35 കോടിയുടെ വീട്, ഡിസൈന്‍ ചെയ്തത് ഷാരൂഖ് ഖാന്റെ ഭാര്യ, ആലിയയുടെ വീട്ടിലെ സര്‍പ്രൈസ് ഇങ്ങനെ

മുംബൈ: ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ ബോളിവുഡിന്റെ ഡിസൈനറാണ്. നിരവധി സെലിബ്രിറ്റികളുടെ വീടുകള്‍ അവര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. അതില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത് രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ദമ്പതിമാരുടെ വീടാണ്. നിരവധി പ്രത്യേകതകളാണ് ഈ വീട്ടിലുള്ളത്. ഇന്റീരിയര്‍ ഡിസൈന്‍ അടക്കം ലോകോത്തരമാണ് ഈ വീട്ടില്‍.

ബോളിവുഡിലെ മറ്റ് സെലിബ്രിറ്റികളുടെ വീടിന്റെ അത്ര വില വരില്ലെങ്കിലും ആഢംബരമായ വീട് തന്നെയാണ് ഇരുവരും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം രണ്‍ബീറും ആലിയയും മാറി താമസിക്കുന്നതും ഈ വീട്ടിലാണ്. എന്തൊക്കെയാണ് ഈ വീടിന്റെ പ്രത്യേകതകള്‍ എന്ന് നോക്കാം.

alia-bhatt

പലി ഹില്‍സിലെ വീട്

വിവാഹത്തിന് ശേഷം ആലിയയും രണ്‍ബീറും പലി ഹില്ലിലുള്ള അപ്പാര്‍ട്‌മെന്റില്‍ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗൗരി ഖാനാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആഢംബരവും, സ്റ്റൈലും ചേര്‍ന്നതാണ് ഈ വീട്. 2460 സ്‌ക്വര്‍ ഫീറ്റിലായിട്ടാണ് ഈ അപ്പാര്‍ട്ട്‌മെന്റുള്ളത്.

പലി ഹില്‍സ് കോംപ്ലക്‌സിലെ ഏഴാം നിലയിലാണ് ഇവരുടെ വീട്. വലിയ ലിവിംഗ് സ്‌പേസാണ് ഈ വീടിനുള്ളത്. രണ്ട് പാര്‍ക്കിംഗ് സ്‌പേസുകളും ഈ അപ്പാര്‍ട്ട്‌മെന്റിനുണ്ട്. രണ്‍ബീറിന്റെ കുടുംബ വീടിനോട് അടുത്താണ് ഈ അപ്പാര്‍ട്ട്‌മെന്റുള്ളത്.

ഗൗരിയുടെ ഡിസൈന്‍

ആലിയ-രണ്‍ബീര്‍ ദമ്പതിമാരുടെ വീടിന് ഭംഗി വര്‍ധിപ്പിക്കുന്നത് ഗൗരിയുടെ ഡിസൈനാണ്. ഗംഭീരമായ ഇന്റീരിയര്‍ ഡിസൈനിംഗാണ് ഈ അപ്പാര്‍ട്ട്‌മെന്റിനായി ഗൗരി നല്‍കിയത്. വളരെ സിംപിളും, എന്നാല്‍ പ്രൗഢവുമാണ് ഇന്റീരിയറുകള്‍. സ്യൂഡ് കൗച്ച്, അതിനൊത്ത കര്‍ട്ടനുകള്‍, നാച്ചുറലായിട്ടുള്ള ലൈറ്റുകള്‍ എന്നിവ വീടിന് അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

shah-rukh-khan-gauri

ബാല്‍ക്കണി ലോകോത്തരം

ഗംഭീരമായ വ്യൂവാണ് ഈ അപ്പാര്‍ട്ട്‌മെന്റിനുള്ളത്. അതിന് കാരണം ഇതിന്റെ ബാല്‍ക്കണിയാണ്. റൊമാന്റിക്ക് സ്‌പേസായും ഇതിനെ കാണാം. ധാരാളം ചെടികളും, നഗരത്തിന്റെ വിശാലമായ കാഴ്ച്ചയും ഇവിടെ നിന്ന് കാണാം. ആലിയ-രണ്‍ബീര്‍ ദമ്പതിമാര്‍ അവരുടെ വിവാഹത്തിനായി തിരഞ്ഞെടുത്തതും ഈ അപ്പാര്‍ട്ട്‌മെന്റാണ്.

പിന്നീട് ബേബി ഷവറിനും ഇത് തന്നെയായിരുന്നു തിരഞ്ഞെടുത്തത്. മനോഹരമായ രീതിയിലാണ് ഈ വീട് അലങ്കരിച്ചിരിക്കുന്നത്. വെളുത്ത ഫ്‌ളോറലുകളും, മാരിഗോള്‍ഡുമെല്ലാം ഈ ഡിസൈനിലുണ്ട്.

ഉള്ളിലുള്ളത് അത്ഭുതങ്ങള്‍

ഈ വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചാല്‍ നിറയെ അത്ഭുതകരമായ കാര്യങ്ങള്‍ കാണാം. ലിവിംഗ് ഏരിയയില്‍ ആര്‍ച്ച് രൂപത്തിലുള്ള പ്രവേശന വാതിലാണ് ഉള്ളത്. യൂറോപ്പ്യന്‍ സ്റ്റൈലിലുള്ള ഇന്റീരിയറുകളാണ് ഇവിടെയുള്ളത്. അതിഥികളെ സ്വാഗതം ചെയ്യാനായി ഒരുക്കിയതാണ്.

ഡൈനിംഗ് ഏരിയയില്‍ തടികളില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളുടെ നീണ്ട നിര കാണാം. ഫ്‌ളോറിംഗ് ഷെവറോണിന്റേതാണ്. ഒരു മെഗാ ബുക്ക് ഷെല്‍ഫും ഇതിലുണ്ട്. ഒപ്പം അവാര്‍ഡുകള്‍ വെക്കാനുള്ള സ്‌പേസുമുണ്ട്. ഷെല്‍ഫുകളില്‍ ഇവരുടെ പഴയ ഓര്‍മ ചിത്രങ്ങള്‍ ശേഖരിച്ച് വെച്ചിട്ടുണ്ട്. ചിലത് ചുവരുകളിലും സ്ഥാപിച്ചിട്ടുണ്ട്.

വീടിന്റെ വിലയും ഞെട്ടിക്കും

ഈ വീടിന് 35 കോടി രൂപയുടെ മൂല്യമുണ്ട്. ആലിയക്കും, രണ്‍ബീറിനും ലഭിച്ച പുരസ്‌കാരങ്ങള്‍ ധാരാളം ഇതിലുണ്ട്. രണ്‍ബീറിന്റെ മുത്തച്ഛന്‍ രാജ് കപൂറിന്റെ ചിത്രങ്ങളും വീട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ആലിയ ഭട്ടിന് സ്വന്തമായി ജുഹുവില്‍ മറ്റൊരു വീടുമുണ്ട്. ആലിയയുടെ ആദ്യ വീടാണിത്. 2017ലാണ് ആലിയ ഈ വീട് വാങ്ങിയത്. ഇതും സ്റ്റൈലിഷായിട്ടാണ് ഒരുക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+