ലോകത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ 5 രാജ്യങ്ങള്‍
സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷ പ്രധാനം ചെയ്യുന്ന രാജ്യങ്ങള്‍ ഏതെന്ന് ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്നത് മാത്രമേ കാണൂ...
ആദ്യകാലം മുതല്‍ക്കെ മനുഷ്യര്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങിയത് സുരക്ഷയെയും സാമൂഹിത ജീവിതത്തെയും മുന്നില്‍ കണ്ടുക്കൊണ്ടാണ്. ഇന്നത്തെ സാഹചര്യത്തില്‍ ലോകത്തില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്...

ഓസ്‌ട്രേലിയ
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ തടയുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എല്ലാ വിഭാഗക്കാര്‍ക്കും തുല്യപ്രധാന്യം നല്‍കുന്നതില്‍ ഇവര്‍ ശ്രദ്ധിക്കുന്നു.

ന്യൂസിലാന്‍ഡ്
ഓസ്‌ട്രേലിയയ്ക്ക് സമാനമായി തന്നെയാണ് ന്യൂസിലാന്‍ഡും സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നത്. ശക്തമായ പോലീസ് സുരക്ഷയാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്.

കാനഡ
സ്ത്രീ സുരക്ഷയില്‍ മൂന്നാം സ്ഥാനത്താണ് കാനഡ നില്‍ക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

യുഎസ്
കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കുറ്റകൃത്യങ്ങള്‍ അല്പം കൂടുതലാണ് യുഎസില്‍ എങ്കില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക കാമ്പയിനുകള്‍ വിജയകരമായി സംഘടിപ്പിക്കുന്നുണ്ട്.

സ്‌കോട്ട്‌ലാന്റ്
സ്ത്രീ സുരക്ഷയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സുരക്ഷിതമായ സ്ഥലമാണ് സ്‌കോട്ട്‌ലാന്റ്.












Click it and Unblock the Notifications