സാനിയ ഷൊയ്ബ് മാലിക്കുമായി വിവാഹബന്ധം വേർപ്പെടുത്തിയത് ഖുൽഅ് വഴി? എന്താണ് ഖുൽഅ്, അറിയാം
പാക് ക്രക്കറ്റ് താരവും ഇന്ത്യൻ ടെന്നീസ് താരം സാനിയയുടെ ഭർത്താവുമായ ഷൊയ്ബ് മാലിക്ക് വീണ്ടും വിവാഹിതനായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. തൊട്ടുപിന്നാലെ വിഷയത്തിൽ പ്രതികരണവുമായി സാനിയയുടെ പിതാവ് രംഗത്തെത്തിയിരുന്നു.
ഷൊയ്ബിൽ നിന്ന് സാനിയ വിവാഹ മോചനം നേടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാം മത വിശ്വാസ പ്രകാരം ഭർത്താവിനെ വിവാഹ മോചനം ചെയ്യാനുള്ള ഖുൽഅ് പ്രകാരമായിരുന്നു നടിപകളെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് ഖുൽഅ്?
ഇസ്ലാമിൽ ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ വിവാഹ മോചനം ചെയ്യാൻ അനുവദിക്കുന്ന രീതിയാണ് ഇത്. പുരുഷന്മാർ വിവാഹം ബന്ധം വേർപ്പെടുത്തുന്നതിന് ഇസ്ലാമിക ശരീഅത്ത് പ്രകാരം ത്വലാഖ് ( മൊഴി ) ചൊല്ലുകയാണ് ചെയ്യാറുള്ളത്.
ഖുൽഅ ഒരു ജുഡീഷ്യൽ ഉത്തരവിലൂടെ മാത്രം വിവാഹ മോചനം ലഭിക്കുന്ന രീതയാണ് എന്നാണ് പറയുന്നത്. സ്ത്രീയാണ് ഖുൽഅ യിൽ വിവാബ മോചനത്തിന് മുൻകൈയെടുക്കുന്നത്. വരൻ നൽകിയ മഹർ ( വിവാഹ മൂല്യമായി നൽകുന്ന സ്വർണം) തിരികെ നൽകിയാണ് ഖുൽ അ് അനുവദിക്കുന്നത്.
സാനിയയും ഷൊയ്ബും ഖുൽഅ് വഴിയാണ് വിവാഹ മോചനം നേടിയത്. ഇതിന് പിന്നാലെയാണ് ഷൊയ്ബ് പാക് നടി സനാ ജാവേദിനെ വിവാഹം കഴിച്ചത്. ഷൊയ്ബ് തന്നെയാണ് വിവാഹം വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച്. ഷോയ്ബും സാനിയയും 2022 മുതൽ അകൽച്ചയിലാണെന്നും വിവാഹമോചനം ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതിനിടെ രണ്ട് ദിവസം മുമ്പ് സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായിരുന്നു. വിവാഹ മോചനത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പായിരുന്നു. '' വിവാഹം ബുദ്ധിമുട്ടാണ്, വിവാഹ മോചനവും ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക.
പൊണ്ണത്തടി ബുദ്ധിമുട്ടാണ്. അത് പോലെ ഫിറ്റായിരിക്കുകയെന്നതും ബുദ്ധിമുട്ടാണ്, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. കടക്കെണിയിലാകുന്നത് ബുദ്ധിമുട്ടാണ്. അത് പോലെ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക.
ആശയ വിനിമയം ബുദ്ധിമുട്ടാണ്. അതുപോലെ ആശയ വിനിമയം നടത്താത്തതും. ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമല്ല. അത് എപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. അത് കൊണ്ട് നമുക്ക് ഏറ്റവും ബുദ്ധിമുട്ടായ കാര്യം തിരഞ്ഞെടുക്കാം, പക്ഷേ വിവേകത്തോടെ തിരഞ്ഞെടുക്കുക എന്നാണ് സാനിയ കുറിച്ചത്.












Click it and Unblock the Notifications