Viral Video- കുട്ടിയാനകള്‍ക്ക് നടുവില്‍ മാധ്യമപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടിംഗ്; ഒടുവില്‍ സംഭവിച്ചത്...
നിരവധി കൗതുക കാഴ്ചകള്‍ നിറഞ്ഞിരിക്കുന്ന സ്ഥലമാണ് സോഷ്യല്‍ മീഡിയ. ദിനംപ്രതി രസകരമായ കാഴ്ചകളാണ് സോഷ്യല്‍ മീഡിയ നമുക്ക് മുന്നില്‍ സമ്മാനിക്കുന്നത്. ഇപ്പോഴിതാ ഒരു മാധ്യമപ്രവര്‍ത്തകന്‍ കുട്ടിയാനകളുടെ കൂട്ടത്തിന് നടുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതും ശേഷം അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നുള്ളതുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
കെനിയ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (കെബിസി) മാധ്യമപ്രവര്‍ത്തകനായ ആല്‍വിന്‍ കൗണ്ട, വന്യജീവികളെ ബാധിക്കുന്ന വരള്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നതിനിടെ ആണ് സംഭവം. ഇതിനായി നെയ്റോബി നാഷണല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് എന്ന ആനകളുടെ വാസകേന്ദ്രത്തില്‍ എത്തിയതായിരുന്നു ആല്‍വിന്‍ കൗണ്ട.

വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥകള്‍ നശിപ്പിക്കുന്നതിന് പകരം അവയുടെ സംരക്ഷകരാകാന്‍ ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നു ആല്‍വിന്റെ റിപ്പോര്‍ട്ടിംഗ്. ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് അനാഥരായ ആനകളെ എങ്ങനെയാണ് രക്ഷപ്പെടുത്തുന്നത് എന്നും അവയെ പോറ്റുകയും പോഷിപ്പിക്കുകയും ചെയ്യുന്നത് എന്നുമാണ് ആല്‍വിന്‍ കൗണ്ട തന്റെ റിപ്പോര്‍ട്ടിലൂടെ കാണിക്കാന്‍ ശ്രമിക്കുന്നത്.

Inage Credit: Twitter Video@SheldrickTrust
കുട്ടിയാനകളുടെ കൂട്ടത്തിന് നടുവില്‍ നിന്നായിരുന്നു ആല്‍വിന്‍ കൗണ്ടയുടെ റിപ്പോര്‍ട്ടിംഗ്. ഇതിനിടയില്‍ ആല്‍വിന്‍ പിറകില്‍ നിന്ന് ഒരു കുട്ടിയാന പതുക്കെ കുസൃതി കാണിക്കാന്‍ തുടങ്ങി. വൈകാതെ തുമ്പിക്കൈ എടുത്ത് ആല്‍വിന്റെ തോളിലൂടെ തലയില്‍ തൊടുകയും പിന്നീട് നെറ്റിയിലൂടെ ആല്‍വിന്റെ മുഖം മറക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇത് ശ്രദ്ധിക്കാതെ ആല്‍വിന്‍ റിപ്പോര്‍ട്ടിംഗ് തുടരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആല്‍വിന്റെ മുഖം മറക്കുകയും മൂക്കില്‍ പിടിക്കുകയും ചെയ്തതോടെ റിപ്പോര്‍ട്ടിംഗ് തുടരാനാകെ ചിരിച്ച് കൊണ്ട് ആല്‍വിന്‍ മാറുന്നതാണ് വീഡിയോയില്‍ ഉള്ളത്. സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നവംബര്‍ 14-ന് കെനിയ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വീഡിയോ പങ്ക് വെക്കുകയായിരുന്നു. കൗണ്ടയുടെ വൈറല്‍ വീഡിയോ ഐടിവി ന്യൂസും സ്‌കൈ ന്യൂസും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളും ഏറ്റെടുത്തു.












Click it and Unblock the Notifications