Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പമ്പോ, ലോട്ടറിയടിച്ചത് 13 തവണ, ഉപയോഗിച്ചത് ഈ ടിപ്പ്‌സ്, നിങ്ങള്‍ക്കും അടിക്കാം ഈ ടിപ്പില്‍

ലണ്ടന്‍: ലോട്ടറി അടിക്കാന്‍ പ്രത്യേകം വഴികളുണ്ടോ എന്ന് നമ്മളെല്ലാം അന്വേഷിച്ച് നടക്കാറുണ്ട്. കൃത്യമായി ഉത്തരമൊന്നും കിട്ടാറുമില്ല. എന്നാല്‍ അതിനെല്ലാം ഉത്തരമുണ്ട്. റൊമാനിയന്‍-ഓസ്‌ട്രേലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റെഫാന്‍ മാന്‍ഡലിന്റെ ജീവിതം പരിശോധിച്ചാല്‍ അതിനുള്ള ഉത്തരം ലഭിക്കും.

സ്‌റ്റെഫാന്‍ തന്റെ ടീമിനെ ഉപയോഗിച്ച് പതിമൂന്ന് തവണയാണ് ലോട്ടറിയില്‍ വലിയ തുകകള്‍ സമ്മാനമായി നേടിയത്. പലര്‍ക്കും അത്ഭുതമായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. താന്‍ തന്നെ വികസിപ്പിച്ചെടുത്ത കണക്കിലൂടെയായിരുന്നു അദ്ദേഹം ഈ നേട്ടമെല്ലാം സ്വന്തമാക്കിയത്.

US LOTTERY MONEY

കൃത്യമായ ഭാഗ്യ നമ്പറുകള്‍ മാന്‍ഡലിന്റെ കൈയ്യിലുണ്ടായിരുന്നു. ആദ്യം ഇത് പരീക്ഷിച്ചത് റൊമാനിയയിലായിരുന്നു. ഈ പണം ഉപയോഗിച്ച് അധികൃതര്‍ക്ക് മാന്‍ഡല്‍ കൈക്കൂലി നല്‍കി. തുടര്‍ന്ന് യൂറോപ്പിലേക്കും, പിന്നീട് ഓസ്‌ട്രേലിയയിലുമെല്ലാം അദ്ദേഹം പ്രയോഗിക്കുകയായിരുന്നു.

സാധാരണ നിലയില്‍ ലോട്ടറി അടിക്കുക വളരെ ദുഷ്‌കരമായ കാര്യമാണ്. യൂറോപ്പ്യന്‍ ലോട്ടറിയുടെ കാര്യമെടുത്താല്‍ അത് അടിക്കാന്‍ വളരെ കുറവാണ്. ലക്ഷത്തില്‍ ഒന്ന് മാത്രമായിരിക്കും സാധ്യത.

ഇനി രണ്ട് ടിക്കറ്റെടുത്താലും സാധ്യത രണ്ടായി മാറുക മാത്രമേ ഉള്ളൂ. ടിക്കറ്റുകള്‍ അടിക്കുന്നത് നോക്കിയ മാന്‍ഡല്‍, അടിക്കാനുള്ള കോമ്പിനേഷനുകളുടെ ഒരു സെറ്റ് തന്നെ ഉണ്ടാക്കുകയായിരുന്നു. അതാണ് വലിയ നേട്ടമായി മാറിയത്.

ജാക്‌പോട്ട് സമ്മാനങ്ങള്‍ മൂന്ന് മടങ്ങില്‍ അധികം ചില ലോട്ടറികളില്‍ വര്‍ധിക്കാറുണ്ടെന്ന് നിരന്തര നിരീക്ഷണത്തില്‍ മാന്‍ഡല്‍ മനസ്സിലാക്കി. അതുകൊണ്ട് എല്ലാ കോമ്പിനേഷനിലുമുള്ള ടിക്കറ്റുകള്‍ അദ്ദേഹത്തിന്റെ ടീം വാങ്ങുകളാണ് അദ്ദേഹം വാങ്ങിയത്.

ഇതിലൂടെ നിങ്ങള്‍ എത്രയാണോ മുടക്കിയത്, ആ പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പാണ്. നിരന്തരമായി ലോട്ടറിയെടുക്കുന്നവര്‍ക്ക് ഒരേ നമ്പറില്‍ സമ്മാനം അടിക്കാറില്ലെന്നും മാന്‍ഡല്‍ മനസ്സിലാക്കി വെച്ചിരുന്നു. തുടര്‍ന്നാണ് ഈ തന്ത്രം ഉപയോഗിച്ച് ടിക്കറ്റെടുക്കാന്‍ അദ്ദേഹം ആരംഭിച്ചത്.

അതേസമയം ഇത് നിയമവിരുദ്ധമല്ല. പക്ഷേ ലോട്ടറിയുടെ മാന്യതയ്ക്ക് നിരക്കുന്നതെല്ലന്ന് അഭിപ്രായമുണ്ട്.മാന്‍ഡലിന് തന്റെ ടീമില്‍ പണമിറക്കാന്‍ ആളുകളെ ആവശ്യമായിരുന്നു. അദ്ദേഹം ഇക്കാര്യം നിക്ഷേപകരെ ബോധ്യപ്പെട്ടു. താന്‍ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇവരെ അറിയിച്ചു.

തുടര്‍ന്ന് എല്ലാ കോമ്പിനേഷനിലുമുള്ള ടിക്കറ്റുകളും വാങ്ങണമെന്നതിനെ കുറിച്ചാണ് മാന്‍ഡല്‍ ചിന്തിച്ചത്. ലക്ഷകണക്കിന് കോമ്പിനേഷന്‍ ഉണ്ടാവുമെന്ന് മാന്‍ഡലിന് ബോധ്യമായി. വിവിധ അല്‍ഗരിതങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹം ടിക്കറ്റുകള്‍ വാങ്ങിയത്.

കോമ്പിനേഷന്‍ തയ്യാറായ ശേഷം, വമ്പന്‍ ജാക്ക്‌പോട്ടിനായിട്ടാണ് അദ്ദേഹം കാത്തിരുന്നത്. ഏതൊക്കെ ഷോപ്പില്‍ നിന്ന് എപ്പോള്‍ ടിക്കറ്റ് വാങ്ങണമെന്നും മാന്‍ഡല്‍ അറിയിച്ചിരുന്നു. വിര്‍ജീനിയയില്‍ പല സങ്കീര്‍ണതകളും പിന്നിട്ടാണ് ലോട്ടറി വാങ്ങിയത്.

ഓസ്‌ട്രേലിയയില്‍ നിരവധി തവണ ജാക്ക്‌പോട്ടുകള്‍ അദ്ദേഹം വിജയിച്ചു. പിന്നീട് യുഎസ്സിലേക്കാണ് അദ്ദേഹം പോയത്. ഇതില്‍ പക്ഷേ തുക വളരെ വലുതായിരുന്നു. ന്യൂ വിര്‍ജീനിയ ലോട്ടറിയായിരുന്നു അദ്ദേഹം നോട്ടമിട്ടത്.

ഇവരുടേത് താരതമ്യേന എളുപ്പമായിരുന്നു. 1 മുതല്‍ 44 വരെയുള്ള നമ്പറുകളാണ് ഇവര്‍ സ്ഥിരമായി ലോട്ടറിയില്‍ ഉപയോഗിച്ചിരുന്നത്. 25 കോമ്പിനേഷന്‍ സാധാരണ ഉണ്ടാവുമായിരുന്നു. ഇവിടെ ഏഴായിരത്തിന് മുകളില്‍ മാത്രമായിരുന്നു വരാവുന്ന കോമ്പിനേഷനുകള്‍.

15.5 മില്യണില്‍ ജാക്ക്‌പോട്ട് എത്തിയപ്പോള്‍ മാന്‍ഡല്‍ തന്റെ ടീമിനോട് ടിക്കറ്റുകള്‍ വാങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. 6.4 മില്യണ്‍ ടിക്കറ്റുകളാണ് അദ്ദേഹം വാങ്ങിയത്. എന്നാല്‍ ചിലര്‍ ടിക്കറ്റ് വാങ്ങാന്‍ വിട്ടുപോയിരുന്നു. എന്തായാലും ഭാഗ്യം മാന്‍ഡലിനൊപ്പമായിരുന്നു. വാങ്ങിയ ടിക്കറ്റ് വന്‍ തുകയും ടിക്കറ്റുമുണ്ടായിരുന്നു. ഈ തന്ത്രം പിന്നീട് പലരും പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+