Get Updates
Get notified of breaking news, exclusive insights, and must-see stories!

1.4 ലക്ഷം കോടി ആസ്തി; രാജകുടുബ സ്വത്തില്‍ മുന്നിലാര്; റിയല്‍ കിംഗ് ഈ രാജകുടുംബം

ലണ്ടന്‍: നിരവധി രാജകുടുംബങ്ങള്‍ ഇന്ന് ലോകത്തുണ്ട്. ലണ്ടന്‍ മുതല്‍ ജപ്പാനും, ഗള്‍ഫും വരെ രാജകുടുംബങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വലിയൊരു ചടങ്ങ് തന്നെ ലോകത്ത് വലിയൊരു ആഘോഷമായി മാറിയിരുന്നു. ചാള്‍സ് രാജാവിന്റെ കിരീടധാരണമായിരുന്നു ബ്രിട്ടനില്‍ നടന്നത്.

പക്ഷേ ഈ രാജകുടുംബങ്ങളില്‍ ആരാണ് ഏറ്റവും കരുത്തര്‍. ഏറ്റവും സമ്പത്തുള്ളത് ഏത് രാജകുടുംബത്തിനാണ് എന്നറിയുമോ? എല്ലാവരും സമ്പത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്നും മെച്ചപ്പെട്ട് നില്‍ക്കുന്നവരാണ്. എന്നാല്‍ ഇതില്‍ നമ്പര്‍ വണ്‍ ആരും പ്രതീക്ഷിക്കാത്തൊരു രാജകുടുംബമാണ്. അവരുടെ ആസ്തിയും മറ്റ് വിവരങ്ങളും അറിയാം.

ROYAL FAMILY

ബ്രിട്ടീഷ് രാജകുടുംബം സ്വത്തില്‍ മുന്നില്‍?

ചാള്‍സ് രാജാവിന്റെ കിരീട ധാരണം നടന്നപ്പോള്‍ പലരും അമ്പരന്നിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമുള്ള സ്വത്തുക്കളെ കുറിച്ചായിരുന്നു വലിയ ചര്‍ച്ചകള്‍ നടന്നത്. ആയിരം കോടി രൂപയിലേറെ ഈ ചടങ്ങിനായി ചെലവിട്ടിരുന്നു.

അതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. എവിടെ നിന്നാണ് ഇത്രയും വലിയ തുക ലഭിച്ചതെന്ന് ചോദ്യവും ഉയര്‍ന്നിരുന്നു. പക്ഷേ ബ്രിട്ടീഷ് രാജകുടുംബത്തിന് പരമ്പരാഗതമായി വലിയ തുക സ്വത്തുണ്ട് എന്നതാണ്. സത്യം. ലോകത്തെ ഏറ്റവും സമ്പന്ന രാജകുടുംബം അപ്പോള്‍ അവരാണോ? അവരല്ല എന്നതാണ് സത്യം.

സമ്പത്തില്‍ മുന്നില്‍ ഇവരാണ്

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള രാജ കുടുംബങ്ങളാണ് ലോകത്തിലെ ഏറ്റവും സമ്പന്നരായ റോയല്‍ ഫാമിലികള്‍. ലോകത്തെ ഏറ്റവും സമ്പത്തുള്ള രാജകുടുംബം സൗദി അറേബ്യയിലാണ് ഉള്ളത്. 1.4 ലക്ഷം കോടി ഡോളറാണ് ഇവരുടെ മൊത്തം സമ്പത്ത്.

ചിന്തിക്കാന്‍ പോലും സാധിക്കുന്നതിന് അപ്പുറത്താണ് ഈ തുക. സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദാണ് സൗദി രാജാവ്. ഈ രാജകുടുംബത്തെ നയിക്കുന്നതും അദ്ദേഹമാണ്. ഈ കുടുംബത്തില്‍ 15000 അംഗങ്ങളാണ് ഉള്ളത്. ഇവരുടെ സമ്പത്തില്‍ ഭൂരിഭാഗവും വരുന്നത് രാജ്യത്തിന്റെ എണ്ണശേഖരത്തില്‍ നിന്നാണ്.

സൗദി രാജാവിന്റെ താമസ സ്ഥലം

സൗദി അറേബ്യന്‍ രാജാവ് താമസിക്കുന്നത് ഒരു അത്യാഡംബര കൊട്ടാരത്തിലാണ്. അല്‍ യമാമ കൊട്ടാര എന്നാണ് ഇത് അറിയപ്പെടുന്നത്. നാല് മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലാണ് ഈ കൊട്ടാരമുള്ളത്. ടോപ് ലക്ഷ്വറി ബ്രാന്‍ഡുകള്‍ മാത്രമേ രാജാവ് ധരിക്കാറുള്ളൂ.

വിലയേറിയ യാച്ചുകള്‍, പ്രൈവറ്റ് വിമാനങ്ങള്‍, അത്യാഡംബര ഗോള്‍ഡ് പ്ലേറ്റ് കാറും ഈ കൊട്ടാരത്തിലുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷ നിറഞ്ഞ മേഖല കൂടിയാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യ വളരെ മുന്നിലുമാണ്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടീഷ് രാജകുടുംബം എത്തില്ല.

രണ്ടാം സ്ഥാനത്ത് ഇവര്‍

സൗദി കഴിഞ്ഞാല്‍ സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം കുവൈത്തിനാണ്. ഇവിടെയുള്ള രാജകുടുംബത്തിന്റെ ആകെ സ്വത്ത് 360 മില്യണാണ്.

അതേസമയം ചാള്‍സ് രാജാവിന്റെ നേതൃത്വത്തിലുള്ള ചാള്‍സ് രാജാവിന് അഞ്ചാം സ്ഥാനമാണ് ഉള്ളത്. 88 ബില്യണാണ് അവരുടെ ആസ്തി. ഇത് 7.2 ലക്ഷം കോടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+