ദക്ഷിണ റെയില്‍വേയില്‍ 1500 ഒഴിവുകളിലേയ്ക്ക് നിയമനം: സ്പോര്‍ട്സ് ക്വാട്ടയിലും തസ്തിക ഒഴിവ്!!
ദക്ഷിണ റെയില്‍വേയില്‍ 1500 ഒഴിവുകളിലേയ്ക്കുള്ള നിയമനത്തിന് വിജ്ഞാപനം ക്ഷണിച്ചു. ജീവനക്കാരുടെ അഭാവം മൂലം ട്രെയിന്‍ സര്‍വീസുകള്‍ താളം തെറ്റുന്നതോടെയാണ് റെയില്‍വേയുടെ നീക്കം. തിരുവനന്തപുരം, ചെന്നൈ റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകളിലേയ്ക്കായി 1500 തസ്തികളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള നടപടികളാണ് റെയില്‍വേ നടത്തിവരുന്നത്. ചെന്നൈ റെയില്‍വേ ബോര്‍ഡിലെ 976 ഒഴിവുകളിലേയ്ക്കും തിരുവനന്തപുരം റെയില്‍വേ ബോര്‍ഡിന് കീഴില്‍ 406 ഒഴിവുകളിലേയ്ക്കുമാണ് നിയമനം.
sr.indianrailways.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. 2017 ഡിസംബര്‍ 18ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. സ്പോര്‍ട്സ്മാന്‍, എസ്എസ്ഇ, മിനിസ്ട്രീരിയല്‍ സ്റ്റാഫ് എന്നിങ്ങനെ 1500 ഒഴിവുകളിലേയ്ക്കാണ് റെയില്‍വേ നിയമനം നടത്തുന്നത്. ഓണ്‍ലൈനിന് പുറമേ ഓഫ് ലൈനിലും അപേക്ഷ സമര്‍പ്പിക്കാം. എസ്&ഡബ്ല്യൂഐ- 6 ഒഴിവ്, മിനിസ്റ്റീരിയല്‍ സ്റ്റാഫ്- 102, സ്റ്റെനോ- 21 , സ്പോര്‍ട്സ് പേഴ്സണ്‍- 20, സ്റ്റാഫ് കാര്‍ ഡ്രൈവര്‍- 24, എസ്എസ്/ എസ്എം- 87 ഒഴിവുകള്‍, ഗാര്‍ഡ്- 124, സെക്ഷന്‍ കണ്‍ട്രോളര്‍- 1, ഷണ്ടിംഗ് മാസ്റ്റര്‍- 1, പോയിന്‍റ്സ് മാന്‍/എസ്സിപി- 58, ടിഎന്‍സി- 24, എസ്എസ് പി വേ- 26, ജെഇ വര്‍ക്ക്സ്- 8, ടി മെയിന്‍റയിനര്‍- 257, വെല്‍ഡര്‍- 10, ബ്ലാക്ക് സ്മിത്ത്- 37, പെയിന്‍റര്‍- 21, ബ്രിക്സ് ലെയര്‍- 20, കാര്‍പ്പെന്‍റര്‍- 15, മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍- 8, മെക്കാനിക്കല്‍ ടെക്നീഷ്യന്‍- 85, ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റ്- 15, ഹോസ്പിറ്റല്‍ സഫായ് വാല- 61 എന്നിങ്ങനെയുള്ള തസ്തികളിലേയ്ക്കും റെയില്‍വേ ബോര്‍ഡ് നിയമനം നടത്തുന്നുണ്ട്. സ്പോര്‍ട്സ് ക്വോട്ടയില്‍ അഞ്ച് പേരെയും റെയില്‍വേ നിയമിക്കും.

ഒഴിവുള്ള തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ അടിസ്ഥാന യോഗ്യത നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം. പ്ലസ്ടുവോ അംഗീകൃത ബോര്‍ഡ് അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദം കായിക രംഗത്തെക്കുറിച്ചുള്ളഅറിവ് എന്നിവ നിര്‍ബന്ധമാണ്. സ്പോര്‍ട്സ് ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ The Assistant Personnel Officer/Recruitment,
Railway Recruitment Cell, Southern Railway,3rd Floor, No.5, Dr. P.V. CHERIAN CRESCENT Road,
Egmore, Chennai - 600 008 എന്ന വിലാസത്തിലേയ്ക്കാണ് പൂരിപ്പിച്ച അപേക്ഷകള്‍ അയയ്ക്കേണ്ടത്. എസ്എസ്ഇ /വര്‍ക്ക് പോസ്റ്റിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ Deputy Chief Personnel Officer
Office of the Chief Administrative Officer,Southern Railway, Construction, Egmore, Chennai- 600 008 എന്ന വിലാസത്തിലും അപേക്ഷകള്‍ അയയ്ക്കേണ്ടതാണ്.












Click it and Unblock the Notifications