ഒട്ടുമിക്ക പെണ്‍കുട്ടികളും ചെയ്യും വൃത്തികെട്ട ഈ 10കാര്യങ്ങള്‍.. നിങ്ങള്‍ക്കറിയാമോ അവ ഏതൊക്കെ എന്ന്?
ജീവിതം ഒരു ഞാണിന്മേല് കളിയാണ്. ആണായാലും പെണ്ണായാലും എങ്ങനെയെങ്കിലും ഒന്ന് പിഴച്ചുപോകാന്‍ വേണ്ടി കളിക്കുന്ന കളി. ഇതിനിടയില്‍ പല ശീലങ്ങളും നമ്മളെക്കൊണ്ട് വേണ്ടാത്തത് പലതും ചെയ്യിക്കുന്നുണ്ടാകും. ചില ശീലങ്ങള്‍ മോശമാണ് എന്ന് നമ്മള് തിരിച്ചറിയുക പോലും ഇല്ല. അതങ്ങനെ മോശമായിത്തന്നെ പോകും.
മറ്റ് ചില ശീലങ്ങളാകട്ടെ, എത്ര ശ്രമിച്ചാലും ആരൊക്കെ പറഞ്ഞാലും ഒട്ട് മാറ്റാന്‍ കഴിയുകയും ഇല്ല. ചൊട്ടയിലെ ശീലം ചുടല വരെ എന്നൊക്കെയുള്ള ചൊല്ലുകള്‍ ഇക്കൂട്ടരെ പറ്റിയുള്ളതാണ്. ഈ പറഞ്ഞ പോലെ മിക്ക പെണ്‍കുട്ടികളും കാലങ്ങളായി തുടര്‍ന്ന് വരുന്ന ചില വൃത്തികെട്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ... ഇതില്‍ പലതും നിങ്ങള്‍ ശ്രദ്ധിച്ചിട്ട് കൂടി ഉണ്ടാകില്ല...

പുറത്ത് പോകുമ്പോഴെങ്കിലും
അവധിദിവസങ്ങളില്‍ കടയിലോ മറ്റോ പോകണമെങ്കില്‍ രാവിലെ എഴുന്നേറ്റ് അങ്ങനെ തന്നെ പോകുന്ന പെണ്‍കുട്ടികളുണ്ട്. മിനിമം ഒന്ന് ഫ്രഷ് അപ്പായിട്ടെങ്കിലും വേണം പുറത്തിറങ്ങാന്‍. ചിലരാകട്ടെ തലേ ദിവസത്തെ മേക്കപ്പിന് മേല്‍ അറ്റകുറ്റപ്പണി നടത്തി ഒപ്പിച്ചുപോകുകയും ചെയ്യും.

ഒന്ന് കഴുകിക്കൂടേ
ഒരാഴ്ചയൊക്കെ കഴുകാതെ ഒരേ ബ്രാ ധരിക്കുക. എന്ത് വൃത്തികെട്ട ശീലമാണിത്. കഴുകാനുള്ള മടിയും ബ്രാ വാങ്ങാന്‍ പോകാനുള്ള മടിയും അടക്കം പല കാരണങ്ങളാണ് ഇതിന് പിന്നില്‍. ഇത്രയും വൃത്തികെട്ട ശീലം വേറെയില്ല എന്ന് പറയേണ്ടിവരും.

മേല്‍ മാത്രം മതിയോ
ചില പെണ്‍കുട്ടികളുണ്ട്. ഡെയ്ലി കുളിക്കും. പക്ഷേ തലമുടി കഴുകില്ല. ആഴ്ചയില്‍ രണ്ടുവട്ടമെങ്കിലും തല കുളിക്കാത്തവരുടെ മുടിക്ക് എന്തൊരു നാറ്റമായിരിക്കും. ആണ്‍കുട്ടികളെ അപേക്ഷിച്ച് മുടി കൂടുതലുള്ളതിനാല്‍ വേഗം വിയര്‍ക്കുകയും ചെയ്യും. താരനും മറ്റും വളരാന്‍ വേറെ വല്ല കാരണവും വേണോ.

വീക്കെന്‍ഡ് പാര്‍ട്ടി
ഡെയ്ലി തല കുളിക്കാതെ വരുന്ന ഒരാളെ ഇതെഴുതുന്ന ആള്‍ക്ക് നേരിട്ടറിയാം. കക്ഷി തിങ്കളാഴ്ച മാത്രമേ തല കുളിക്കൂ. പറയുന്ന കാരണം എന്താണെന്നോ, ഒരാഴ്ച കുളിക്കാതെ വിട്ടാല്‍ തല മുടിക്ക് നല്ല ലുക്ക് വരും, അഴകൊഴമ്പന്‍ ആയി അങ്ങനെ പബ്ബില്‍ പാര്‍ട്ടിക്ക് പോകാം. ഓരോ കാരണങ്ങളേ...

സ്വന്തമായി വാങ്ങിക്കൂടേ
മേക്കപ്പ് സാധനങ്ങള്‍ ഷെയര്‍ ചെയ്യുക എന്നത് പെണ്‍കുട്ടികള്‍ക്കിടയില്‍ പുതിയ കാര്യമൊന്നുമല്ല. മസ്കാര, ഐ ലൈനര്‍, നെയില്‍ പോളീഷ്, ക്രീം എന്നിവയൊക്കെ പോകട്ടെ എന്ന് വെക്കാം. തലമുടി ചീകാനുള്ള ചീപ്പൊക്കെ ഷെയര്‍ ചെയ്യുന്നത് എത്ര ചീപ്പാണ്. ലിപ്സ്റ്റിക്ക് ഷെയര്‍ ചെയ്യുന്നവരെ എന്ത് പറയണം...

ചെവിയില്‍ തോണ്ടലല്ല പണി
പെണ്‍കുട്ടികള്‍ക്ക് പൊതുവെയുള്ള ശീലമാണ് സേഫ്റ്റി പിന് വെച്ച് ചെവിയില്‍ തോണ്ടുന്നതും അത് ബ്രായുടെ മുകളില്‍ കുത്തി വെയ്ക്കുന്നതും. ഇത് രണ്ടും അത്ര നല്ല ശീലങ്ങളായിട്ടല്ല കണക്കാക്കപ്പെടുന്നത്. ബി കെയര്‍ഫുള്‍

ഉപേക്ഷ വിചാരിക്കരുത്
പല പെണ്‍കുട്ടികള്‍ക്കും ബ്ലീഡിങ് കുറവാണെങ്കില്‍ പാഡ് മാറ്റാന്‍ വല്ലാത്ത മടിയായിരിക്കും. പക്ഷെ 6 മണിക്കൂറില്‍ കൂടുതല്‍ വെച്ചിരിക്കുന്നത് യൂട്രസിന് പ്രശ്നമാണ് എന്ന് അറിയാമല്ലോ. ബ്ലീഡിങ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിശ്ചിത സമയത്ത് പാഡ് മാറ്റുന്നതാണ് ആരോഗ്യത്തിന് നല്ലത്. പിരീഡ്സ് ടൈമില്‍ ബോഡി നല്ല ഹീറ്റ് ആയിരിക്കും. എന്നാലും കുളിക്കാനും അടിവസ്ത്രം മാറ്റാനും മടിക്കുന്നവരുണ്ട് ഇതും ശ്രദ്ധിക്കേണ്ടതാണ്.

പോളീഷടിക്കാനല്ല
നല്ല നെയില്‍ പോളീഷൊക്കെയായിരിക്കും. ഡെയ്ലി ഇതിന്റെ കളര്‍ മാറ്റി മാറ്റി അടിക്കുകയും ചെയ്യും. എന്നാല്‍ നഖങ്ങള്‍ക്കടിയിലുള്ള ചെളി ഒന്ന് വൃത്തിയാക്കില്ല. പുറമേയ്ക്കുള്ള ബ്യൂട്ടി കോണ്ഷ്യസൊക്കെയേ ഉള്ളൂ വൃത്തിയില്ല എന്നത് തന്നെ കാര്യം.

ലെതറൊന്നുമല്ലല്ലോ
മേക്കപ്പിന് ഉപയോഗിക്കുന്ന ബ്രഷുകള്‍ ഒന്ന് കഴുകുകയോ പൊടിതട്ടുകയോ ചെയ്താല്‍ എന്താ കുഴപ്പം. വര്‍ഷങ്ങളോളം അതിങ്ങനെ കഴുകാതെ ഉപയോഗിക്കുക എന്നത് പെണ്‍കുട്ടികളുടെ ഒരു ശീലമാണ്. ബ്രഷ് ക്ലീന്‍ ചെയ്യണമെന്ന കാര്യം തന്നെ പലരും ശ്രദ്ധിച്ചുകൂടി കാണില്ല.

ജിമ്മില്‍ പോയി വന്നിട്ട്
ജിമ്മിലൊക്കെ പോയി വന്ന് വിയര്‍ത്ത, അതേ സ്പോര്‍ട്സ് ബ്രാ വീണ്ടും ധരിക്കുന്നവര്‍ പോലും ഉണ്ട്. വൃത്തി മാത്രമല്ല ഇത് ആരോഗ്യത്തെയും ബാധിക്കുമെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജിമ്മില്‍ പോയി കഷ്ടപ്പെട്ടുണ്ടാക്കുന്ന ആരോഗ്യം ബ്രാ മാറ്റാനുള്ള മടി കൊണ്ട് കളയണോ. ചിന്തിക്കൂ...
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ്












Click it and Unblock the Notifications