എന്താണ് ജി സ്പോട്ട്, എവിടെയാണ് ജി സ്പോട്ട്... ശാസ്ത്രജ്ഞര്‍ അതും കണ്ടെത്തി
ജി സ്പോട്ട് എന്ന വാക്ക് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് മൂന്ന് ദശാബ്ദമായി. പക്ഷേ സംഗതി എന്താണെന്നും എവിടെയാണെന്നും ഇപ്പോഴും ആര്‍ക്കും വലിയ ധാരണയൊന്നും ഇല്ല.
സ്ത്രീയുടെ ലൈംഗിക വികാരങ്ങളുടെ കേന്ദ്രമാണ് ജി സ്പോട്ട് എന്നാണ് പറയുന്നത്. അതൊരു പ്രത്യേക സ്ഥലമാണോ സങ്കല്പമാണോ എന്നൊക്കെയായിരുന്നു തര്‍ക്കങ്ങള്‍. തര്ക്കിക്കുന്നവര്ക്ക് പോലും അങ്ങനെയൊരു പ്രത്യേക സംഗതി കണ്ട് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്തായാലും ജി സ്പോട്ട് പോലെ ഒന്ന് അനുഭവ വേദ്യമാണെന്ന് പല സ്ത്രീകളും സമ്മതിക്കുന്നുണ്ട്. ചിലര്‍ക്കാകട്ടെ രതിമൂര്‍ച്ച പോലും ലഭിക്കുന്നും ഇല്ല. എന്താണ് ജി സ്പോട്ട്... അത് എവിടെയാണ് ... ഇതാ ശാസ്ത്രം തന്നെ ഉത്തരം കണ്ടെത്തിയിരിക്കുന്നു.

പേര് കിട്ടിയത്
ജി സ്പോട്ട് എന്ന പ്രയോഗം മിക്കവര്‍ക്കും അറിയുന്നുണ്ടാകും. എന്നാല്‍ എങ്ങനെയാണ് ആ പേര് വന്നത് എന്ന് അധികമാര്‍ക്കും അറിയുന്നുണ്ടാവില്ല. ഏണസ്റ്റ് ഗ്രെഫന്‍ബര്‍ഗ് എന്ന ജര്‍മന്‍ ഗൈനക്കോളജിസ്റ്റിന്റെ പേരിനെ ബഹുമാനിച്ചുകൊണ്ടാണ് ജി സ്പോട്ട് എന്ന പേര് കൊടുത്തത്.

അറിഞ്ഞ് തുടങ്ങിയത്
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെവെര്‍ലി വിപ്പിള്‍ എന്ന അമേരിക്കന്‍ ഗൈനക്കോളജിസ്റ്റ് (ഇവര്‍ ഒരു സ്ത്രീയാണ്) ടെലിവിഷനിലൂടെ ജി സ്പോട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ ലോകം ഞെട്ടി. എന്താണ് ജി സ്പോട്ട്.

ജി സ്പോട്ട്
ജി സ്പോട്ട് എന്ന് വച്ചാല്‍ എന്താണ്? സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് അമര്‍ത്തിയാല്‍ അവര്‍ക്ക് രതിമൂര്ച്ചയുണ്ടാകും എന്നാണ് വിപ്പിള്‍ പറഞ്ഞത്. ആ സ്ഥലത്ത് അവര്‍ ജി സ്പോട്ട് എന്ന് വിളിച്ചു.

കാത്തിരിപ്പ്
അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അങ്ങനെയൊരു 'സ്പോട്ട്' കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ചിലര്‍ പറഞ്ഞു, അത് തികച്ചും സാങ്കല്പ്പികമായ ഒന്നാണെന്ന്.

പഠനത്തിനിടയ്ക്ക്
ബെവര്‍ലി വിപ്പിള്‍ എന്ന ഗവേഷക ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അത്രയേറെ സ്ത്രീ ജനനേന്ദ്രിയങ്ങള്‍ അവര്‍ പരിശോധിച്ചു. ഇതിനിടയിലാണ് അങ്ങനെയൊരു സ്പോട്ട് ഉണ്ടെന്ന് അവര്‍ കണ്ടെത്തിയത്. പക്ഷേ മറ്റ് പലര്‍ക്കും അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സത്യം കണ്ടെത്തി
ജി സ്പോട്ട് എന്താണെന്നും അത് എവിടെയാണെന്നും ഉള്ള സംഗതി ഇപ്പോള്‍ ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഹെലന് ഒ കോണെല്‍ എന്ന യൂറോളജി പ്രൊഫസര്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്.

പ്രത്യേക സ്പോട്ട്?
ജി സ്പോട്ട് എന്ന് പറയുന്നത് ഒരു പ്രത്യേക സ്ഥലം അല്ലെന്നാണ് ഹെലന്റെ കണ്ടെത്തല്‍. സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ അങ്ങനെ ഒരു സ്ഥലമേയില്ല. പക്ഷേ വേറെ ചിലതുണ്ട്.

ആ ഫീല്‍
ജി സ്പോട്ട് എന്നൊരു സ്പോട്ട് ഇല്ലെങ്കിലും അതില്‍ പറയുന്നതുപോലെ ഒരു ഫീല്‍ ഉണ്ട് എന്നത് സത്യമാണ്. ഭഗശിശ്നികയും മൂത്രനാളിയും ചില നാഡികള്‍ പങ്കുവയ്ക്കുന്നുണ്ടത്രെ. ഇതെല്ലാം ചേര്‍ന്നാണ് ആ ഫീല്‍ ഉണ്ടാക്കുന്നത്.

എന്ത് വിളിക്കും
സിയുവി കോംപ്ലക്സ് എന്നാണ് ഇതിനെ വിളിക്കുന്നത്. ക്ലിറ്റോറിയല്‍(ഭഗശിശ്നിക) യൂറിത്രല്‍(മൂത്രനാളി) വജൈനല്‍(ജനനേന്ദ്രിയം) കോംപ്ലക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്.

എത്ര പേര്‍ക്ക്
ലോകത്തെ അമ്പത് ശതമാനത്തോളം സ്ത്രീകള്‍ രതിമൂര്‍ച്ച എന്താണെന്ന് ഒരു തവണ പോലും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. അപ്പോള്‍ ജി സ്പോട്ട് എന്ന ഫീ എത്ര പേര് അറിഞ്ഞുകാണും?
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications