Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല്പത് സ്ത്രീകള്‍ക്കൊപ്പം രാത്രിയില്‍ നഗ്നനായി കുളിക്കുന്ന രാജാവ്!!! ഞെട്ടണ്ട... ഇന്ത്യയിൽ തന്നെ

രാജസ്ഥാനിലെ ഭരത്പൂർ രാജാവായിരുന്ന രാജ കിഷൻ സിങിനെ കുറിച്ചാണ് ഇത്തരം ഒരു കഥ പ്രചരിക്കുന്നത്

ജയ്പൂര്‍: രാജസ്ഥാന്‍ എന്ന് കേട്ടാല്‍ മരുഭൂമി ആയിരിക്കും പലരുടേയും മനസ്സിലേക്ക് ഓടിയെത്തുക. ഇന്ത്യയുടെ സംസ്‌കാരത്തനിമ വിളിച്ചോതുന്ന അനേകം കൊട്ടാരങ്ങളുടേയും കോട്ടകളുടേയും കൂടി നാടാണ് രാജാസ്ഥാന്‍. പുരാതനമായ കുറേ രാജവംശങ്ങള്‍ക്കും പ്രസിദ്ധം.

റാണാ പ്രതാപിനെ പോലുള്ള വീരശൂര രാജാക്കന്‍മാരുടെ പേര് മാത്രമല്ല രാജസ്ഥാന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. അക്കൂട്ടത്തില്‍ രാജാ കിഷന്‍ സിങിന്റെ പേരും കാണാം.

കിഷന്‍ സിങ് എന്ന രാജാവിന്റെ കാലം അത്രക്ക് പിറകോട്ടൊന്നും അല്ല. കൊട്ടാരത്തിന്റെ അടുത്ത് ഇദ്ദേഹം നിര്‍മിച്ച കുളത്തിന് പറയാനുള്ള കഥകള്‍ ഞെട്ടിക്കുന്നതാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കം

1899 ല്‍ ആയിരുന്നു രാജാ കിഷന്‍ സിങിന്റെ ജനനം. ഇദ്ദേഹം പിന്നീട് ഭരത്പൂറിലെ രാജാവായി.

ക്രൂരതയ്ക്ക് പേര് കേട്ട രാജാവോ?

ക്രൂരതയ്ക്ക് പേര് കേട്ട ആളായിരുന്നു രാജാ കിഷന്‍ സിങ് എന്ന് പലരും ആരോപിക്കുന്നുണ്ട്. എന്നാല്‍ ദിവാന്‍ ആയിരുന്ന ജരാമണിദാസ് എഴുതിയ 'മഹാരാജ' എന്ന പുസ്തകത്തിലാണ് രാജാവിന്റെ വിചിത്രമായ പല ചെയ്തികളെ കുറിച്ചും പരാമര്‍ശിക്കുന്നത്.

നാല്‍പത് ഭാര്യമാര്‍!!!

ഇപ്പോള്‍ മൂന്നും നാലും വിവാഹം കഴിയ്ക്കുന്നവരെ പരിഹസിക്കുന്നവരുണ്ട്. എന്നാല്‍ രാജാ കിഷന്‍ സിങ് അക്കാലത്ത് നാല്‍പത് സ്ത്രീകളെയാണ് വിവാഹം കഴിച്ചിരുന്നത്.

നീന്തലിനോട് അതിയായ ആസക്തി

നീന്തല്‍ ഭ്രാന്തനായിരുന്നു രാജാ കിഷന്‍ സിങ്. നീന്തലിന്റെ കാര്യത്തില്‍ ഏതറ്റം വരെ പോകാനും ഇയാള്‍ തയ്യാറായിരുന്നത്രെ. അതിനായി കൊട്ടാരത്തോട് ചേര്‍ന്ന് ഒരു കുളവും നിര്‍മിച്ചു.

വെറും കുളം അല്ല, ബ്രഹ്മാണ്ഡ കുളം

ഒരു സാധാരണ കുളം എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റില്ല. പിങ്ക് മാര്‍ബിള്‍ കൊണ്ടായിരുന്നു അത് നിര്‍മിച്ചിരുന്നത്. ചന്ദനത്തടികൊണ്ടായിരുന്നു കുളത്തിലേക്കിറങ്ങാനുള്ള കല്‍പ്പടികള്‍ നിര്‍മിച്ചിരുന്നത്.

20 പടികള്‍... എന്തിനെന്നല്ലേ

20 ചന്ദനപ്പടികളാണ് കുളത്തിലേക്ക് ഇറങ്ങാനായി നിര്‍മിച്ചിരുന്നത്. ഓരോ പടിയിലും രണ്ട് വീതം രാജ്ഞിമാരെ നിര്‍ത്തിയാണ് രാജാവ് കുളിക്കാനിറങ്ങുക.

നഗ്നരായി, തിരി കൊളുത്തി

ഓരോ രാജ്ഞിയും നഗ്നരായി വേണം പടവില്‍ നില്‍ക്കാന്‍. കൈയ്യില്‍ കത്തിച്ച തിരിയും വേണം. ആ പ്രദേശത്തെ മറ്റെല്ലാ വിളക്കുകളും അപ്പോള്‍ അണച്ചിട്ടുണ്ടാകും.

കുളത്തിലേക്ക് വലിച്ചിടും

രാജ്ഞിമാരെ കുളത്തിലേക്ക് വലിച്ചിട്ട് അവര്‍ക്കൊപ്പം കുളിക്കുന്നതായിരുന്നത്രെ രാജാവിന്റെ വിനോദം. എന്തായാലും 40 രാജ്ഞിമാരേയും ഒരു മിച്ച് കുളത്തിലേക്ക് വലിച്ചിടാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല!

നൃത്തം ചെയ്യിക്കും

കൈയ്യില്‍ കത്തിച്ച തിരിയുമായി നഗ്നരായി നൃത്തം ചെയ്യേണ്ടിയും വരാറുണ്ടത്രെ രാജ്ഞിമാര്‍ക്ക്. പക്ഷേ കൈയ്യിലെ തിരി ഒരിക്കലും കെടാന്‍ പാടില്ലെന്നാണ് ചട്ടം.

കെടാതെ സൂക്ഷിച്ച രാജ്ഞിക്ക്

ഏറ്റവും അവസാനം വരെ കൈയ്യിലെ തിരി കെടാതെ സൂക്ഷിക്കുന്ന രാജ്ഞിക്കാണ് ആ 'സമ്മാനം' കൊടുക്കുക. അന്ന് രാത്രി രാജാവിനൊപ്പം ശയിക്കാനുള്ള അവസരം ആ രാജ്ഞിയ്ക്കായിരിക്കുമത്രെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+