കാമുകിയെ തേക്കുന്നവര്‍ സൂക്ഷിച്ചോ; ഇതുപോലൊരു പണി കിട്ടിയാല്‍ സമാധാനം പോക്കാ, വൈറല്‍
പ്രണയ ബന്ധത്തില്‍ കമിതാക്കള്‍ പിരിയുന്നതൊക്കെ ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ഒരുമിച്ച് മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ പരസ്പരം സംസാരിച്ച് പിരിയുന്നതാണ് നല്ലത്. എന്നാല്‍ ചിലര്‍ക്ക് ഇത്തരം ബ്രേക്കപ്പുകള്‍ താങ്ങാനാവില്ല. ഇത്തരക്കാര്‍ കാമുകനോടോ കാമുകിയോടോ ഒരിക്കലും ക്ഷമിക്കാന്‍ തയ്യാറാകില്ല. ഇപ്പോഴിതാ തന്നെ ഉപേക്ഷിച്ചു പോയ ഒരു കാമുകന് ഒരു യുവതി നല്കിയ മുട്ടന്‍പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ കാമുകനെ ആജന്മ ശത്രുവായി കണക്കാക്കി യുവതി നല്കിയ ഒരു പണിയാണിത്.

വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവര്‍ തന്നെ ഉപേക്ഷിച്ച് പോയ കാമുകനോട് പ്രതികാരം ചെയ്തത്. കാമുകന്റെ വീടിന് മുന്നിലും അയാള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങളിലും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് യുവതി പ്രതികാരം ചെയ്തത്.

അമേരിക്കയിലെ ലോസ എഞ്ചല്‍സില്‍ നിന്നുള്ള പോപ്പ് ഗായികയും ഗാനരചയിതാവുമായ ഇസ എന്ന 25 കാരിയാണ് വ്യത്യസ്തമായ രീതിയില്‍ പ്രതികാരം ചെയ്തത്. കാമുകന് തന്റെ പുതിയ കാമുകിയുമായി കറങ്ങാന്‍ പോകുന്ന സ്ഥലങ്ങളില്‍ എല്ലാം യുവതി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

തന്നെ ഉപേക്ഷിച്ചു പോയ കാമുകന് പുറത്തിറങ്ങുമ്പോള്‍ തന്റെ മുഖം കാണണമെന്ന വാശിയുടെ പുറത്താണ് ഈ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇത് കാമുകന്റെയും പുതിയ കാമുകിയുടെയും സ്വസ്ഥത നശിപ്പിക്കുമെന്ന് അവര്‍ വിശ്വസിപ്പിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കാമുകന് പോകാനിടയായ എല്ലാ സ്ഥലങ്ങളിലും ഇസ ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഐ സെ ദിസ് വിത്ത് ലവ് എന്ന ക്യാപ്ഷനോടെ സ്വന്തം പടം ചേര്‍ത്താണ് ഈ ബോര്‍ഡ് സ്ഥാപിച്ചത്. ഇസ തന്നെയാണ് തന്റെ പ്രതികാരത്തിന്റെ കഥ സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കണ്ട പലരും പറഞ്ഞത് ഇതൊരു മധുരപ്രതികാരമാണെന്നാണ്.

തന്നെ കാമുകന് ഉപേക്ഷിച്ചു പോയതില്‍ തനിക്ക് ഒരു വിഷമവും ഇല്ലെന്നും എന്നാല്‍ തന്നെ ഉപേക്ഷിച്ചത് അയാള്‍ക്ക് ഒരു നഷ്ടമായി തോന്നണമെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രതികാരം ചെയ്തതെന്നുമാണ് ഇസ പറഞ്ഞത്. എന്തായാലും ഇസയുടെ പ്രതികാരത്തിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications