Get Updates
Get notified of breaking news, exclusive insights, and must-see stories!

viral video:തുറന്നുവെച്ച ഗേറ്റ്; വീടനകത്തെ കാഴ്ച കണ്ടവര്‍ ആ സ്ത്രീയോട് പറഞ്ഞു,നിങ്ങള്‍ പൊന്നാണ്!

തെരുവ് നായകളുടെ ശല്യം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് കേരളത്തിലെ പല പ്രദേശങ്ങളിലേയും ആളുകള്‍. നിരവധിപേര്‍ക്ക് തെരുവ് നായയുടെ കടി ഏല്‍ക്കുകയും ചെയ്തിരുന്നു, അതിനിടയില്‍ തെരുവ് നായ്ക്കള്‍ക്ക് നേരെ കണ്ണില്ലാത്ത ക്രൂരതകള്‍ നടത്തിയ വാര്‍ത്തകളും നമ്മള്‍ കേട്ടിട്ടുണ്ട്.

അങ്ങനെ നായയുടെ പേരില്‍ ചെറുതല്ലാത്ത കോലാഹലമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴും പരിഹാരം ഒന്നും ആയിട്ടില്ല. തെരുവ് നായകളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഇനി പറയുന്ന കാര്യം അത്ര ഇഷ്ടമാകണമെന്നില്ല, എന്നാലും സംഭവം അറിഞ്ഞുകഴിയുമ്പോൾ ആരുടേയും ഹൃദയം ഒന്ന് നിറയും. സംഭവം എന്താണെന്ന് നോക്കാം.

pc: pawsketeers

1


ഒരു മഴയത്ത് നനഞ്ഞ കുളിച്ച നായകളോട് ഒരു സ്ത്രീ കാണിച്ച കരുതലാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ ഉള്ളത്.
@pawsketeers എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ആണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം പങ്കിട്ട അടിക്കുറിപ്പിൽ 'മേരി ദുനിയ (എന്റെ ലോകം)' എന്നാണു എഴുതിയിരിക്കുന്നത്.. കനത്ത മഴ പെയ്യുന്ന നേരത്ത് ആ സ്ത്രീ തന്റെ വീടിന്റെ ഗേറ്റ് തുറന്നിട്ടിരിക്കുകയാണെന്ന് പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

2

തന്റെ വീട്ടില്‍ വിശ്രമിക്കുന്ന തെരുവ് നായ്ക്കളുടെ നേരെ ക്യാമറ ചലിപ്പിച്ചുകൊണ്ട് അവള്‍ അതിനു പിന്നിലെ കാരണം വെളിപ്പെടുത്തുന്നു. നായയും നായക്കുഞ്ഞുങ്ങളുമാണ് അവരുടെ വീട്ടിൽ വിശ്രമിക്കുന്നത്. ഇത് മാത്രമല്ല, അവരുടെ പേരുകള്‍ ഓരോന്നായി അവർ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

2

അവസാനം, ഒരു നായയെയും അവളുടെ നായ്ക്കുട്ടികളെയും പരിചയപ്പെടുത്താന്‍ അവള്‍ അവളുടെ വീടിന്റെ മറുവശത്തേക്ക് നടക്കുന്നു. സെപ്തംബർ 21-ന് പങ്കിട്ടതിന് ശേഷം വീഡിയോ 3.9 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

4

പെന്നുപോലെ മനസ്സുള്ള സ്ത്രീ എന്നാണ് ഒരാളുടെ കമന്റ്. എന്തൊരു നല്ല മനസ്സാണ് നിങ്ങളുടേത്..എന്താണ് പറയുക, വാക്കുകൾ‌ ഇല്ലെന്നാണ് മറ്റൊരാൾ എഴുതിയത്. ദൈവം നിങ്ങളെ അനു​ഗ്രഹിക്കും. നിങ്ങളുടെ ഈ പ്രവൃത്തി മറ്റുള്ളവർക്കും ചെയ്യാൻ തോന്നട്ടേ.. ആ മിണ്ടാപ്രാണികളുടെ മനസ്സിൽ എന്നും നിങ്ങളോട് ഉള്ള സ്നേഹം ഉണ്ടാവും എന്നാണ് മറ്റൊരു കമന്റ്. എന്തായാലും വീഡിയോ വൈറലാണ്..

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+