നിങ്ങള്‍ക്ക് വയസ്സായി.. നിങ്ങളുടെ ശരീരത്തിനും.. ഇതാ 10 ലക്ഷണങ്ങള്‍!
പ്രായമാകുക എന്നത് പ്രകൃതി നിയമമാണ്. ജനിച്ചവരെല്ലാം ഒരിക്കല്‍ മരിക്കും എന്ന് പറഞ്ഞത് പോലെ തന്നെ ഭൂമിയില്‍ ജനിച്ചവര്‍ക്കെല്ലാം പ്രായമാകുകയും ചെയ്യും. മകനില്‍ നിന്നും യൗവ്വനം വാങ്ങി സുഖിച്ച് ജീവിച്ച യയാതിയെ ഒക്കെ പുരാണങ്ങളിലേ കാണൂ. അത് പ്രായോഗിക ജീവിതത്തില്‍ നടപ്പുള്ള കാര്യമല്ല.
കഷ്ടപ്പെട്ട് ജിമ്മിലൊക്കെ പോയും ഭക്ഷണം നിയന്ത്രിച്ചും ശരീരപരിപാലനമൊക്കെ നോക്കിയും ആയുസ് കൂട്ടാന്‍ ശ്രമിക്കുന്നവരെ കളിയാക്കി ഒരു വാട്സ് ആപ്പ് സന്ദേശം ഉണ്ടായിരുന്നു. എത്ര കഷ്ടപ്പെട്ടാലും കൂടുതല്‍ കിട്ടാന്‍ പോകുന്നത് യൗവനമല്ല, വാര്‍ധക്യമാണ് എന്ന്. ആരും വാര്‍ധക്യത്തെ ഇഷ്ടപ്പെടുന്നില്ല എന്ന് സാരം.
എന്നാലോ പ്രായമാകുക എന്നത് ഒഴിവാക്കാനും പറ്റില്ല. എന്തൊക്കെയാണ് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍, ഇതില്‍ പലതും ശാരീരികം മാത്രമല്ല കേട്ടോ...

അമ്മാവന് സിന്‍ഡ്രോം
ഇതൊക്കെ എന്ത്, ഞങ്ങളുടെ കാലത്തായിരുന്നു എന്ന് തുടങ്ങുന്ന നൊസ്റ്റാള്‍ജിയ പറച്ചില്, പുതിയ കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളൊന്നും വക വെച്ച് കൊടുക്കാന്‍ തോന്നാതിരിക്കുക... പ്രായമാകാന്‍ തുടങ്ങുന്നതിന്റെ ലക്ഷണങ്ങളാണ്. ഇതിനെ സിഡ്നി സ്മിത്ത് പറഞ്ഞത് ഇന്നിനെ മറന്നുകൊണ്ട് ഇന്നലകളെ പ്രകീര്‍ത്തിക്കുന്നത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാണ് എന്നാണ്.

വെള്ളമടിക്കുക വീഴുക
ഒരു ഗ്ലാസ് വൈന്‍ കുടിക്കാന്‍ പോലുമുള്ള കപ്പാസിറ്റി ഉണ്ടാകില്ല. എന്നാലും മനസിനെ സമാധാനിപ്പിക്കാന്‍ വേണ്ടി കുടിക്കും. അങ്ങനെ തന്നെ കുടിച്ചിടത്ത് കിടക്കുകയും ചെയ്യും. അല്ലെങ്കില്‍ കിടക്കാന്‍ നേരത്ത് മാത്രം കുടിക്കും. രണ്ടായാലും നിങ്ങള്‍ക്ക് പ്രായമായിത്തുടങ്ങി എന്നര്‍ഥം.

പിസ്സ വൗവ്.. പക്ഷേ കഴിക്കാന്‍ പറ്റില്ല
പിസ്സ വലിയ ഇഷ്ടമായിരിക്കും. പക്ഷേ കഴിക്കാന്‍ ശരീരം സമ്മതിക്കില്ല. ഇനി ശരീരത്തെ വകവെക്കാതെ തിന്നാലോ. അതുകൊണ്ടുള്ള ദുരിതങ്ങള്‍ എത്ര ദിവസം സഹിക്കണം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ തന്നെ താളം തെറ്റും. പിസ്സ മാത്രമല്ല ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊന്നും കഴിക്കാന്‍ ശരീരം അനുവദിക്കില്ല ഈ പ്രായത്തില്‍.

നമ്മളങ്ങള് ലോസ്റ്റാകും
ഓസം ബ്രോ, അടിപൊളി, കിടു മച്ചാനേ, പ്വൊളിച്ച്... ഇതൊക്കെ യൂത്തിന്റെ ഭാഷയാണ്. ന്യൂ ജനറേഷന്റെ ഈ ജാര്‍ഗണ്‍സ് കേട്ടാല്‍ ഒന്നും മനസിലാകില്ല. മറിച്ച് അന്തം വിട്ടിരിക്കും. ഇത് മാത്രമല്ല, പുതിയ ഭാഷകളൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ മിസ്സിങ് തോന്നുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമാണ്.

വിരാട് കോലിയോ അതാരാ
മനസ്സില്‍ ഇപ്പോഴും സുനില്‍ ഗാവസ്കറിന്റെ ബാറ്റിംഗാണോ. സച്ചിന് തെണ്ടുല്‍ക്കറെ വരെ കഷ്ടി അംഗീകരിക്കാം. സച്ചിന് വിരമിച്ചതോടെ കളി നിര്‍ത്തി എന്നാണോ പറയുന്നത്. കാലം മാറി കേട്ടോ. ഇത് വിരാട് കോലി യുഗമാണ്. പഴയ കാര്യങ്ങള്‍ പലതും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട് എന്ന സാരം.

റൊമാന്‍സൊക്കെ പോയല്ലോ
പണ്ട് അങ്ങനെയായിരുന്നില്ല. അവളെ കാണണം എന്ന് തോന്നിയാല്‍ ഇറങ്ങി പുറപ്പെടുക തന്നെ. കണ്ടേ അടങ്ങൂ. കാണാന്‍ പോകുക മാത്രമല്ല അവള്‍ക്ക് വേണ്ടി എന്തും ചെയ്യും. ഇന്ന് പക്ഷേ അങ്ങനെയല്ല. പക്വ വന്നതാണ് എന്ന് തോന്നും. സംഗതി അതല്ല, പ്രായമായി വരികയാണ്.

മനസ്സ് പറയും പക്ഷേ..
മനസ്സിന് ശക്തിയായ ആഗ്രഹങ്ങളുണ്ടാകും. പക്ഷേ അത് നിവൃത്തിക്കാന്‍ ശരീരത്തിന് പറ്റില്ല - വാര്‍ധക്യത്തിന്റെ ലക്ഷണമെന്ന് മാത്രമല്ല ദുരന്തമെന്നും പറയാം ഈ അവസ്ഥയെ. ഇത് പതിയെ തോന്നുന്നതാണ്. എന്നാല്‍ ഇതിന് നേര് വിപരീതമാണ് ട്രോട്സ്കിയുടെ വാക്കുകള്‍ - ഏറ്റവും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നാണ് വാര്‍ദ്ധക്യം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications