ശബരിമല ദർശനം 2024: വെർച്വൽ ക്യൂ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം; ഓണ്‍ലൈനായി ബുക്ക് ചെയ്യാം ഇങ്ങനെ
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം ആരംഭിച്ചിരിക്കുകയാണ്. ശബരിമല അയ്യപ്പനെ കാണാൻ ഭക്തർ വ്രതം നോറ്റ് സന്നിധിയിലേക്ക് യാത്ര തുടങ്ങിയിരിക്കുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് നട തുറന്നത്. ഇന്ന് 70000 പേരാണ് ഓൺലൈൻ ആയി ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഭക്തർക്ക് ഇന്ന് മുതൽ 18 മണിക്കൂർ ദർശനം അനുവദിക്കും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അടക്കുന്ന നട മൂന്ന് മണിക്ക് വീണ്ടും തുറക്കും. ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും.
ശബരിമല ദർശനത്തിന് എങ്ങനെയാണ് ഓൺലൈൻ ആയി ബുക്ക് ചെയ്യുക എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ വിഷമിക്കേണ്ട. വെർച്വൽ ക്യൂ വഴി എങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് എന്ന് വിശദമായി അറിയാം. ഇനി പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്.

ശബരിമല ഓൺലൈൻ ടിക്കറ്റ് ബുക്കിങ്:
ശബരിമല ദർശനത്തിന് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി https://sabarimala.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ ഫോൺനമ്പറും ഇ മെയിലും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
നിങ്ങൾ ആദ്യമായാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ നിങ്ങൾ ഒരു പുതിയ യൂസർ ഐഡി ഉണ്ടാക്കേണ്ടതാണ്. സ്ഥിരീകരണത്തിനായി നിങ്ങൾക്ക് ഒരു ഒ ടി പി ലഭിക്കും. നിങ്ങളുടെ പേര്, വിലാസം, മൊബൈൽ നമ്പർ നിങ്ങളുടെ ഐഡി പ്രൂഫിന്റെ വിശദാംശങ്ങൾ നൽകുക.
നിങ്ങളുടെ ആധാർ കാർഡ്, വോട്ടർ ഐഡി അല്ലെങ്കിൽ പാസ് പോർട്ട് പോലുള്ള സാധുവായ ഒരു സർക്കാർ ഐഡി നൽകുക. "തുടരുക" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒരു ഒ ടി പി ലഭിക്കുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് സ്ഥിരീകരിക്കാൻ ഈ ഒ ടി പി ഉപയോഗിക്കുക. ശബരിമല ദർശന ടിക്കറ്റ് ബുക്ക് ചെയ്യാൻ വെർച്വൽ ക്യൂവിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ശബരിമല ദർശനത്തിനുള്ള തീയതി, റൂട്ട്, സമയം എന്നിവ തിരഞ്ഞെടുക്കുക. നിങ്ങളുടെ ശബരിമല വെർച്വൽ ക്യൂ ടിക്കറ്റ് ബുക്കിങ് സ്ഥിരീകരിക്കാൻ സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ടിക്കറ്റ് ആവശ്യമില്ല.
അതേ സമയം, ,ൃതീർർത്ഥാടന മേഖലയിൽ അഞ്ച് ഘട്ടങ്ങളായി 14000 പോലീസുകാരെ വിന്യസിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 10000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നിലയ്ക്കൽ പാർക്കിംഗ് സൗകര്യവും പമ്പയിൽ ചെറിയ വാഹനങ്ങൾക്ക് അധിക സ്ഥലവും സജ്ജീകരിച്ചതായാണ് റിപ്പോർട്ട്.












Click it and Unblock the Notifications