'സെക്കന്റ് ഹാൻഡ് ശവപ്പെട്ടി വിൽപനയ്ക്ക്'; അപ്പോൾ അതിലുണ്ടായിരുന്ന ആളോ? തലപുകഞ്ഞ് ആളുകൾ
സെക്കന്റ് ഹാൻഡ് സാധനങ്ങൾ വിലക്കുറവിൽ കിട്ടും എന്നതുകൊണ്ട് തന്നെ വളരെ ഡിമാന്റ് ആണ്. പല സാധനങ്ങളും നമ്മൾ സെക്കന്റ്ഹാൻഡ് വാങ്ങാറുണ്ടല്ലോ. വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വാഹനങ്ങൾ അങ്ങനെ പലതും. എന്നാൽ ശവപ്പെട്ടി സെക്കൻഡ് ഹാന്റ് വിൽപനയ്ക്കെ വെച്ചത് കണ്ടിട്ടുണ്ടോ...
അങ്ങന ആണെങ്കിൽ ആരെങ്കിലും അത് വാങ്ങുമോ, അപ്പോൾ അതിൽ ആദ്യം കിടന്ന ആളോ? ഈ ചോദ്യങ്ങളൊക്കേയും നിങ്ങളുടെ മനസ്സിലും വന്നില്ലേ...ഉത്തരം വേണ്ടേ..വിശദമായി തന്നെ അറിയാം...സോഷ്യൽമീഡിയ നിറയെ സംസാരം ഈ സെക്കന്റ്ഹാൻഡ് ശവപ്പെട്ടിയെക്കുറിച്ചാണ്..

മരിച്ചുകഴിഞ്ഞാൽ ശവപ്പെട്ടിയിൽ കിടത്തി ആണല്ലോ അടക്കം ചെയ്യറുള്ളത്. അപ്പോൾ ശവപ്പെട്ടിക്ക് എങ്ങനെയാണ് സെക്കന്റ് ഹാൻഡ് ഉണ്ടാവുന്നത് എന്നതാണ് സംശയം, അതിനകത്ത് ഉള്ള ആളെ മറ്റിക്കിടത്തിയാണോ വിൽക്കുന്നത്, എന്നൊക്കെ ചോദ്യം ഉണ്ട്... ട്വിറ്ററിൽ ആണ് ശവപ്പെട്ടി വിൽപനയ്ക്കുള്ള ട്വീറ്റ് ഉള്ളത്.

ഒരാൾ ട്വിറ്ററിൽ സെക്കന്റ് ഹാൻഡ് ശവപ്പെട്ടികൾ വാങ്ങാനുണ്ട് എന്ന് പോസ്റ്റിട്ടു. ഇത് കണ്ട അമ്പരപ്പിലാണ് എല്ലാവരും. THE JD FORUM എന്ന പേജിലാണ് നല്ല ഗുണനിലവാരമുള്ള സെക്കന്റ് ഹാൻഡ് ശവപ്പെട്ടികൾ വിൽപ്പനയ്ക്കുണ്ട് എന്ന് പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. ഒപ്പം ശവപ്പെട്ടികളുടെ ചിത്രവും ഉണ്ട്.

അതേസമയം, ഇത് ഒരു തമാശ ട്വീറ്റ് ആണെന്ന സംശയമുണ്ട്. കാരണം, ഈ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്ന പേജ് ഒരു ബിസിനസ് പേജ് അല്ല. അവർ അവരുടെ ബയോയിൽ പറഞ്ഞിരിക്കുന്നത് ആളുകളെ ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള ഇടം എന്നാണ്. അതുകൊണ്ട് തന്നെ ഒരു തമാശ ആകാം എന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ ഈ പോസ്റ്റ് ചെറുതല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

പോസ്റ്റിൽ നിറയെ ശവപ്പെട്ടികൾ വച്ചിരിക്കുന്നത് കാണാം. ഒപ്പം അത് വാങ്ങാൻ വേണ്ടി വിളിക്കേണ്ടുന്ന ഫോൺ നമ്പറും നൽകിയിട്ടുണ്ട്. എന്നാൽ, സ്ഥലമില്ല, പേരില്ല എവിടെയാണ് അത് കിട്ടുക എന്നോ കമ്പനിയുടെ പേര് എന്താണെന്നോ പറഞ്ഞിട്ടില്ല. അതുകൊണ്ട് ഈ പോസ്റ്റ് ശരിക്കുമുള്ളതാവില്ല. താമാശയ്ക്ക് പോസ്റ്റ് ചെയ്തതാകാം എന്നാണ് ആളുകൾ പറയുന്നത്. ഇതൊക്കെ തമാശയല്ല വല്ലാത്ത ക്രൂരതയല്ലേ എന്നാണ് ചിലർ പറയുന്നത്.












Click it and Unblock the Notifications