Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തി 16000 കോടി; ലഖ്‌നൗ ടീം സ്വന്തമാക്കിയത് അംബാനിയേക്കാള്‍ 9 ഇരട്ടി മുടക്കി:ആരാണ് സഞ്ജീവ് ഗോയങ്ക

ഐ പി എല്ലില്‍ മുംബൈ ഇന്ത്യൻസിനെ വാങ്ങാൻ മുകേഷ് അംബാനി ചിലവഴിച്ചതിന്റെ ഒമ്പതിരട്ടി തുക ചിലവഴിച്ചാണ് 2021 ഒക്ടോബറിൽ സഞ്ജീവ് ഗോയങ്ക ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയതാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം ഒരു ബില്യൺ ഡോളറിന് അടുത്താണ് അദ്ദേഹം ചിലവഴിച്ചത്. അതായത് രണ്ട് വർഷം മുന്നത്തെ ഡോളറുമായുള്ള വിനിമയ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏഴായിരം കോടിയോളം രൂപ ടീം സ്വന്തമാക്കാനായി സഞ്ജീവ് ഗോയങ്ക ചിലവഴിച്ചുവെന്ന് ചുരുക്കം.

ബിസിനസ് രംഗത്ത് മുകേഷ് അംമ്പാനിയെ ഒരു മാതൃകയാക്കുന്ന വ്യക്തി കൂടിയാണ് സഞ്ജീവ ഗോയങ്ക. മുകേഷ് അംബാനിയുടെ എക്സിക്യൂഷൻ വൈദഗ്ധ്യം, അനുകമ്പ, ജനങ്ങളിലേക്ക് എത്താനുള്ള കഴിവ് എന്നിവയെ താൻ ആരാധിക്കുന്നുണ്ടെന്ന് സഞ്ജീവ് ഗോയങ്ക അടുത്തിടെ ഒരു പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. മുകേഷ് അംബാനിയെ പോലെ ചിന്തിക്കാൻ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ കഴിയൂ എന്നതിനാലാണ് തന്റെ പ്രചോദനമായി അദ്ദേഹത്തെ കാണുന്നതെന്നും ഗോയങ്ക പറഞ്ഞു.

 sanjivgoenka

സഞ്ജീവ് ഗോയങ്കയുടെ ബിസിനസ് സാമ്രാജ്യം

50000 പേർ തൊഴില്‍ ചെയ്യുന്ന ആർ പി എസ്ജി ഗ്രൂപ്പിന്റെ ചെയർമാനാണ് സഞ്ജീവ് ഗോയങ്ക. കാർബൺ ബ്ലാക്ക്, പവർ, ഐടി, റീട്ടെയിൽ ഉൽപ്പന്നങ്ങൾ, മീഡിയ, എന്റർടെയിമെന്റ്, കായികം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലയില്‍ താല്‍പര്യം വെക്കുന്ന കമ്പനിയാണ് ആർ പി എസ് ജി. ഐ ഐ ടി ഖരഗ്പൂർ ബോർഡിൽ അംഗവുമായിരുന്നു അദ്ദേഹം. ഇക്കണോമിക് ടൈംസിന്റെ കണക്കനുസരിച്ച് കമ്പനിയുടെ വരുമാനം ഏകദേശം 32000 കോടി രൂപയാണ്. കമ്പനിയുടെ ആസ്തി 4 ബില്യൺ ഡോളറോളം വരും.

സഞ്ജീവ് ഗോയങ്ക മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരൻ ഹർഷ് ഗോയങ്കയും മറ്റൊരു പ്രമുഖ കോടീശ്വരനായ ബിസ്നസ് വ്യക്തിത്വമാണ്. ഏഷ്യൻ ഏജ് അനുസരിച്ച്, ഹർഷ് ഗോയങ്ക ആർ പി ജി ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സഞ്ജീവ് ആർ പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ആരംഭിക്കുകയായിരുന്നു.

പഠനം കുടുംബം ഫാമിലി

കൊൽക്കത്തയിൽ ജനിച്ച സഞ്ജീവ് ഗോയങ്ക സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നും 1981-ൽ ബി കോം ബിരുദം പൂർത്തിയാക്കി. ഇന്റീരിയർ ഡിസൈനറായാ പ്രീതിയെയാണ് സഞ്ജീവ് ഗോയങ്കെ വിവാഹം കഴിച്ചത്. ശാശ്വത്, അവർണ എന്നി രണ്ട് ദമ്പതികളാണ് മക്കള്‍ക്കുള്ളത്. ദില്ലിയിലെ ഏറ്റവും ചിലവേറിയെ വീടുകളില്‍ ഒന്നിലാണ് കുടുംബം കഴിയുന്നത്. ലുട്ടിയൻസ് ഏരിയയിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.

സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയാണ് സ്പെൻസേഴ്സും സ്നാക്സ് ബ്രാൻഡായ ടൂ യമ്മും. അതുമാത്രമല്ല, ഓപ്പൺ മാസികയുടെ പിന്നിലും അദ്ദേഹം പ്രവർത്തിക്കുന്നത്. ഫോർബ്‌സിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 210 കോടി ഡോളറാണ്. അതായത് 17199 കോടി രൂപ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+