സാനിയയും ഷമിയും പ്രണയത്തിലോ... വിവാഹം ഉടന്‍..? സാനിയയുടെ പിതാവ് പറഞ്ഞത് കേട്ടോ
മുംബൈ: കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളാണ് സാനിയ മിര്‍സയും മുഹമ്മദ് ഷമിയും. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഫൈനലില്‍ എത്തിച്ച മുഹമ്മദ് ഷമി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരമാണ്. സാനിയ മിര്‍സയാകട്ടെ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ്.
അടുത്തിടെയാണ് സാനിയ മിര്‍സയും മുഹമ്മദ് ഷമിയും വിവാഹിതരാകാന്‍ പോകുന്നതായി അഭ്യൂഹം പരന്നത്. സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു. ഷമിയാകട്ടെ ഭാര്യ ഹസിന്‍ ജഹാനുമായി വേര്‍പിരിഞ്ഞിരിക്കുകയാണ്. ഇതാണ് സാനിയ മിര്‍സ - മുഹമ്മദ് ഷമി വിവാഹ വാര്‍ത്തകള്‍ പരക്കാന്‍ കാരണമായത്.

വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ സാനിയ മിര്‍സയോ മുഹമ്മദ് ഷമിയോ ഔദ്യോഗികമായി പ്രതികരിക്കാതിരുന്നതും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായി. അതിനിടെ മുഹമ്മദ് ഷമിയും സാനിയ മിര്‍സയും വിവാഹ വേഷത്തിലിരിക്കുന്ന ചിത്രങ്ങളും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് എന്ന് പിന്നീട് വ്യക്തമായി.
ഇപ്പോഴിതാ സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ അസംബന്ധവും അടിസ്ഥാനരഹിതവും ആണ് എന്ന് ഇമ്രാന്‍ എന്‍ ഡി ടി വിയോട് പ്രതികരിച്ചു. സാനിയ, മുഹമ്മദ് ഷമിയെ കണ്ടിട്ടു പോലുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷം ആദ്യമാണ് സാനിയ മിര്‍സ - ഷൊയ്ബ് മാലിക് വിവാഹ മോചനം സ്ഥിരീകരിക്കപ്പെട്ടത്.
2023 ഫെബ്രുവരിയില്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ച സാനിയ മിര്‍സ പിന്നീട് നിരവധി കായിക ഷോകളില്‍ അവതാരകയായും അനലിസ്റ്റായും എത്തിയിരുന്നു. 2010 ലാണ് ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും വിവാഹിതരായത്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ളവരായതിനാല്‍ തന്നെ ഇരുവരുടേയും വിവാഹം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. വിവാഹ ശേഷം ദുബായിലാണ് രണ്ട് പേരും താമസിച്ചത്.
2018 ല്‍ സാനിയ മിര്‍സ - ഷൊയ്ബ് മാലിക് ദമ്പതികള്‍ക്ക് ഇഹ്‌സാന്‍ മിര്‍സ മാലിക് എന്ന ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഇഹ്‌സാന്റെ നാലാം പിറന്നാളിന് ശേഷമാണ് സാനിയ മിര്‍സ - ഷൊയ്ബ് മാലിക് ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ പുറത്ത് വന്നത്. അതേസമയം സാനിയയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ പാകിസ്ഥാന്‍ നടി സന ജാവേദിനെ മാലിക് വിവാഹം ചെയ്തിരുന്നു.
മറുവശത്ത് മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ഭാര്യ ഹസിന്‍ ജഹാന്‍ ബന്ധം വേര്‍പ്പെടുത്തിയത്. 2018 മുതല്‍ ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. ഷമി നല്ല ക്രിക്കറ്ററെന്നതു പോലെ നല്ല മനുഷ്യനുമായിരുന്നെങ്കില്‍ തങ്ങള്‍ക്ക് നല്ല ജീവിതം നയിക്കാനാവുമായിരുന്നു എന്നാണ് ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നത്. പണം ഉയോഗിച്ച് തന്റെ തെറ്റുകള്‍ മറയ്ക്കാനാണ് മുഹമ്മദ് ഷമി ശ്രമിക്കുന്നതെന്നും ഹസിന്‍ ആരോപിച്ചിരുന്നു.
ഇരുവര്‍ക്കും ഒരു മകളുമുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ പായല്‍ ഘോഷ് ഷമിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഹസിന്‍ ജഹാന്റെ ഗാര്‍ഹിക പീഡനമുള്‍പ്പെടെ ഉള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കു നേരെ ജാമ്യാമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2023 ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി കളത്തിലിറങ്ങിയത്. കുതികാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുഹമ്മദ് ഷമി നിലവില്‍ വിശ്രമത്തിലാണ്.












Click it and Unblock the Notifications