ചീറ്റേഴ്സ് ജാഗ്രതൈ! പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്നറിയാന്‍ ഇതാ 8 മാര്‍ഗങ്ങള്‍!
പുരുഷനെ സ്ത്രീ വഞ്ചിക്കുന്നതും സ്ത്രീയെ പുരുഷന് വഞ്ചിക്കുന്നതുമൊന്നും നാട്ടില്‍ പുതിയ കാര്യമല്ല. വഞ്ചന എന്ന വാക്ക് തന്നെ ശരിയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വിദഗ്ധര്‍ ഒരു അഭിപ്രായ ഐക്യത്തില്‍ എത്തിയിട്ടില്ല എന്നത് വേറെ കാര്യം. പല കാരണങ്ങള്‍ കൊണ്ട്, തന്റെ പങ്കാളിയല്ലാത്ത മറ്റൊരാളില്‍ ആളുകള്‍ ആകൃഷ്ടരാകാറുണ്ട്, ഇതില്‍ സ്ത്രീയും പുരുഷനും പെടും.
Read Also: ഇത്രയ്ക്ക് ചീപ്പാണോ ഈ മനോരമ... കറുത്ത വിനായകനെ ഫോട്ടോഷോപ്പില്‍ വെളുപ്പിച്ച് വനിത കവര്‍ചിത്രം!
Read Also: പള്ളീലച്ചന്മാരെ വന്ധ്യംകരിക്കണമെന്ന് ജോയ് മാത്യു, വിശ്വാസികളുടെ വക പൊങ്കാല, സിനിമാക്കാരെയും ചെയ്യട്ടേ എന്ന്..!!
പങ്കാളി നിങ്ങളെ ചതിക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ തന്നെ വന്ന കാര്യം അടുത്തിടെ വലിയ വാര്‍ത്തയായിരുന്നല്ലോ. എംകപ്പിള്‍ എന്നാണ് ഈ ആപ്പിന്റെ പേര്. എന്നാല്‍ ആപ്പൊന്നും ഇല്ലാതെ തന്നെ, നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിക്കുന്ന ആളാണോ എന്ന് തിരിച്ചറിയാം, ഇക്കാര്യത്തില്‍ വലിയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതിനുള്ള മാര്‍ഗങ്ങള്‍ നോക്കൂ..

എന്താണീ എംകപ്പിള്‍
നിങ്ങളുടെ പങ്കാളി പങ്കാളി സ്മാര്‍ട്ട്ഫോണിലൂടെ നടത്തുന്ന എല്ലാ ഇടപാടുകളും നിങ്ങള്‍ക്ക് അറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് എംകപ്പിള്‍. ചാറ്റിങും ചീറ്റിങും എല്ലാം ഇതില്‍ പെടും. ലണ്ടന്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പാണ് ഈ ആപ്പ് നിര്‍മിച്ചത്. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായിട്ടാണ് ഈ ആപ്പ് പരക്കെ കരുതപ്പെടുന്നത്. അതുകൊണ്ട് ആപ്പൊന്നും വേണ്ട, അല്ലാതെയുളള ചില മാര്‍ഗങ്ങള്‍ നോക്കാം.

എവിടെയാണ് എന്ന് നുണപറയുക
ഇപ്പോള്‍ എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരമല്ല കിട്ടുന്നതെങ്കില്‍ നിങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിക്കുകയാണ്. ഏറ്റവും കുറഞ്ഞത് അയാള്‍ നിങ്ങളോട് നുണ പറയുകയാണ്. ആറില്‍ അഞ്ച് തവണയെങ്കിലും എവിടെയാണ് എന്ന ചോദ്യത്തിന് തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരങ്ങള്‍ പറയുന്ന പങ്കാളി തീര്‍ച്ചയായും നിങ്ങളെ പറ്റിക്കുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നിങ്ങളെ ചോദ്യം ചെയ്യല്‍
നിങ്ങള്‍ തെറ്റൊന്നും ചെയ്യുന്നില്ല എന്ന് വെക്കുക. നിങ്ങള്‍ സംശയകരമായി ഒന്നും ചെയ്യുന്നില്ല എന്ന് വെക്കുക. എന്നാലും നിങ്ങളുടെ പങ്കാളി നിങ്ങളെ ചോദ്യം ചെയ്യുന്നുണ്ടോ. നിങ്ങള്‍ ചീറ്റ് ചെയ്യുന്നതായി ആരോപിക്കുന്നുണ്ടോ. ശ്രദ്ധിക്കുക. വഞ്ചിക്കുന്ന ആളുകള്‍ അവരുടെ പങ്കാളിയെ അനാവശ്യമായി സംശയിക്കും. തങ്ങള്‍ ചെയ്യുന്നത് തങ്ങളോട് ആരെങ്കിലും ചെയ്യുന്ന പേടിയാവും ഇതിന്റെ പ്രധാന കാരണം.

പണം ചെലവഴിക്കല്‍
സാധാരണ ഗതിയില്‍ ഒരു വീട്ടിലെ ചെലവും പണം ചെലവഴിക്കലും ഭാര്യയും ഭര്‍ത്താവും കൂടി അറിഞ്ഞിട്ടായിരിക്കും. എന്നാല്‍ കണക്കില്‍പ്പെടാത്ത പണം ഇതില്‍ ഒരാള്‍ മാത്രമായി ചെലവഴിക്കുന്നുണ്ടോ, ഇവര്‍ക്ക് മറ്റൊരു ബന്ധം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എവിടെപ്പോകുന്നു എന്നറിയാതെ ചെലവാക്കുന്ന പണം, പുതിയ ഡ്രസുകള്‍ വാങ്ങല്‍ (എല്ലാവരുടെ കാര്യത്തിലുമല്ല) പങ്കാളി നിങ്ങളെ വഞ്ചിക്കുന്നതിന്റെ സൂചനയാണ്.

നിങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍
നിങ്ങളുടെ പങ്കാളി പെട്ടെന്നൊരു ദിവസം നിങ്ങളുടെ കൂടെ ചിത്രങ്ങളെടുക്കുന്നത് നിര്‍ത്തിയോ. എങ്കില്‍ ശ്രദ്ധിക്കണം. ചിത്രങ്ങളെടുക്കുന്നതും പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതും നിര്‍ത്തിയെങ്കില്‍ അവര്‍ തീര്‍ച്ചയായും മറ്റൊരു ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട് എന്ന് കാണാം. ഇത് പഠനങ്ങള്‍ മാത്രമല്ല, അനുഭവസ്ഥരും കൂടി പറഞ്ഞിട്ടുള്ള കാര്യമാണ്.

എന്തിനാണ് വഞ്ചിക്കുന്നത്
മടുപ്പാണ് പലരും തങ്ങളുടെ പങ്കാളിയെ വഞ്ചി്ക്കാനുള്ള ഒരു കാരണം. ഈ മടുപ്പിനു പുറകിലും പല കാരണങ്ങളുണ്ടാകാം. പണത്തിനു വേണ്ടി പങ്കാളികളെ വഞ്ചിക്കുന്നവരുണ്ട്. ആര്‍ഭാടത്തോടുള്ള ആസക്തി കൊണ്ട് ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരുണ്ട്. - ഇങ്ങനെ പല കാരണങ്ങളാണ് വിവാഹ ജീവിതത്തിലെ വഞ്ചനയ്ക്ക് കാരണം.

പ്രതികാരത്തിന് വേണ്ടി
സ്വന്തം പങ്കാളി ചതിയ്ക്കുന്നത് കൊണ്ടുള്ള പ്രതികാരം തീര്‍ക്കാന്‍ വേണ്ടി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരുണ്ട്. വിശ്വാസക്കുറവാണ് ഇത്തരം ബന്ധങ്ങളുണ്ടാകാനുള്ള കാരണം. പങ്കാളിയുടെ ഏതെങ്കിലും പ്രവൃത്തിയില്‍ പ്രതികാരത്തിനു വേണ്ടിയും പങ്കാളിയിലില്ലാത്ത പലതും മറ്റുള്ളവരില്‍ കാണുന്നത് കൊണ്ടും പങ്കാളിയെ ചതിക്കുന്നവരുമുണ്ട്.

ജീവിത വിജയത്തിന് വേണ്ടി
പുതിയ അനുഭവങ്ങള്‍ തേടി മറ്റു പുരുഷന്മാരെയും സ്ത്രീകളെയും തേടിപ്പോകുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. വിജയങ്ങള്‍ക്ക് വേണ്ടി പങ്കാളിയെ വഞ്ചിച്ച് മറ്റു പുരുഷന്മാരുടെ കൂടെ പോകുന്നവരുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications