കോണ്ടവും ഇന്‍സ്റ്റന്റായി വീട്ടിലെത്തും, അരമണിക്കൂര്‍ മാത്രം
സ്റ്റാര്‍ട്ട്അപ്പുകളുടെ കാലമാണിത് എന്നാല്‍ ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച്
കോണ്ടം വീടുകളിലെത്തിക്കുന്ന അപൂര്‍വ്വ സ്റ്റാര്‍ട്ട് അപ്പ് ആദ്യത്തേതായിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നേരിട്ട് കടയിലെത്തി കോണ്ടം വാങ്ങുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായാണ് പദ്ധതി.
24 മണിക്കൂറും സേവന സന്നദ്ധത പുലര്‍ത്തുന്ന സ്റ്റാര്‍ട്ട് അപ്പ് ക്രൂയിസ് കണ്‍ട്രോള്‍, സേഫ് ബെറ്റ്, എസ്ഒഎസ് എന്നിങ്ങനെയുള്ള പേരുകളില്‍ വെബ്ബ്‌സൈറ്റ് ഉപയോക്താക്കള്‍ക്കായി പ്രത്യേകം ഓഫറുകളും അവതരിപ്പിക്കുന്നു.

പ്രഗ്നന്‍സി ടെസ്റ്റ്
18കാരനായ സിര്‍ഹാന്‍ സേത്താണ് അത്യാവശ്യഘട്ടങ്ങളില്‍ കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍, പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമായി സ്റ്റാര്‍ട്ട്അപ്പ് ആരംഭിച്ചത്.

ആവശ്യക്കാര്‍ക്ക്
ആവശ്യക്കാര്‍ക്ക് തങ്ങളെ സമീപിക്കുന്നതിനായും വിവരങ്ങള്‍ അറിയിക്കുന്നതിനായും വെബ്ബ്‌സൈറ്റും
ഈ 18കാരന്‍ ആരംഭിച്ചിട്ടുണ്ട്.

എസ്എംഎസ്
രാത്രിയായായും പകല്‍ ആയാലും ആവശ്യക്കാര്‍ക്ക് വേണ്ടി ഏത് സമയത്തും സേവനം ചെയ്യാന്‍ തയ്യാറാണ് എസ്എംഎസ് കോണ്‍ട്രാസെപ്റ്റീവ് സംരംഭം. വെബ്ബ്‌സൈറ്റിലെ എബൗട്ട് അസിലെ വിലാസത്തില്‍ വിവരമറിയിക്കുന്നതോടെ അരമണിക്കൂറിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം വീട്ടിലെത്തും.

സുഹൃത്ത്
കോണ്ടം വാങ്ങാന്‍ അടുത്ത സുഹൃത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയപ്പോഴാണ് ഇത്തരമൊരു സേവനം ആരംഭിക്കണമെന്ന് പദ്ധതിയിട്ടത് സിര്‍ഹാന്‍ പറയുന്നു.

ഓര്‍ഡര്‍
സ്റ്റാര്‍ട്ട് അപ്പിന് ഓര്‍ഡര്‍ നല്‍കുന്നതിനായി വാട്‌സ്ആപ്പില്‍ നിന്നോ ഫോണില്‍ നിന്നോ ഒരു മെസേജ് അയക്കേണ്ട താമസം മാത്രമേയുള്ളൂ. സ്‌നാപ്പ്ചാറ്റില്‍ നിന്നും കോണ്ടം ഓര്‍ഡര്‍ ചെയ്യാം.

പാക്കറ്റിന്
മൂന്ന് ഗര്‍ഭനിരോധന ഉറകളടങ്ങിയ പാക്കറ്റിന് 150 രൂപയും 10 എണ്ണമടങ്ങിയ പാക്കറ്റിന് 400 രൂപയുമാണ് വില. വീടുകളില്‍ നേരിട്ടത്തെക്കുന്നതിനാല്‍ വിപണി വിലയേക്കാള്‍ വിലയാണ് സ്റ്റാര്‍ട്ട്അപ്പ് ഈടാക്കുന്നത്.












Click it and Unblock the Notifications