• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ കാക്ക ചില്ലറക്കാരനല്ല, പെപ്‌സിയും സെവനപ്പും കുടിക്കും; നാട്ടുകാരുടെ സ്വന്തം കേശു കാക്ക

Google Oneindia Malayalam News

പെപ്‌സിയും സെവനപ്പും കുടിക്കുന്ന കാക്ക..എന്താ വിശ്വാസം വന്നില്ലേ, എന്നാല്‍ വിശ്വസിച്ചേ പറ്റൂ. കൊല്ലം അഞ്ചലിലെ കൈപ്പള്ളിയില്‍ പഴയ സൊസൈറ്റി മുക്കിന് സമീപം കട നടത്തുന്ന വിനോദിന്റെ പക്കലാണ് ഇങ്ങനെയൊരു കാക്കയുള്ളത്. കടയുടെ സമീപത്തെ തെങ്ങ് മുറിക്കുമ്പോള്‍ കിട്ടിയതാണ് വിനോദിന് ഈ കാക്കയെ. ആ കൂട്ടില്‍ നിന്ന് മൂന്ന് കാക്കകുഞ്ഞുങ്ങളാണ് താഴേക്ക് വീണത്. അന്ന് രണ്ട് കാക്കക്കുഞ്ഞുങ്ങള്‍ ആ സമയത്ത് തന്നെ ചത്തുപോകുകയും ചെയ്തു.

image credit: mmtv

1

അതില്‍ ബാക്കിയായ കാക്കക്കുഞ്ഞാണ് വിനോദിന്റെ പക്കലുള്ളത്. അന്ന് ഈ കാക്കയ്ക്ക് നേരിയ ശ്വാസം മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ നിന്ന് വിനോദ് ഈ കാക്കക്കുഞ്ഞിനെ എടുത്ത് കടയിലെ ഒരു പെട്ടിക്കകത്ത് വച്ചു. പിന്നീട് അതിന് വേണ്ട പരിചരങ്ങള്‍ എല്ലാം നല്‍കിയത് വിനോദായിരുന്നു.

2

പത്ത് മാസത്തോളമായി വിനോദിന്റെ പക്കല്‍ ഈ കാക്കയുള്ളത്. മൂന്ന് നേരം വേണ്ട ഭക്ഷണവും വിനോദ് തന്നെയാണ് എത്തിച്ചു നല്‍കാറുള്ളത്. പറക്കാന്‍ പറ്റുന്ന അവസ്ഥയിലാക്കിയതിന് ശേഷമാണ് ഇങ്ങനെ ഒരു കാക്ക തന്റെ കൈവശമുള്ളത് നാട്ടുകാരും സുഹൃത്തുക്കളും അറിയുന്നത്. പറക്കാനായതിന് ശേഷം കാക്ക ഈ നാടിന്റെ പ്രിയപ്പെട്ടതായി മാറിയെന്നും വിനോദ് പറയുന്നു.

3

കേശു എന്നാണ് വിനോദ് ഈ കാക്കയെ വിളിക്കുന്നത്. ഈ പേര് കേട്ടാല്‍ ഉടന്‍ തന്നെ വിളി കേള്‍ക്കുകയും പറന്ന് അടുത്തേക്ക് എത്തും. ഇപ്പോള്‍ എല്ലാവരും കേശുവിന്റെ സുഹൃത്തുക്കളായി മാറി. കുഞ്ഞുനാളില്‍ കേശുവിന് ബിസ്‌ക്കറ്റും പാലും നല്‍കിയിരുന്നു. വീണതിന്റെ പ്രശ്‌നം അവനുണ്ടായിരുന്നു. അതുകൊണ്ട് ആദ്യം ബുദ്ധിമുട്ടിയാണ് ഭക്ഷണം കഴിച്ചത്.

4

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍

ആ സമയത്ത് പാരസറ്റമോള്‍ കലക്കി മരുന്നായി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇറച്ചി, മീന്‍, മുട്ട എന്നിവയൊക്കെ കഴിക്കുമെന്ന് വിനോദ് പറയുന്നു. കാക്കയെന്ന് പോലും വിളിക്കാറില്ല, കേശുവെന്നാണ് വിളിക്കാറുള്ളത്. മറ്റ് കാക്കകളുടെ ശല്യം ഒന്നും ഉണ്ടാകാറില്ലെന്നും വിനോദ് വ്യക്തമാക്കുന്നു.

5

പറക്കാനാവുന്ന സമയത്ത് കേശു വെളിയിലോട്ട് പറക്കില്ല. പഠിക്കുന്ന സമയത്ത് അകത്തോട്ട് മാത്രമേ പറക്കൂ. ഇതൊക്കെ മറ്റ് കാക്കകള്‍ കാണാറുണ്ട്. ഒരു കാക്കകള്‍ പോലും ഇതുവരെ ശല്യം ചെയ്യാറില്ല. ആദ്യം പെപ്‌സിയും സെവനപ്പുമൊക്കെ കൊടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ കേശുവിന് ഏറ്റവും കൂടുതല്‍ അതാണ് ഇഷ്ടമെന്ന് വിനോദ് പറഞ്ഞു.

6

കൊക്കക്കോളയൊക്കെ കാണുമ്പോള്‍ പറന്ന് അടുത്തേക്ക് വരും. അതൊക്കെ ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. അവന് വേണ്ടി പെട്ടിയൊക്കെയുമ്ട്. ഉള്ള സൗകര്യത്തില്‍ അവന്‍ ഇവിടെ അടിച്ചുപൊളിച്ചു നടക്കുകയാണ്. കടയടച്ച് പോകുമ്പോള്‍ ഈ പെട്ടിയില്‍ കയറി ഇരിക്കും. ആരും ഒന്നും പറയുകയൊന്നും വേണ്ട.

7

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

രാവിലെ ആറ് മണിയാകുമ്പോള്‍ കിളി വാതില്‍ തുറന്ന് പുറത്തേക്ക് പോകും. സ്ഥിരമായി കേശുവിന് ഭക്ഷണം കൊടുക്കുന്നവരും മീന്‍ കൊടുക്കുന്നവരും ഏറെയാണ്. ചിക്കന്‍ കടകളിലുള്ളവര്‍ ചെരിയ കഷ്ണം ചിക്കനും കൊടുക്കാറുണ്ട്. ഇവിടെയുള്ള എല്ലാവരെയും കേശുവിന് അറിയാമെന്നും വിനോദ് പറയുന്നു.

തെലങ്കാനക്കാര്‍ക്ക് കോളടിച്ചു; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്, കാരണംതെലങ്കാനക്കാര്‍ക്ക് കോളടിച്ചു; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്, കാരണം

English summary
story of Kollam's crow drinking Pepsi and Coca-Cola is going viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X