഈ മെമ്മോയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്, പാകിസ്ഥാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

ക്യാബിന്‍ ക്രൂവിന്റെ മോശം വസ്ത്രധാരണം മോശം മതിപ്പ് സൃഷ്ടിക്കുകയും എയര്‍ലൈനുകളെക്കുറിച്ചുള്ള നെഗറ്റീവ് ഇമേജ് ഉണ്ടാക്കുകയും ചെയ്യുന്നത് കൊണ്ടാണ് 'അണ്ടര്‍ഗാര്‍മെന്റ്' ഓര്‍ഡര്‍ ഇറക്കിയിതെന്നാണ് റിപ്പോര്‍ച്ച്. ജിയോ ടിവിയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇന്‍സ്ട്രക്ഷന്‍ മെമ്മോ കൈവശമുണ്ടെന്നും ജിയോ ടിവി അവകാശപ്പെടുന്നു.

22 വയസായ മകള്‍ വാടക നല്‍കുന്നില്ല; പരാതിയുമായി മാതാപിതാക്കള്‍ കോടതിയില്‍; പിന്നെ നടന്നത്‌22 വയസായ മകള്‍ വാടക നല്‍കുന്നില്ല; പരാതിയുമായി മാതാപിതാക്കള്‍ കോടതിയില്‍; പിന്നെ നടന്നത്‌

2

ഇന്റര്‍സിറ്റി യാത്ര ചെയ്യുമ്പോഴും ഹോട്ടലുകളില്‍ താമസിക്കുമ്പോഴും വിവിധ ആവശ്യക്കാര്‍ സന്ദര്‍ശിക്കുമ്പോഴും ചില ക്യാബിന്‍ ക്രൂ മെമ്പേഴ്‌സ് അശ്രദ്ധമായി വസ്ത്രം ധരിക്കുന്നുണ്ടെന്നുമ ഇതിനെ വളരെ ആശങ്കയോടെയാണ് കാണുന്നതെന്നും മെമ്മോയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. അത്തരം വസ്ത്രധാരണം കാണുന്ന ആള്‍ക്കാര്‍ക്കോ ആ വ്യക്തിക്കോ മാത്രമല്ല മോശമായ മതിപ്പ് ഉണ്ടാക്കുന്നത് സ്ഥാപനത്തെക്കുറിച്ചും ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കുന്നുവെന്നും ഓര്‍ഡറില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ക്യാബിന്‍ ക്രൂ 'ശരിയായ അടിവസ്ത്രത്തിന്' മേല്‍ ഫോര്‍മല്‍ പ്ലെയിന്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും വസ്ത്രങ്ങള്‍ പാക്കിസ്താന്റെ സംസ്‌കാരത്തിനും ദേശീയ ധാര്‍മ്മികതയ്ക്കും അനുസൃതമായിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

3

അതേസമയം, ദേശീയ വിമാനക്കമ്പനിയുടെ സേവനം കൂടുല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പാകിസ്ഥാന്‍ വ്യോമയാന, റെയില്‍വേ മന്ത്രി ഖവാജ സാദ് റഫീഖ് പിഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാര്‍ക്കായി വിമാനത്തിനുള്ളിലെ വിനോദ സംവിധാനം എത്രയും വേഗം പ്രവര്‍ത്തന ക്ഷമമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതായുമാണ് റിപ്പോര്‍ട്ട്.

കോണ്ടവും വേണോ? വിദ്യാര്‍ഥിനിയോട് ഐഎഎസ് ഓഫീസര്‍; കലക്കന്‍ മറുപടി നല്‍കി വിദ്യാര്‍ഥിനികോണ്ടവും വേണോ? വിദ്യാര്‍ഥിനിയോട് ഐഎഎസ് ഓഫീസര്‍; കലക്കന്‍ മറുപടി നല്‍കി വിദ്യാര്‍ഥിനി

4

അതേസമയം, അധിക ഡ്യൂട്ടി സമയം സംബന്ധിച്ച് ക്യാബിന്‍ ക്രൂവിനിടയില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഈ വിഷയം ചൂണ്ടിക്കാട്ടി അടുത്തിടെ പിഐഎ സിഇഒ ആമിര്‍ ഹയാത്തിന് കത്ത് എഴുതിയതായാണ് വിവരം.

English summary
Report says that Pakistan airlines instruct cabin crew to wear proper undergarments, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X