ഒന്നാം സമ്മാനം 200 കോടിയിലെത്തി പവര്‍ബോള്‍ ലോട്ടറി, ജേതാവായാല്‍ എത്ര ലഭിക്കും? നികുതി ഇത്ര
പവര്‍ബോള്‍ ലോട്ടറിയെ കുറിച്ച് ആര്‍ക്കും പ്രത്യേകം പരിചയപ്പെടുത്തി തരേണ്ട കാര്യമില്ല. ലോകത്തെ തന്നെ വമ്പന്‍ ലോട്ടറികളിലൊന്നാണ് പവര്‍ബോള്‍. 35 നറുക്കെടുപ്പുകളില്‍ തുടര്‍ച്ചയായി വമ്പന്‍ ജാക്‌പോട്ടിന്റെ ജേതാവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പവര്‍ബോള്‍. അതേസമയം ഇന്ന് വീണ്ടുമൊരിക്കല്‍ കൂടി പവര്‍ബോള്‍ നറുക്കെടുക്കുകയാണ്.
1.73 ബില്യണ്‍ യുഎസ് ഡോളറാണ് ഇതിന്റെ സമ്മാനത്തുക. ഏകദേശം ഇരുന്നൂറ് കോടി രൂപയോളം വരുമിത്. ലോകത്ത് തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയാണിത്. കഴിഞ്ഞ നവംബറില്‍ പവര്‍ബോള്‍ തന്നെ സമ്മാനത്തുകയായി നല്‍കിയ 2.04 ബില്യണായിരുന്നു ഏറ്റവും വലിയ സമ്മാനത്തുക.

image credit: powerball lottery
35 നറുക്കെടുപ്പിലും ജേതാവില്ല
പവര്‍ബോള്‍ അടുത്തിടെയായി സമ്മാനത്തുക വന്‍ തോതിലാണ് വര്‍ധിച്ചത്. 35 തുടര്‍ച്ചയായ നറുക്കെടുപ്പിലും ഒരു ജേതാവിനെ കണ്ടെത്താനായിട്ടില്ല. ജൂലായ് 19നാണ് ഈ ടിക്കറ്റ് വിറ്റത്. 1.08 ബില്യണായിരുന്നു തുടങ്ങിയപ്പോള്‍ ഇതിന്റെ സമ്മാനത്തുക. ഭൂരിഭാഗം യുഎസ് സംസ്ഥാനങ്ങളിലും ജേതാക്കളെ കണ്ടെത്താനായിട്ടില്ല.
പവര്‍ബോള്‍ ടിക്കറ്റിന് രണ്ട് ഡോളറാണ് വില. നമുക്ക് തന്നെ ടിക്കറ്റുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. അതിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ തന്നെ തിരഞ്ഞെടുത്ത് തരും. യുഎസ്സിലെ 45 സംസ്ഥാനങ്ങളില്‍ പവര്‍ബോള്‍ ലോട്ടറിയുണ്ട്. പ്യൂര്‍ട്ടോറിക്കോ, യുഎസ് വിര്‍ജിന് ഐലന്‍ഡ്‌സ് എന്നിവിടങ്ങളിലും ലഭിക്കും.
ജേതാക്കള്‍ക്ക് എന്ത് ലഭിക്കും
രണ്ട് വഴികളിലാണ് ജേതാക്കള്‍ക്ക് പണം സ്വീകരിക്കാന്‍ സാധിക്കും. വാര്‍ഷിക പേമെന്റായി ഇത് സ്വീകരിക്കാം. 30 വാര്‍ഷിക ഘഡുക്കളായിട്ടാണ് ഇത് നല്‍കുക. മൊത്തം 29 വര്‍ഷം എടുക്കും ലഭിക്കാന്‍. അതേസമയം മൊത്തം പണമായും പവര്‍ബോള്‍ തുക സ്വീകരിക്കാം. 1.73 ബില്യണ്‍ ജാക്‌പോട്ടും ഒരു ജേതാവിന് മാത്രമുള്ളതാണ്. മുഴുവന്‍ തുകയും ലഭിക്കണമെങ്കില്‍ വാര്‍ഷിക ഘഡുക്കളായി തന്നെ വാങ്ങേണ്ടി വരും.
എന്നാല്‍ ക്യാഷ് പ്രൈസാണെങ്കില്‍ 756.6 മില്യണ്‍ ലഭിക്കും. ജേതാക്കള്‍ തീര്‍ച്ചയായും ഫെഡറല്‍ നികുതി നല്‍കേണ്ടി വരും. സംസ്ഥാനങ്ങളില്‍ വിവിധ തരത്തിലാണ് നികുതി. ഒരേ തരത്തിലായിരിക്കില്ല ലോട്ടറി നികുതി ഈടാക്കുക. ചില സംസ്ഥാനങ്ങളില്‍ നികുതിയുടെ ആവശ്യമില്ല.
നികുതി ഈടാക്കുന്നത് ഇങ്ങനെ
ലോട്ടറി ജേതാക്കളില്‍ നിന്ന് നിര്‍ബന്ധമായും നികുതി ഈടാക്കും. രണ്ട് തരം നികുതിയാണ് ഉണ്ടാവുന്നത്. ആദ്യത്തേത്ത് രാജ്യം ഭരിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിലേക്ക് പോകുന്ന നികുതിയാണ്. രണ്ടാമത്തേത് സംസ്ഥാന നികുതിയാണ്. ഇത് രണ്ടും സമ്മാനത്തുക ലഭിച്ചാല്‍ നല്‍കേണ്ടി വരും.
ജേതാവ് എവിടെയാണ് താമസിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് നികുതി എത്രയായിരിക്കുമെന്ന് തീരുമാനിക്കുക. ഇവിടെ ചില വമ്പന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ലോട്ടറിയില്‍ നിന്നുള്ള നികുതി വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നികുതി ഈടാക്കുന്നവരില്‍ അത് മൂന്ന് മുതല്‍ പതിനൊന്ന് ശതമാനം വരെയാണ്.












Click it and Unblock the Notifications