പണം വാരിയെറിഞ്ഞ് സൗദി; ശമ്പളം കോടികള്‍, ക്രിസ്റ്റിയാനോ മാത്രമല്ല, യൂറോപ്പിനെ വിലയ്‌ക്കെടുക്കും

റിയാദ്: ബ്രാന്‍ഡ് സൗദി, ഈ ലക്ഷ്യത്തേക്കുള്ള കുതിപ്പിലാണ് സൗദി അറേബ്യ. ഫുട്‌ബോള്‍ അതിന്റെ ഭാഗമാണ്. ഗോള്‍ഫിലായിരുന്നു തുടക്കം. ഫുട്‌ബോളിലെ യൂറോപ്പ്യന്‍ കുത്തക പൊളിച്ച് തങ്ങളുടേതായ കായിക ലോകത്തിനാണ് സൗദിയുടെ ശ്രമം. യുവേഫയുടെ നിയമപരിധിയിലൊന്നും അവര്‍ വരാത്തതിനാല്‍ കോടികളാണ് അവര്‍ താരങ്ങളുടെ ട്രാന്‍സ്ഫറിനായി ഇറക്കുന്നത്.

ലയണല്‍ മെസ്സിക്ക് വേണ്ടി പോലും വലവിരിച്ചിരുന്നു സൗദി ക്ലബുകള്‍. ഫ്രാന്‍സിലെത്തിയായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇന്റര്‍ മയാമിയിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും സൗദിയുടെ മുന്നേറ്റത്തിന് തടസ്സമായിട്ടില്ല. ലോകത്തെ പ്രമുഖരെ മുഴുവന്‍ അവര്‍ വൈകാതെ ക്ലബുകളിലെത്തിക്കാനുള്ള ഓട്ടത്തിലാണ്.

SAUDI ARABIA CLUB FOOTBALL

സൗദിയുടെ നോട്ടം ഭാവിയിലേക്ക്

സൗദിയുടെ പിഐഎഫാണ് ഈ നീക്കത്തിന് പിന്നിലെ ചാലക ശക്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ന്യൂകാസില്‍ യുനൈറ്റഡിനെ രണ്ട് വര്‍ഷം മുമ്പ് അവര്‍ സ്വന്തമാക്കിയിരുന്നു. ആ ടീമിനും മൊത്തത്തില്‍ കുതിപ്പുണ്ടായിരിക്കുകയാണ്.

സൗദിയിലെ ക്ലബുകളെ സ്വകാര്യവത്കരിക്കുന്നതും ഈ പിഐഎഫാണ്. മുഹമ്മദ് ബിന്‍ സല്‍മാന്റെയും, സൗദി ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിലാണ് ഫുട്‌ബോളിനെ കൂടുതല്‍ ജനകീയവത്കരിക്കുന്നത്. നിയന്ത്രണങ്ങളില്ലാതെ പണം ഒഴുകുന്നു എന്നതാണ് സൗദി ലീഗിന് ഇത്രത്തോളം ജനപ്രീതി ഉയരാന്‍ കാരണം.

കാന്റെക്കായി കോടികള്‍

യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറായിട്ടാണ് എന്‍ഗോളോ കാന്റെ അറിയപ്പെടുന്നത്. പരിക്കിനെ തുടര്‍ന്നാണ് കാന്റെയ്ക്ക് ലോകകപ്പ് നഷ്ടമായത്. 2018ല്‍ ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്തതും കാന്റെയുടെ മികവാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിക്കായി ചാമ്പ്യന്‍സ് ലീഗും, പ്രീമിയര്‍ ലീഗ് കിരീടങ്ങളും താരം നേടിയിട്ടുണ്ട്.

കാന്റെ ഇനി സൗദി ക്ലബിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ച്ചയില്‍ 1.65 മില്യണ്‍ യൂറോയാണ് ക്ലബുകള്‍ താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. 17 കോടിയില്‍ അധികം വരും ഈ തുക.

സിറ്റിയില്‍ നിന്ന് ഗുണ്ടോഗനെത്തുമോ?

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജര്‍മന്‍ താരം ഇകെ ഗുണ്ടോഗനാണ് അടുത്തതായി സൗദി ക്ലബിലേക്ക് വരാന്‍ സാധ്യതയുള്ളത്. എഫ്എ കപ്പില്‍ ഇരട്ട ഗോള്‍ നേടി സിറ്റിക്ക് താരം നേടി കൊടുത്തത് കിരീടമാണ്. സിദാനെ പോലെയാണ് ഗുണ്ടോഗനെന്ന് നിരവധി പേരാണ് വിശേഷിപ്പിക്കുന്നത്.

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് നേടിയാല്‍ സിറ്റിയിലെ താരത്തിന്റെ കരാര്‍ അവസാനിക്കും. ഇത് സൗദി ക്ലബുകള്‍ക്ക് അറിയാം. 1.65 മില്യണാണ് ഗുണ്ടഗോഗനായി പറഞ്ഞിരിക്കുന്ന പ്രതിഫലം. കാന്റെയെ പോലെ 17 കോടിയില്‍ അധികം താരത്തിനും സമ്പാദിക്കാനാവും.

മോഡ്രിച്ച് വരുമോ?

റയല്‍ മാഡ്രിഡിന്റെ കരുത്തനായ മിഡ് ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചാണ് സൗദി ലീഗിലേക്ക് വരാന്‍ സാധ്യതയുള്ള മറ്റൊരു താരം. ലാലിഗയിലെയും, ലോകത്തെയും, ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളാണ് അദ്ദേഹം.

മോഡ്രിച്ചിനായി സൗദി ക്ലബുകള്‍ ആഴ്ച്ചയില്‍ രണ്ട് മില്യണാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. 16 കോടി രൂപയില്‍ അധികം വരുമിത്.

ക്രിസ്റ്റ്യാനോയെ റാഞ്ചി

ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നാണ് സൗദി ക്ലബായ അല്‍ നസ്സറിലെത്തിയത്. ഒരു സീസണില്‍ 200 മില്യണാണ് താരത്തിന് ലഭിക്കുക. ആഴ്ച്ചയില്‍ 3.4 മില്യണ്‍ യൂറോയാണ് ലഭിക്കും.

24 കോടി രൂപയില്‍ അധികമുണ്ടാവും ഈ തുക. അല്‍ നസ്സറിന് നേരിയ വ്യത്യാസത്തിലാണ് ക്രിസ്റ്റ്യാനോ വന്ന ശേഷം കിരീടം നഷ്ടമായത്. സൗദി ക്ലബിലേക്ക് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയതും ക്രിസ്റ്റിയാനോ വന്ന ശേഷമാണ്.

മെസ്സി വന്നില്ല

മെസ്സിക്കായി വമ്പന്‍ ഓഫറാണ് സൗദി ക്ലബ്ബുകള്‍ നല്‍കിയത്. ആഴ്ച്ചയില്‍ 6.6 മില്യണ്‍ യൂറോയാണ് നല്‍കാമെന്ന് അറിയിച്ചത്. ഇത് ക്രിസ്റ്റിയാനോയ്ക്കും മുകളിലായിരുന്നു. സൗദിയില്‍ താരം വന്നിരുന്നെങ്കില്‍ എക്കാലത്തെയും ഉയര്‍ന്ന തുക താരത്തിന് ലഭിക്കുമായിരുന്നു.

കരീം ബെന്‍സേമയും സൗദിയിലെത്തിയിട്ടുണ്ട്. അല്‍ ഇത്തിഹാദ് 3.3 മില്യണ്‍ യൂറോയാണ് താരത്തിന് ലഭിക്കുക. അതായത് ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കുന്ന അതേ തുക തന്നെ ബെന്‍സേമയ്ക്കും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+