Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങി, സര്‍വേഷിന്റെ കമ്പനിയുടെ മൂല്യം ഇത്ര

ജീവിതത്തില്‍ ക്രിക്കറ്റ് കളിച്ച് രക്ഷപ്പെടുമെന്ന് കരുതിയ വ്യക്തിയാണ് സര്‍വേഷ് ശശി. എന്നാല്‍ അദ്ദേഹത്തെ കാത്തിരുന്നത് മറ്റ് ചില കാര്യങ്ങളായിരുന്നു. ഐപിഎല്ലില്‍ തിളങ്ങാമെന്ന് കരുതിയിരുന്നു തമിഴ്‌നാട് ക്രിക്കറ്ററായ സര്‍വേഷ്. എന്നാല്‍ ആ സ്വപ്‌നം സര്‍വേഷ് തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു. പകരം ഇറങ്ങിയത് ബിസിനസിലേക്ക്.

സെലിബ്രിറ്റികളാണ് ഇന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. അറിയപ്പെടുന്ന യോഗിയും ബിസിനസുകാരനായും അദ്ദേഹം മാറിയിരിക്കുകയാണ്. നൂറ് കോടിയാണ് അദ്ദേഹത്തിന്റെ കമ്പനിയുടെ മൂല്യം. സര്‍വേഷിന്റെ കമ്പനിക്ക് ആലിയ ഭട്ട്,യാമി ഗൗതം പോലുള്ളവരുടെ പിന്തുണയുണ്ട്. സര്‍വേഷിന്റെ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് പറയാം.

sarvesh-shashi

image credit: sarvesh shashi linkedin

സര്‍വേഷിന്റെ ബിസിനസ് വീക്ഷണത്തെ ബോളിവുഡ് സെലിബ്രിറ്റികളായ മലായ്ക അറോറ, ഷാഹിദ് കപൂര്‍ അദ്ദേഹത്തിന്റെ ഭാര്യ മീരാ കപൂര്‍ എന്നിവരെല്ലാം പിന്തുണയ്ക്കുന്നുണ്ട്. ഇവരെല്ലാം അദ്ദേഹത്തിന്റെ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഐശ്വര്യ രജനീകാന്ത്, ഹോളിവുഡ് താരം ജെന്നിഫര്‍ ലോപ്പസ് എന്നിവരെല്ലാം സര്‍വേഷിന്റെ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.

വളരെ അമ്പരപ്പിക്കുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. കോളേജ് ഡ്രോപ്പൗട്ടാണ് സര്‍വേഷ്. വെല്‍നെസ് കമ്പനിയായ സര്‍വ ആന്‍ഡ് ദിവ യോഗയുടെ സ്ഥാപകനാണ് സര്‍വേഷ്. ഇന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ മൂല്യം 14.1 മില്യണ്‍ യുഎസ് ഡോളറാണ്. ഇത് ഏകദേശം 117 കോടി രൂപ വരും. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് യോഗയിലേക്ക് സര്‍വേഷ് എത്തുന്നത്. സര്‍വേഷിന്റെ പിതാവ് ഇതിന്റെ ക്ലാസ് ആരംഭിച്ചിരുന്നു. എന്നാല്‍ അത് തുടരാന്‍ സാധിച്ചില്ല.

പകരം ക്ലാസുകള്‍ സര്‍വേഷിനോട് എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍വേഷിന്റെ പിതാവ് ശശി കുമാര്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ്. ശബരി ഗ്രൂപ്പിന്റെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. സര്‍വേഷിന്റെ യോഗാ ഗുരുവാണ് എല്ലാ കാര്യങ്ങളും പറഞ്ഞ് കൊടുത്തത്. ഇതോടെ യോഗ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു സര്‍വേഷ്. യോഗയില്‍ അധിഷ്ഠിതമായ വെല്‍നെസ് ആണ് സര്‍വേഷ് നല്‍കുന്നത്. പിതാവും കൂടെയുണ്ടായിരുന്നു.

ത്രീ സ്റ്റുഡിയോസുമായി ചേര്‍ന്നായിരുന്നു ഈ സര്‍വീസ് നല്‍കിയിരുന്നത്. ജീവിതത്തില്‍ നിന്ന് സ്‌ട്രെസ്സുകളെ നീക്കം ചെയ്യാനായിട്ടായിരുന്നു ഈ ഫിറ്റ്‌നെസ് പ്രോഗ്രാം ലക്ഷ്യമിട്ടിരുന്നത്. വിര്‍ച്വലായി ക്ലാസുകള്‍ നല്‍കാന്‍ ആപ്പും ഇവര്‍ക്കുണ്ടായിരുന്നു. ഫണ്ടിംഗായി 12.1 മില്യണാണ് ഇവര്‍ സ്വരൂപിച്ചത്. സര്‍വേഷ് അറിയപ്പെടുന്ന യോഗിയാണ്. അഹിംസ ജീവിതത്തിലുണ്ടാവില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തതാണ്.

അതുപോലെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. മോഷണവും, കള്ളം പറയലും ജീവിതത്തിലുണ്ടാവില്ല. രണ്ട് ടീമുകള്‍ ഐപിഎല്ലില്‍ സര്‍വേഷിനെ വാങ്ങിയിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് വെച്ചാണ് കമ്പനി ആരംഭിച്ചത്. വെറും മൂന്ന് വര്‍ഷം കൊണ്ടാണ് നൂറ് കോടി മൂല്യമുള്ള കമ്പനിയായി സര്‍വേഷിന്റെ കമ്പനി മാറിയത്. നേരത്തെ ജെന്നിഫര്‍ ലോപ്പസിന്റെ സംഗീത നിശ കാണാന്‍ അവരുടെ പ്രൈവറ്റ് വിമാനത്തില്‍ അദ്ദേഹം ലാസ് വേഗാസിലെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+