ആണുങ്ങളുടെ 'മോര്‍ണിങ് സെക്‌സിനോടുള്ള' കൊതിയുടെ ഗുട്ടന്‍സ് കണ്ടെത്തി.... സ്ത്രീകളുടെ രാത്രിപ്രണയവും
ഈ താത്പര്യങ്ങള്‍ എല്ലാം ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഹോര്‍മോണുകളാണ്.
സെക്‌സിന്റെ കാര്യത്തില്‍ തങ്ങളാണ് വമ്പന്‍മാര്‍ എന്നൊരു ധാരണ ആണുങ്ങള്‍ക്കുണ്ട്. എന്നാല്‍ സത്യം അതൊന്നും അല്ലെന്നാണ് പറയപ്പെടുന്നത്. സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീകളെ പരാജയപ്പെടുത്താന്‍ ആകാത്തതുകൊണ്ടാണ് മറ്റ് മേഖലകളില്‍ പുരുഷന്‍മാര്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് എന്നും ഒരു വാദമുണ്ട്.
അത് എന്തും ആകട്ടെ, ഇവിടത്തെ വിഷയം അതൊന്നും അല്ല. അതി രാവിലെ സെക്‌സ് ചെയ്യാനുള്ള പുരുഷന്റെ കൊതിയാണ് വിഷയം. എന്നാല്‍ സ്ത്രീകളാണെങ്കില്‍ ഇക്കാര്യത്തില്‍ നേരെ വിപരീതം ആണ്.
എന്താണ് ഇത്തരത്തിലുള്ള 'താത്പര്യ വ്യത്യാസത്തിന്' കാരണം എന്നതാണ് ചോദ്യം സംഗതി എന്തായാലും കണ്ടെത്തിക്കഴിഞ്ഞു.

മിക്ക പുരുഷന്‍മാരും മോര്‍ണിങ് സെക്‌സില്‍ അതീവ താത്പര്യം ഉള്ളവരാണ് എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിന്റെ കാരണവും ഇപ്പോള്‍ കണ്ടെത്തിക്കഴിഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ ആണുങ്ങളുടെ നേര്‍ വിപരീതം ആണ് സ്ത്രീകള്‍. അവര്‍ക്ക് താത്പര്യം രാത്രിയിലുള്ള സെക്‌സിനോടാണത്രെ.

ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം തന്നെ ആണ് ഇതിന് കാരണം. ഈ താത്പര്യങ്ങള്‍ എല്ലാം ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഹോര്‍മോണുകളാണ്. വ്യക്തികള്‍ക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ല ഇതില്‍.

പല ആണുങ്ങളും രാവിലെ തലയിണയും മുറുകെ കെട്ടിപ്പിടിച്ചാവും കിടത്തം. ഇതിന്റെ കാരണവും നേരത്തേ പറഞ്ഞത് തന്നെയാണ്.

ടെസ്റ്റോ സ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് ഇതിന്റെ എല്ലാം കാരണക്കാരന്‍. രാവിലെ ആകുമ്പോള്‍ ടെസ്‌റ്റോ സ്റ്റിറോണിന്റെ അളവ് കൂടുതലാവും. സ്വാഭാവികമായി ലൈംഗിക വികാരവും വരും. രാത്രിയില്‍ നല്ല ഉറക്കം കിട്ടുകയാണെങ്കില്‍ രാവിലെ ആകുമ്പോഴേക്കും ടെസ്റ്റോ സ്റ്റിറോണ്‍ ഉത്പാദവും കൂടിയിട്ടുണ്ടാവും.

സ്ത്രീകളുടെ കാര്യത്തില്‍ ഈ ടെസ്‌റ്റോ സ്റ്റിറോണ്‍ ഉത്പാദനം രാവിലെ കുറവാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് രാവിലെ താത്പര്യവും കുറവായിരിക്കും.

രാവിലെ തന്നെ ഓരോ ദിവസത്തേയും കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത്, എല്ലാം തയ്യാറാക്കേണ്ടതിനെ കുറിച്ചായിരിക്കും സ്ത്രീകളുടെ ചിന്ത. ഈ സമയം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന സ്‌ട്രെസ്സ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ആയിരിക്കും. ടെസ്‌റ്റോ സ്റ്റിറോണിനെ എളുപ്പത്തില്‍ മറികടക്കും കോര്‍ട്ടിസോള്‍. അപ്പോള്‍ പിന്നെ എന്ത് ചെയ്യാനാകും!

ആളെ പറ്റിക്കുന്ന ഹോര്‍മോണുകളും ഉണ്ട് കേട്ടോ. പകല്‍ സമയം സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ പുരുഷന്റെ തലച്ചോറില്‍ നിന്ന് ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് ആയ എന്‍ഡോര്‍ഫിന്‍ പുറത്ത് വരും. അപ്പോള്‍ നല്ല രക്തയോട്ടവും കൂടും. ഉച്ചസമയത്തായിരിക്കും ഇത് അതിന്റെ പരകോടിയില്‍ എത്തുക.

വൈകുന്നേരം ആകുമ്പോഴേക്കും പുരുഷന്‍മാരിലെ ടെസ്റ്റോ സ്റ്റിറോണ്‍ അളവ് കുറയും. കുറയും എന്നതുകൊണ്ട് വളരെ താഴെ പോകും എന്നല്ല അര്‍ത്ഥം. ചില ചെറിയ പ്രലോഭനങ്ങള്‍ മതി അത് കുത്തനെ കൂടാന്‍.

സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ രാത്രിയാകുമ്പോഴാണ് ടെസ്‌റ്റോ സ്റ്റിറോണിന്റെ അളവ് കൂടുക. പകല്‍ നേരത്തെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ശാന്തമായ അവസ്ഥയിലെത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്.












Click it and Unblock the Notifications