ഷൊയ്ബ് മാലിക്കിന്റെ വിവാഹം; ഒടുവില്‍ പ്രതികരിച്ച് സാനിയ, ' ഡിവോഴ്സായിട്ട് മാസങ്ങളായി'
ഇന്നലെയാണ് പാകിസ്ഥാന് ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്ക് നടി സന ജാവേദിനെ വിവാഹം ചെയ്തത്. മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹ മോചന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ആയിരുന്നു മാലിക്കിന്റെ വിവാഹം. ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹമാണിത്. സന ജാവേദിന്റെ രണ്ടാം വിവാഹവും. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് കൂടിയാണ് വിരാമമാകുന്നത്.
സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത 2022 ഒക്ടോബര്‍ തൊട്ട് പ്രചരിക്കുന്നുണ്ട്. എന്നാല്‍ സാനിയ മിര്‍സയോ ഷൊയ്ബ് മാലിക്കോ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്‍കിയിരുന്നില്ല. അതിനിടെ ഇരുവരും ഒന്നിച്ച് ഒരു റിയാലിറ്റി ഷോയുടെ ഭാഗമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇതല്ലാതെ പൊതുവേദികളിലൊന്നും ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

എന്നാല്‍ വിവാഹമോചനത്തിന് സൂചന നല്കുന്ന പോസ്റ്റുകള്‍ സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ നിരന്തരം പങ്ക് വെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സാനിയയും കുടുംബവും ഷൊയ്ബിന്റെ വിവാഹത്തിന് പിന്നാലെ വിവാഹമോചനം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സാനിയയുടെ കുടുംബവും അഭ്യുദയാംകാംക്ഷികളും പങ്ക് വെച്ച പ്രസ്താവന ഇങ്ങനെയാണ്...
'സാനിയ തന്റെ വ്യക്തിജീവിതത്തെ എല്ലായ്പ്പോഴും പൊതുജനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു. എന്നിരുന്നാലും ഷൊയ്ബും താനും വിവാഹമോചിതരായിട്ട് കുറച്ച് മാസങ്ങളായി എന്ന കാര്യം ഇന്ന് സാനിയ പങ്കിടേണ്ട സാഹചര്യം ഉയര്‍ന്നിരിക്കുന്നു. ഷൊയ്ബിന്റെ പുതിയ യാത്രയ്ക്ക് ആശംസകള്‍ നേരുന്നു! സാനിയയുടെ ജീവിതത്തിലെ ഈ ഘട്ടത്തില്‍, എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും ഊഹാപോഹങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും അവളുടെ സ്വകാര്യതയെ മാനിക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,' എന്നാണ് പ്രസ്താവന.
2010 ല്‍ ആയിരുന്നു സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. 2018 ല്‍ ഇരുവര്‍ക്കും ഇഹ്സാന്‍ മിര്‍സ മാലിക്ക് എന്ന മകന് ജനിച്ചിരുന്നു. ഇപ്പോള്‍ അഞ്ച് വയസുള്ള മകന് സാനിയക്കൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഖുല്‍അ് വഴിയാണ് സാനിയ വിവാഹമോചനം തേടിയത് എന്ന് സാനിയയുടെ പിതാവ് ഇമ്രാന് മിര്‍സ പറഞ്ഞിരുന്നു. ഒരു മുസ്ലീം സ്ത്രീക്ക് തന്റെ ഭര്‍ത്താവിനെ ഏകപക്ഷീയമായി വിവാഹമോചനം ചെയ്യാനുള്ള അവകാശമാണ് ഖുല്‍അ്.
പാകിസ്ഥാന് നടിയായ സന ജാവേദുമായി ഷൊയ്ബ് മാലിക്ക് ഡേറ്റിംഗിലായിരുന്നു എന്നാണ് വിവരം. നിരവധി ഹിറ്റ് സീരിയലുകളിലും സിനിമകളിലും അഭിനയിക്കുകയും ചെയ്ത സന ജാവേദ് 2020 ല്‍ ഗായകന് ഉമൈര്‍ ജയ്സ്വാളിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍, രണ്ട് മാസം മുമ്പ് ഇവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications