Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താന് ശേഷം കുതിച്ച് കയറി ഷാരൂഖ് ഖാന്റെ ആസ്തി: പ്രധാന വരുമാനം ഇങ്ങനെ

ബോളിവുഡിന്റെ ബാദ്ഷയാണ് ഷാരൂഖ് ഖാന്‍. നാല് വര്‍ഷത്തോളം നീണ്ട വനവാസം അവസാനിപ്പിച്ച് സിനിമാ ലോകത്തേക്ക് ഷാരൂഖ് ഖാന്‍ തിരിച്ചുവന്ന വര്‍ഷം കൂടിയാണ് 2023. ഈ വര്‍ഷം സമ്പത്തില്‍ അടക്കം വന്‍ നേട്ടമാണ് ഷാരൂഖ് സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ഹോളിവുഡ് നടന്‍ ടോം ക്രൂസിനെ പോലും മറികടന്നാണ് ഷാരൂഖിന്റെ കുതിപ്പ് എന്നാണ്.

ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളിലൊരാളാണ് ടോം ക്രൂസ്. അതിന് മുകളിലേക്കാണ് ഷാരൂഖ് വളര്‍ന്നിരിക്കുന്നത്. സൂപ്പര്‍ താരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ വരുമാനം വളരുന്നുണ്ട്. എന്നാല്‍ ബ്രാന്‍ഡിംഗിലൂടെ അദ്ദേഹത്തിന് കിട്ടുന്ന വരുമാനം ഒന്ന് പരിശോധിക്കാം.

shah-rukh-khan

പത്താനിലൂടെ തിരിച്ചുവരവ്

ഷാരൂഖ് ഖാന്‍ പത്താനിലൂടെ വമ്പന്‍ തിരിച്ചുവരവാണ് ഈ വര്‍ഷം നടത്തിയത്. ആയിരം കോടിയോളമാണ് ചിത്രത്തിന്റെ കളക്ഷന്‍. ബോളിവുഡിന്റെ സര്‍വകാല റെക്കോര്‍ഡ് കളക്ഷനാണിത്. നിലവില്‍ ഹിന്ദിയിലെ ഏറ്റവും ഉയര്‍ന്ന ഗ്രോസറും പത്താനാണ്.

ഈ ചിത്രത്തിന് ശേഷം ഷാരൂഖിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നിരിക്കുകയാണ്. ജവാനാണ് താരത്തിന്റെ അടുത്ത ചിത്രം. ഇതിനും വലിയ ഹൈപ്പാണ് നിലവില്‍ ഉള്ളത്.

ഷാരൂഖിന്റെ ആസ്തി

2023 ഷാരൂഖിന്റെ ആസ്തിയും വലിയ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ആറായിരം കോടി രൂപയാണ് ഈ വര്‍ഷം ഷാരൂഖിന്റെ മൊത്തം ആസ്തി. ജിക്യു റിപ്പോര്‍ട്ടിലാണ് ആസ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

2017ലും ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് ഷാരൂഖായിരുന്നുവെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റയീസ് എന്ന ചിത്രത്തിലൂടെ 310 കോടി രൂപയാണ് ഷാരൂഖിന് ലഭിച്ചത്.

പോക്കറ്റ് നിറച്ച് പത്താന്‍

പത്താന്‍ ഇറങ്ങിയതിലൂടെ ഷാരൂഖിന് ലഭിച്ചിരിക്കുന്ന ലാഭവും അമ്പരപ്പിക്കുന്ന തരത്തിലാണ്. 200 കോടി രൂപയാണ് ഷാരൂഖിന്റെ പോക്കറ്റിലെത്തിയത്. പത്താന്റെ ലാഭത്തില്‍ നിന്ന് ഷാരൂഖിന് കിട്ടിയ ലാഭമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍വകാല റെക്കോര്‍ഡിലേക്ക് ചിത്രം കുതിച്ചതും ഷാരൂഖിന് നേട്ടമായിരിക്കുകയാണ്.

വരുമാനം ഇങ്ങനെ

ഷാരൂഖിന് പല തരത്തില്‍ വരുമാനം ലഭിക്കുന്നുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ്. 2002ലാണ് റെഡ് ചില്ലീസ് ഷാരൂഖ് ഭാര്യ ഗൗരിക്കൊപ്പം നിര്‍മാണ കമ്പനി ആരംഭിക്കുന്നത്.

ഷാരൂഖ് ഖാന്‍ വമ്പന്‍ ചിത്രങ്ങള്‍ വരെ ഇവരാണ് നിര്‍മിക്കുന്നത്. സ്വന്തമായി വിഎഫ്എക്‌സ് സ്റ്റുഡിയോ വരെ ഇവര്‍ക്കുണ്ട്. മേം ഹൂ നാ, ചെന്നൈ എക്‌സ്പ്രസ്, പോലുള്ള ചിത്രങ്ങള്‍ ഇവരാണ് നിര്‍മിച്ചത്. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വഴിയും ഷാരൂഖ് വരുമാനം നേടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+