Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകൾക്ക് മാറിടത്തെ കുറിച്ച് അപകർഷത;വലുപ്പത്തിൽ തൃപ്തരല്ലാത്തവർ സ്തനാർബുദ പരിശോധനകൾ നടത്തുന്നില്ല

സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യതകൾ കൂടുതലാണ്. സ്ത്രീകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന രോഗമായി മാറിയിരിക്കുകയാണ് സ്തനാർബുദം. 2020 ആകുമ്പോഴേക്കും ലോകത്ത് 76,000 സ്ത്രാകൾ സ്തനാർബുദ രോഗം കാരണം മരണത്തിന് കീഴടങ്ങുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ 29 സ്ത്രീകളിൽ ഒരാൾക്ക് സ്താനാർബുദം വരാൻ സാധ്യതയുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ സ്തനാർബുദം പരിശോധിക്കാൻ സ്ത്രാകൾ മടിക്കുന്നുവെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ തന്നെ സ്തനത്തിന്റെ വലുപ്പത്തിൽ തൃപ്തരല്ലാത്ത സ്ത്രീകൾ ചികിത്സയ്ക്കായി ഡോക്ചറെ സമീപിക്കാനും മടികാണിക്കുന്നെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ബോഡി ഇമേജ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പഠനത്തിൽ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും സ്തനത്തെ കുറിച്ച് അപകർഷതാബോധമുള്ളവരാണെന്നും ഇതിൽ പറയുന്നുണ്ട്.

 ‌31 ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നത് ചെറിയ സ്തനങ്ങൾ

‌31 ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നത് ചെറിയ സ്തനങ്ങൾ

പഠനത്തിൽ പങ്കെടുത്ത 31 ശതമാനം സ്ത്രീകളും ചെറിയ സ്തനങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ 44 ശതമാനം പേരും വലിയ സ്തനങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതേസമയം 33 ശതമാനം സ്ത്രീകളും മാറിടം സ്വയം പരിശോധിച്ചിട്ടില്ലെന്നും തുറന്നു പറയുന്നു. എന്തെങ്കിലും പ്രശ്നം തോന്നിയാൽ തന്നെ പത്തിൽ ഒരാൾ വീതം ഡോക്ടറെ കാമിക്കാൻ പരമാവധി വൈകിപ്പിക്കുന്നെന്നും പഠനം സൂചിപ്പിക്കുന്നു.

സ്ത്രീകൾക്ക് അവബോധമുണ്ടാക്കണം

സ്ത്രീകൾക്ക് അവബോധമുണ്ടാക്കണം

രണ്ട് ശതമാനം സ്ത്രീകൾ ഡോക്ടറെ കാണുന്നത് തന്നെ വേണ്ടെന്ന് വെക്കുന്നവരാണ്. സ്തനങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൽ അവയുടെ പ്രാധാന്യത്തെ കുറിച്ച് സ്ത്രീകൾക്ക് കൂടുതൽ ബോധ്യമുണ്ടാക്കാൻ സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ആൻഗ്ലിയ റസ്കിൻ സർവ്വകലാശാലയിലെ പ്രോഫസർ വിരേൻ സ്വാമി പറയുന്നു.

ശരിയായ രീതിയുള്ള ചികിത്സ

ശരിയായ രീതിയുള്ള ചികിത്സ

രോഗം വരാനുള്ള സാധ്യത കൂടുതലാണെങ്കിലും നേരത്തെ കണ്ടു പിടിക്കുകയും ശരിയായ രീതിയിലുള്ള ചികിത്സ നൽകുകയും ചെയ്താൽ പൂർണ്ണമായി സുഖപ്പെടുത്താൻ കഴിയുന്ന ചില അർബുദങ്ങലിൽ ഒന്നാണ് സ്തനാർബുദം. അർബുദ രോഗ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതം നയിക്കാൻ രോഗിക്ക് സാധിക്കും. എന്നാൽ എത്രയും പെട്ടെന്ന് രോഗം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് മാത്രം.

ചികിത്സ ചിലവ് കുറയ്ക്കാം

ചികിത്സ ചിലവ് കുറയ്ക്കാം

നേരത്തെ രോഗം കണ്ടെത്തിയാൽ ചികിത്സ ചിലവ് കുറയ്ക്കാൻ സാധിക്കും. 20 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ മാസത്തിൽ ഒരു തവണ സ്വന്തമായി സ്തന പരിശോധന നടത്തണമെന്നാണ് വിദഗ്ധ നിർദേശം. 40 വയസ്സിന് മുകളിലുള്ളവർ വർ‌ഷത്തിൽ ഒരു തവണ മോമോഗ്രാം ചെയ്യണമെന്നും വ്യക്തമാക്കുന്നു.

കേരളത്തിലും വ്യാപകം

കേരളത്തിലും വ്യാപകം

കേരളത്തിലെ സ്ത്രീകളെ കാർന്നുതിന്നുന്ന കാൻസറുകളിൽ ഒന്നാമതാണ് സ്തനാർബുദം. തിന്നും കുടിച്ചും ദേഹം അനങ്ങാതെയും ജീവിതം ആഘോഷമാക്കുന്നവരെ കാത്തിരിക്കുന്നു മാരക രോഗം. പ്രായമായ സ്ത്രീകളാണ് സ്തനാർബുദത്തിന്റ ഇരകളെന്ന പതിവു ധാരണ തകർത്താണ് ചെറുപ്പക്കാരിലെ രോഗവ്യാപനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+