മാലിക്കിന് വിവാഹേതരബന്ധമെന്ന് സഹോദരി, വിവാഹത്തില്‍ പങ്കെടുക്കാതെ കുടുംബം? സാനിയയ്ക്ക് പിന്തുണ
കഴിഞ്ഞ ദിവസമായിരുന്നു ഷൊയ്ബ് മാലിക്ക് നടി സന ജാവേദിനെ വിവാഹം ചെയ്തത്. മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹ മോചന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ആയിരുന്നു ഇത്. വിവാഹ ചിത്രങ്ങള്‍ പങ്ക് വെച്ച് കൊണ്ട് ഷൊയ്ബ് മാലിക്ക് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ വിവാഹത്തില്‍ ഷൊയ്ബ് മാലിക്കിന്റെ കുടുംബത്തിന് അതൃപ്തിയുള്ളതായാണ് വിവരം.
മാലിക്കിന്റെ കുടുംബാംഗങ്ങളൊന്നും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല എന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാനിയ മിര്‍സയുമായുള്ള വിവാഹമോചനത്തില്‍ ഷൊയ്ബ് മാലിക്കിന്റെ സഹോദരിമാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് പാകിസ്ഥാന്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളില്‍ സാനിയ അസ്വസ്ഥയായിരുന്നു എന്ന് സഹോദരി പറഞ്ഞതായാണ് വിവരം.

എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല. ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹമാണിത്. സാനിയ മിര്‍സയെ വിവാഹം കഴിക്കുന്നതിനായി അദ്ദേഹം തന്റെ ആദ്യ ഭാര്യ ആയിഷ സിദ്ദിഖിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. 2010 ഏപ്രിലില്‍ ഹൈദരാബാദില്‍ വെച്ചാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. ഇന്ത്യയിലും പാകിസ്ഥാനിലും ഏറെ ആഘോഷിക്കപ്പെട്ട സെലിബ്രിറ്റി ദമ്പതിമാരായിരുന്നു ഇരുവരും.
വിവാഹ ശേഷം ഷൊയ്ബും സാനിയയും ദുബായിലാണ് താമസിച്ചിരുന്നത്. 2018-ല്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്ക് എന്ന മകന്‍ ഇരുവര്‍ക്കും ജനിച്ചു. അഞ്ച് വയസുള്ള ഇഹ്‌സാന്‍ സാനിയയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള കിംവദന്തികള്‍ 2022 മുതല്‍ പ്രചരിച്ചിരുന്നു. ഇരുവരും പൊതുവേദിയില്‍ ഒന്നിച്ചെത്തിയിട്ടും നാളേറെയായി.
പിന്നീട് ഷൊയ്ബ് സാനിയയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്യുകയും സാനിയ ജീവിതത്തിലെ പ്രയാസകരമായ നിമിഷങ്ങളെ കുറിച്ച് നിരന്തരം പോസ്റ്റ് പങ്കിടുകയും ചെയ്തതോടെ ഇരുവരുടേയും ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്ത് വന്നു. എന്നാല്‍ ഷൊയ്ബ് ഇന്നലെ വിവാഹം കഴിക്കുന്നത് വരെ ഇക്കാര്യങ്ങളൊന്നും ഇരുവരും പരസ്യപ്പെടുത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല.
ഷൊയ്ബിന്റെ വിവാഹ ശേഷമാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. പിന്നാലെ സാനിയയുടെ പിതാവ് വിവാഹ മോചനം സ്ഥിരീകരിക്കുകയും സാനിയ, മാലിക്കിനെ ഖുല്‍അ് ചെയ്തു എന്ന് വ്യക്തമാക്കുകയുമായിരുന്നു. ഷൊയ്ബ് മാലിക്കുമായി വേര്‍ുപിരിഞ്ഞിട്ട് മാസങ്ങളായി എന്ന് ഇന്ന് സാനിയ മിര്‍സയും കുടുംബവും ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് സാനിയ മിര്‍സ വിരമിക്കല്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications