എസ്ബിഐയുടെ ഡെബിറ്റ് കാർഡുകളാണോ ഉപയോഗിക്കുന്നത്; ഈ കാർഡുകളുടെ മെയിൻ്റനൻസ് ചാർജ് കൂടും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ ) ചില ഡെബിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട വാർഷിക മെയിൻ്റനൻസ് ചാർജുകൾവ വർദ്ധിപ്പിക്കുന്നു. എസ് ബി ഐ വെബ്സൈറ്റ് പ്രകാരം ഏപ്രിൽ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. എസ് ബി ഐ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ക്ലാസിക്, സിൽവർ, ഗ്ലോബൽ, കോൺടാക്‌റ്റ്‌ലെസ് ഡെബിറ്റ് കാർഡുകളുടെ നിലവിലുള്ള വാർഷി മെയിന്റൻസ് ചാർജുകൾ ഏപ്രിൽ 1 മുതൽ പരിഷ്കരിക്കും.
അതേ സമയം, യുവ, ഗോൾഡ് കോംബോ ഡെബിറ്റ് കാര്‌ഡുകൾക്കുള്ള നിരക്കുകളും ഉയർത്തും. പ്ലാറ്റിനം ഡെബിറ്റ് കാർഡിന്റെ
വാർഷിക മെയിൻ്റനൻസ് ഫീ ഏപ്രിൽ 1 മുതൽ വർധിപ്പിക്കും. വാർഷിക മെയിൻ്റനൻസ് ചാർജുകളിലെ ഈ മാറ്റങ്ങൾക്ക് പുറമേ, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനും മാറ്റുന്നതിവുമുള്ള ഫീസിൽ മാറ്റം വരുത്തുമെന്നും എസ് ബി ഐ അറിയിച്ചു.

പുതുക്കിയ ഡെബിറ്റ് കാർഡ് നിരക്കുകൾ:
ക്ലാസിക്, സിൽവർ, ഗ്ലോബൽ, കോൺടാക്റ്റ് ലെസ് ഡെബിറ്റ് കാർഡുകൾ ഉൾപ്പെടയുള്ള ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിൻ്റനൻസ് ചാർജ് നിലവിലുള്ള 125 രൂപ + ജി എസ് ടിയിൽ ന്ന് 200 + ജിഎസ്ടി ആയി ഉയർത്തി.
യുവ, ഗോൾഡ്, കോംബോ ഡെബിറ്റ് കാർഡ്, മൈ കാർഡ് (ഇമേജ് കാർഡ്) തുടങ്ങിയ ഡെബിറ്റ് കാർഡുകളും വാർഷിക മെയിൻ്റനൻസ് ചാർജുകൾ: നിലവിലുള്ള 175+ ജി എസ് ടിയിൽ നിന്ന് നിന്ന് 250+ ജിഎസ്ടി ആയി ഉയർത്തി.
എസ് ബി ഐ പ്ലാറ്റിനം ഡെബിറ്റ് കാർഡിന് വാർഷിക മെയിൻ്റനൻസ് ചാർജുകൾ നിലവിലുള്ള 250 +GST. നിന്ന് 325+ ജിഎസ്ടി ആക്കി.
പ്രൈംഡ് പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡ് പോലുള്ള എസ് ബി ഐ ഡെബിറ്റ് കാർഡുകൾക്ക് മെയിൻ്റനൻസ് ചാർജുകൾ നിലവിലെ 350 രൂപ +ജിഎസ്ടി നിന്ന് 425+ ജി എസ് ടി ആക്കി.
എസ് ബി ഐ ക്രെഡിറ്റ് കാർഡുകളിൽ മാറ്റം ഉണ്ടോ?
ചില ക്രെഡിറ്റ് കാർഡുകൾക്കുള്ള റെന്റ് പേയ്മെന്റ് ഇടപാടുകളിലെ റിവാർഡ് പോയിന്റുകളുടെ ശേഖരണം ഏപ്രിൽ 1 മുതൽ താൽക്കാലികമായി നിർത്തി വെയ്ക്കുമെന്നും ചില ക്രെഡിറ്റ് കാർഡുകളുടെ റെന്റ് പേയ്മെന്റ് ഇടപാടുകളിലെ റിവാർഡ് പോയിന്റുകളുടെ ശേഖരണം ഏപ്രിൽ 15 ന് അവസാനിപ്പിക്കുമെന്നും എസ് ബി ഐ അറിയിച്ചു.












Click it and Unblock the Notifications