എസ്എസ്എല്‍സിക്ക് ജയം, ഇനി എന്ത് പഠിക്കും, പ്ലസ് വണ്‍ പ്രവേശനത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം!!
പത്താം ക്ലാസ് പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ പലരും ആവേശത്തിലായിരുന്നു. വിജയശതമാനം അത്രത്തോളം മികച്ചതായിരുന്നു. ഇനി ഈ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശത്തിന്റെ തിരക്കിലായിരിക്കും. നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെ എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. പലതും നേട്ടങ്ങളുടേതായിരിക്കും.
അതെല്ലാം സാധ്യമാക്കുന്നതിലേക്കുള്ള ആദ്യ പടിയായി പ്ലസ് വണ്‍ പ്രവേശനത്തെ കാണാം. പക്ഷേ എന്താണ് നിങ്ങളുടെ അഭിരുചിയെന്ന് തിരിച്ചറിയുക. അതിന് ശേഷം മാത്രം കൃത്യമായി മുന്നോട്ട് പോകുക. പലര്‍ക്കും തുടര്‍ പഠനത്തിന് കൃത്യമായ വിഷയം തിരഞ്ഞെടുക്കാനാവാതെ വരാറുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും പ്രാധാന്യമേറെയാണെന്ന് തിരിച്ചറിയുക പ്രധാനമാണ്.

3 വിഷയങ്ങള്‍ മുന്നിലുണ്ട്
പ്ലസ് വണ്ണിന് മൂന്ന് വിഷയങ്ങളാണ് മുന്നിലുള്ളത്. സയന്‍സ്, കൊമേഴ്സ്, ആര്‍ട്സ് എന്നിങ്ങനെയായിട്ടാണ് കാറ്റഗറിയുള്ളത്. വിഎച്ച്എസ്സി, ഐടിഐ, പോളിടെക്നിക്ക് കോഴ്സുകളുടെ ഓപ്ഷനുകളും നമ്മുടെ മുന്നിലുണ്ട്. എസ്എസ്എല്‍സിക്ക് വലിയ മാര്‍ക്ക് നേടിയാല്‍ സയന്‍സ് ഗ്രൂപ്പ് തന്നെ എടുക്കണമെന്ന് പറയുന്നവരുണ്ട്.
എന്നാല്‍ അത് നിങ്ങളുടെ അഭിരുചിയാണോ എന്ന് ആദ്യം നോക്കുക. എഞ്ചിനീറിയറിംഗോ, എംബിബിഎസ്സോ പഠിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സയന്‍സ് നല്ലതാണ്. എന്നാല്‍ കൊമേഴ്സിനും, ഹ്യൂമാനിറ്റീസിനും വലിയ സാധ്യതകള്‍ ഉണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയുകയാണ് വേണ്ടത്.
ഗണിതത്തില്‍ താല്പര്യമുണ്ടോ?
നിങ്ങള്‍ക്ക് ഗണിതം വലിയ ഇഷ്ടമാണോ? എങ്കില്‍ ഒന്നും നോക്കേണ്ട, സയന്‍സാണ് നിങ്ങള്‍ക്ക് മികവ് കാണിക്കാന്‍ പറ്റുന്ന വിഷയം. ഗണിതമില്ലാതെ സയന്‍സില്ല എന്നാണ്. ഇവിടെ കണക്ക് നന്നായി അറിയുന്നവര്‍ ശോഭിക്കുമെന്ന് അര്‍ത്ഥം. ഗണിതത്തില്‍ മാത്രമല്ല, രസതന്ത്രം, ഭൗതിക ശാസ്തം, എന്നിവയും നിങ്ങളുടെ അഭിരുചിയായി വരണം.
കാരണം കണക്കിന്റെ വ്യാപ്തി ആ വിഷയത്തിനും അപ്പുറത്താണ്. ശാസ്ത്ര വിഷയങ്ങള്‍ അതിന്റെ വലിയ വകഭേദങ്ങള്‍ അടങ്ങിയതാണ്. ഇതൊക്കെ നിങ്ങളുടെ ഇഷ്ടം അനുസരിച്ച് മാത്രം ചെയ്യുക. സംശയങ്ങള്‍ക്ക് മാതാപിതാക്കളെയോ കരിയര്‍ വിദഗ്ധരെയോ സമീപിക്കുക.
കൊമേഴ്സിന്റെ അവസാനിക്കാത്ത സാധ്യതകള്‍
വലിയ സാധ്യത കൊമേഴ്സിലുമുണ്ട്. യഥാര്‍ത്ഥത്തില്‍ സയന്‍സിനേക്കാള്‍ സാധ്യത കൊമേഴ്സിലാണ് ഉള്ളത്. ബാങ്ക് ജോലിക്കായി ശ്രമിക്കുന്ന പലര്‍ക്കും ഇതാണ് ആ വഴി. സയന്‍സ് എടുക്കുന്ന നിരവധി പേര് പിന്നീട് ഈ ഗ്രൂപ്പിലേക്ക് തിരിച്ചുവരാറുണ്ട്. ബാങ്ക് ജോലിക്ക് വേണ്ടിയിട്ടാണിത്.
സയന്‍സ് എടുക്കുമ്പോള്‍ കൊമേഴ്സിലെ കണക്കുകള്‍ എളുപ്പമായി തോന്നാം. അതാണ് ബിടെക് കഴിഞ്ഞ് ബാങ്കില്‍ പലരും ജോലിക്കെത്താന്‍ കാരണം. ബാങ്കിംഗ്, അക്കൗണ്ടിംഗ് മേഖലയിലുള്ളവര്‍ക്ക് വലിയ ഡിമാന്‍ഡുമാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്, ബികോം, എന്നിവ ഉപരിപഠനത്തിനായും തിരഞ്ഞെടുക്കാം.
ഹ്യൂമാനിറ്റീസില്‍ സാധ്യതകള്‍ ഏറെ
ഹ്യൂമാനിറ്റീസിന്റെ സാധ്യതകളിലേക്ക് മലയാളികള്‍ അധികം കടന്ന് ചിന്തിച്ചിട്ടില്ല. പക്ഷേ ഇതൊരു ഇന്റര്‍നാഷണല്‍ കോഴ്സാണെന്ന് പറയാം. കാരമം ശാസ്ത്ര പോലെ തന്നെ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ സയന്‍സ് തിങ്കിംഗിലാണ് ഇപ്പോള്‍ നമ്മളുള്ളത്.
എത്തിക്സ്, ഫിലോസഫിക്കല്‍ തിങ്കിങ് എന്നിവയില്‍ ജോലി സാധ്യതകളുണ്ടാവും. സമൂഹവുമായി അടുത്ത് നില്‍ക്കുന്നതാണ് ഈ കോഴ്സ്. താല്പര്യത്തോടെ പഠിച്ചാല്‍ ഒരുപാട് നേട്ടങ്ങള്‍ ഉറപ്പ്. ഇതില്‍ ജോലി സാധ്യതയില്ല എന്നതെല്ലാം അജ്ഞതയില്‍ നിന്ന് വരുന്നതാണ്.
കോഴ്സുകള്‍ ഒരുപാട് മുന്നില്‍
വൊക്കേഷണല്‍ കോഴ്സുകള്‍ ധാരാളം നമ്മുടെ മുന്നിലുണ്ട്. ഐടിഐ കോഴ്സുകളോ, പോളിടെക്നിക്ക് കോഴ്സുകളോ പരിഗണിക്കാം. പ്രാക്ടിക്കല്‍ സ്കില്ലിലാണ് ഇവ ഫോക്കസ് ചെയ്യുന്നത്. പ്രധാനമായും തൊഴില്‍ പഠിപ്പിക്കുന്നതിലാണ് ഇവരുടെ ഫോക്കസ്. ഡിപ്ലോമ കോഴ്സുകളും ധാരാളമുണ്ട്.
എഞ്ചിനീയറിംഗ്, ടെക്നോളജി, ഹോട്ടല്‍ മാനേജ്മെന്റ്, ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ എല്ലാം ഡിപ്ലോമ കോഴ്സുകളുണ്ട്. പരമാവധി രണ്ടോ മൂന്നോ വര്‍ഷത്തില്‍ ഇത് കഴിയും. തൊഴില്‍ നൈപുണികതയും നിങ്ങള്‍ക്കുണ്ടാവും.
ഇവ രണ്ടും പ്രത്യേകം ശ്രദ്ധിക്കുക
സര്ട്ടിഫിക്കേഷന് കോഴ്സുകള്‍ അതുപോലെ നല്ലൊരു ഓപ്ഷനാണ്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രോഗ്രാമിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിദേശ ഭാഷാ പഠനം, എന്നിവയെല്ലാം നിങ്ങള്‍ക്ക് പുതിയ കഴിവുകള്‍ ലഭ്യമാക്കും. ഒപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കും.
തൊഴില്‍ പരിശീലനമാണ് വേറൊന്ന്. നഴ്സിംഗ്, അധ്യാപനം, പാരാമെഡിക്കല്‍ കോഴ്സുകള്‍ നിങ്ങള്‍ പഠിക്കാവുന്നതാണ്. ഇതിലൂടെ പ്രാക്ടിക്കല്‍ സ്കില്ലുകള്‍ സ്വന്തമാക്കും. ധാരാളം ജോലി സാധ്യതകളും മുന്നിലുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications