സല്‍മാന്‍ ഖാനോ ആമിറോ അല്ല, ബോളിവുഡില്‍ സമ്പത്തില്‍ മുന്നില്‍ ഈ സൂപ്പര്‍ താരം, കാരണം ഇതാണ്!!

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാമര്‍ സിനിമാ ലോകമാണ് ബോളിവുഡ്. സൂപ്പര്‍ താരങ്ങള്‍ അവിടെ നിരവധിയുണ്ട്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ ത്രയം മുതല്‍ ഹൃത്വിക് റോഷനും അക്ഷയ് കുമാറും പോലുള്ള താരങ്ങള്‍ ബോളിവുഡിലുണ്ട്. എന്നാല്‍ ഇവരില്‍ ആരാണ് ഏറ്റവും കൂടുതല്‍ സമ്പത്തുള്ള സൂപ്പര്‍ താരം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബോളിവുഡ് സിനിമാ ലോകത്തെ എല്ലാ റെക്കോര്‍ഡുകളും രണ്ട് സൂപ്പര്‍ താരങ്ങള്‍ ചേര്‍ന്നാണ് പങ്കിട്ടത്.

ആമിര്‍ ഖാനും, സല്‍മാന്‍ ഖാനുമാണ് ആ സൂപ്പര്‍ താരങ്ങള്‍, പീകെ, ദംഗല്‍, പോലുള്ള സര്‍വകാല ഹിറ്റുകള്‍ ആമിറില്‍ നിന്നും, ബജ്‌റംഗി ഭായ്ജാന്‍, ടൈഗര്‍ സിന്ദാ ഹെ പോലുള്ള മഹാവിജയങ്ങളും സല്‍മാന്‍ ഖാനില്‍ നിന്നുമുണ്ടായി. എന്നാല്‍ സമ്പത്തില്‍ ഇവരേക്കാളെല്ലാം മുന്നില്‍ മറ്റൊരാളാണ്. അതാരാണെന്ന് നോക്കാം.

shah-rukh-khan-hrithik-roshan

സല്‍മാന്‍ ഖാന്‍ മുന്നിലാണോ?

35 വര്‍ഷമായി സല്‍മാന്‍ ഖാന്‍ ബോളിവുഡിന്റെ മുന്‍നിരയിലുണ്ട്. ഒരു ചിത്രത്തിന് നൂറ് കോടിയിലേറെ രൂപയാണ് സല്‍മാന്‍ പ്രതിഫലമായി വാങ്ങുന്നത്. സിനിമയുടെ ലാഭത്തില്‍ നിന്നും താരത്തിന് പ്രതിഫലം ലഭിക്കാറുണ്ട്. സല്‍മാന്‍ ഖാന്‍ സ്വന്തമായി നിര്‍മാണ കമ്പനിയുണ്ട്. അതില്‍ നിന്നും ലാഭം കിട്ടുന്നുണ്ട്. 350 മില്യണാണ് സല്‍മാന്‍ ഖാന്റെ ആസ്തി. 2850 കോടി രൂപയോളം വരുമിത്.

വാര്‍ഷിക വരുമാനം 220 കോടിയാണ് താരത്തിന് ലഭിക്കുന്നത്. മാസത്തില്‍ 18 കോടി രൂപ എന്ന നിരക്കില്‍ താരം സമ്പാദിക്കുന്നുണ്ട്. ബിഗ് ബോസ് ഷോയില്‍ അവതാരകനാവുന്നതിലൂടെ ഓരോ വാരാന്ത്യത്തിലും സല്‍മാന് 25 കോടിയാണ് ലഭിക്കുന്നത്. അതേസമയം സമ്പത്തില്‍ മൂന്നാം സ്ഥാനം മാത്രമാണ് സല്‍മാനുള്ളത്.

ആമിര്‍ എത്രാം സ്ഥാനത്ത്

ആമിര്‍ ഖാന്‍ സമ്പത്തില്‍ കുറച്ച് പിന്നിലാണ്. 230 മില്യണാണ് താരത്തിന്റെ വരുമാനം. വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതിയാണ് ആമിറിന്റെ പ്രതിഫലം കുറയ്ക്കാന്‍ കാരണം.

സിനിമകളുടെ പെര്‍ഫെക്ഷന് വേണ്ടി ആമിര്‍ ധാരാളം സമയമെടുക്കുന്നുണ്ട്.അതാണ് സിനിമകള്‍ വൈകാന്‍ കാരണം. സിനിമകളുമായി ബന്ധപ്പെട്ടല്ലാതെ ആമിറിന് പരസ്യത്തിലൂടെയുള്ള വരുമാനം മാത്രമാണ് ഉള്ളത്.

aamir-salman-khan

കിംഗ് ഖാന്‍ ഒന്നാമന്‍

ഖാന്‍മാരില്‍ മാത്രമല്ല, ബോളിവുഡില്‍ തന്നെ ഏറ്റവും സമ്പന്നനും, ആസ്തിയുള്ളതുമായ താരമാണ് ഷാരൂഖ് ഖാന്‍. 725 മില്യണ്‍ ഡോളറാണ് ഷാരൂഖിന്റെ സമ്പാദ്യം, ആറായിരം കോടിയോളം വരും ഈ തുക. റെഡ്ചില്ലീസ് എന്ന സ്വന്തം നിര്‍മാണ ക മ്പനിയില്‍ നിന്ന് വലിയ വരുമാനം ഷാരൂഖ് നേടുന്നുണ്ട്.

അതുപോലെ സ്വന്തമായി വിഎഫ്എക്‌സ് കമ്പനിയും അദ്ദേഹത്തിനുണ്ട്. നിരവധി ബിസിനസുകളും ഷാരൂഖിനുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ടീമും അദ്ദേഹത്തിനുണ്ട്. രണ്ട് തവണ അവര്‍ കിരീടം നേടിയതുമാണ്. അങ്ങനെ വലിയ വരുമാനം ക്രിക്കറ്റിലൂടെയും ഷാരൂഖിന് ലഭിക്കുന്നുണ്ട്.

രണ്ടാമന്റെ കാര്യത്തില്‍ സര്‍പ്രൈസ്

സൂപ്പര്‍ താരങ്ങളായ രണ്ട് ഖാന്‍മാരെ കടത്തി വെട്ടി രണ്ടാം സ്ഥാനത്തുള്ളത് അമിതാഭ് ബച്ചനാണ്. 410 മില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. 3372 കോടിയോളം വരും ഈ തുക. ബോളിവുഡിലെ അതിസമ്പന്നരുടെ പട്ടികയില്‍ അപ്രതീക്ഷിത നേട്ടമാണ് അമിതാഭ് ബച്ചന്‍ സ്വന്തമാക്കുന്നത്. കോന്‍ ബനേഗാ കോര്‍പതിയുടെ അവതാരകനായി എത്തിയതിലൂടെ അടക്കം മികച്ചവ വരുമാനം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പട്ടികയില്‍ ഇവരും

നാലാം സ്ഥാനത്ത് ഹൃതിക് റോഷനുണ്ട്. 370 മില്യണാണ് താരത്തിന്റെ സമ്പാദ്യം. അഞ്ചാം സ്ഥാനത്ത് അക്ഷയ് കുമാറാണ്. 325 മില്യണ്‍ ഡോളറാണ് താരത്തിന്റെ ആസ്തി. സെയ്ഫ് അലി ഖാന്‍, ദിലീപ് കുമാര്‍, രാജേഷ് ഖന്ന എന്നിവരാണ് പട്ടികയിലുള്ളത്.

ഇതില്‍ രാജേഷ് ഖന്നയും, ദിലീപ് കുമാറും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പക്ഷേ ഇവരുടെ ഇപ്പോഴത്തെ സമ്പത്ത് അമ്പരപ്പിക്കുന്നതാണ്. ജീവിച്ചിരുന്ന കാലയളവില്‍ ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളായിരുന്നു ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q