Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ മകന്റെ കയ്യില്‍ 21 വരകള്‍; കാരണം കേട്ട് നെഞ്ച് തകര്‍ന്ന് അച്ഛന്‍

കുഞ്ഞുങ്ങൾ വളരെ നിഷ്ക്കളങ്കരാണ്.. ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും കുഞ്ഞുമനസ്സുകളെ വളരെ വേ​ഗത്തിൽ ബാധിക്കുകയും ചെയ്യും. അത്തരത്തിൽ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയുടെ സങ്കടം വ്യക്തമാക്കുകയാണ് ആ കുട്ടിയുടെ അച്ഛൻ. തന്റെ മകൻ നേരിട്ട ഒറ്റപ്പെടലിനെക്കുറിച്ചും വേദനയെക്കുറിച്ചും ആ അച്ഛൻ കുറിച്ചിട്ട വാക്കുകൾ ആരുടേയും കണ്ണുകൾ ഒന്ന് നനയിക്കും.

കുട്ടികൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെടുന്നതും ഒറ്റപ്പെടുന്നതും അവരുടെ സ്കൂളിൽ നിന്നായിരിക്കും നിറത്തിന്റെയും ഉയരത്തിന്റെയും മുഖത്തിന്റെയും ശരീരത്തിന്റെയും ഒക്കെ പേരിൽ കുട്ടികൾ പലപ്പോഴും പരിഹിക്കപ്പെടാറുണ്ട്. ഈ കുട്ടിയുടെ കഥയും ആരംഭിക്കുന്നത് അവൻ പഠിക്കുന്ന സ്കൂളിൽ നിന്നാണ് അവൻ‌റെ സഹപാഠികളിൽ‌ നിന്നാണ്.

1

മകന്റെ കയ്യിൽ കുത്തിവരച്ചിട്ട വരകൾ കണ്ടാണ് അച്ഛൻ കുട്ടിയോട് കാര്യം തിരക്കിയത്. അപ്പോഴാണ് ആ വേദനിപ്പിക്കുന്ന കഥ അച്ഛനറിയുന്നത്. ഇതിന് പിന്നാലെയാണ് സ്കൂളിൽ നിന്നേറ്റ ഒറ്റപ്പെടുത്തലുകളും പരിഹാസവും കാരണം സങ്കടത്തിലായ മകനെ കുറിച്ച് മാത്യു ബെയേർഡ് എന്ന അച്ഛൻ സോഷ്യൽമീഡിയയിലൂടെ പറയുന്നത്. ലണ്ടനിലാണ് സംഭവം.

2

കന്റെ കയ്യിൽ പേനകൊണ്ടുള്ള 21 വരകൾ കണ്ടപ്പോഴാണ് അതെന്താണെന്ന് അദ്ദേഹം തിരക്കിയത്. ആ വരകള്‍ കൊണ്ട് മകൻ എന്താണ്
അർഥമാക്കിയത് എന്നറിഞ്ഞപ്പോൾ മാത്യു ബെയേർഡ് ആകെ സങ്കടപ്പെട്ടുപോയി. അന്ന് അവൻ‌ തന്റെ പുതിയ സ്കൂളിലേക്കാണ് പോയത്. ഒരുപാട് പുതിയ കൂട്ടുകാരെ കിട്ടുമെന്ന് അവൻ വിചാരിച്ചുവെങ്കിലും നടന്നത് അങ്ങനെ അല്ലായിരുന്നു. പതിയ സ്കൂളിലെത്തിയ അവനെ കുട്ടികൾ ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തതു, അതിന്റെ എണ്ണമാണവൻ തന്റെ കയ്യിൽ വരച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ താൻ എത്ര തവണ വാക്കുകൊണ്ടോ ശാരീരികമായോ ഉപദ്രവിക്കപ്പെട്ടു എന്നതാണ് അവൻ കയ്യിൽ പേനകൊണ്ട് വരച്ചുവെച്ചത്.

3

പതിയ സ്കൂളില്‍ ചേർന്ന് രണ്ട് ദിവസത്തിനുള്ളിൽ 21 തവണയാണ് അവനെ കൂടെയുള്ള കുട്ടികൾ വാക്കാലോ ശാരീരികമാണോ ഉപദ്രവിച്ചത്. ഈ വരകളുടെ ചിത്രം മാത്യു ബെയേർഡ് ട്വിറ്ററിൽ പങ്കുവച്ചു. ഇത് ഹൃദയം തകർക്കുന്ന സംഭവമാണ്. സ്കൂൾ ഇവർക്കെതിരെ നടപടി എടുത്തേ മതിയാകൂ. അവരുടെ മാതാപിതാക്കൾക്ക് പിഴ നൽകണം നമ്മുടെ കുട്ടികൾ സ്കൂളിൽ സുരക്ഷിതരാണ് എന്ന് നാം കരുതും. പക്ഷേ, അവർ സുരക്ഷിതരല്ല. എല്ലാവരും അത് അറിയുന്നതിന് വേണ്ടിയാണ് ഈ ഫോട്ടോ ഷെയർ ചെയ്യുന്നത്.' ഫോട്ടോ പങ്കുവെച്ച് അദ്ദേഹം എഴുതി.

4

ഇതിന് പിന്നാലെ നിരവധി രക്ഷിതാക്കളാണ് മാത്യുവിനും മകനും പിന്തുണ അറിയിച്ച് എത്തിയത്.. അവന്റെ വികാരങ്ങൾ ഞങ്ങൾക്ക് മനസിലാകുന്നുണ്ടെന്നും ഇത് വളരെ പേടിപ്പെടുത്തുന്നുവെന്നും സംഭവത്തെ ഗൗരവമായി കാണുകയും ഇതിനെതിനെ നടപടി എടുക്കണം എന്നിങ്ങനെ നീളുന്നു കമന്റുകൾ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+