Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സിനിടയില്‍ ഒച്ചയുണ്ടാക്കല്ലേ, പ്ലീസ്.. 19കാരിക്ക് കിട്ടിയ മറുപടി വൈറല്‍... 110,000 ലൈക്ക്!

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ആളുകള്‍ ഒച്ചയുണ്ടാക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ചില ആളുകള്‍ക്ക് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയാലേ ഒരു തൃപ്തിയൊക്കെ തോന്നൂ. എന്ന് കരുതി അയല്‍ക്കാരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ശബ്ദമുണ്ടാക്കിയാലോ ചിലപ്പോള്‍ ആളുകള്‍ ചോദിച്ചു എന്നും വരും.

ഇങ്ങനെ അയല്‍ക്കാരുടെ ഒച്ച സഹിക്കാന്‍ പറ്റാതെ ഒന്ന് ഇടപെട്ട 19കാരിക്കാണ് ഞെട്ടിപ്പിക്കുന്ന മറുപടി കിട്ടിയത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ് നമ്മുടെ കഥാനായികയായ ജെന്ന ലെവിന്‍. റൂം നമ്പര്‍ 338ലെ താമസക്കാര്‍ ജെന്നയ്ക്ക് നല്‍കിയ മറുപടി ജെന്ന കയ്യോടെ ട്വിറ്ററിലിട്ടു. അതിന് കിട്ടിയത് 110,000 ലൈക്ക്. കഥ വിശദമായി വായിക്കാം...

ഇങ്ങനെയൊക്കെ ചെയ്യാമോ

ഇങ്ങനെയൊക്കെ ചെയ്യാമോ

അയല്‍ക്കാരുടെ ഒച്ച പരിധിവിട്ട് ഉറക്കം നഷ്ടപ്പെട്ടതോടെയാണ് ജെന്ന ലെവിന്‍ ഒരു കത്തെഴുതാന്‍ തീരുമാനിച്ചത്. നിങ്ങള്‍ സെക്‌സ് ചെയ്യുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം കുറച്ച് കുറക്കണം. ഉറങ്ങാന്‍ പറ്റുന്നില്ല. പോരാത്തതിന് ഞാനിവിടെ ഒറ്റയ്‌ക്കേ ഉള്ളൂ താനും. എന്ത് കഷ്ടമാണെന്നോ ഇതൊക്കെ കേട്ട് കിടക്കാന്‍.

ട്വിറ്ററിലും ഇട്ടു

ട്വിറ്ററിലും ഇട്ടു

കോളേജ് ഈസി വിയേഡ് എന്ന കാപ്ഷനോട് കൂടി ഈ കത്ത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും ജെന്ന പോസ്റ്റ് ചെയ്തു. ഇത് അയല്‍ക്കാരുടെ വാതിലില്‍ കൊളുത്തിയിട്ടിട്ടുണ്ട് എന്നുകൂടി ജെന്ന പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ആകെ രസകരമായ ചര്‍ച്ചകളായി.

ഞെട്ടിപ്പിക്കുന്ന മറുപടി

ഞെട്ടിപ്പിക്കുന്ന മറുപടി

അയല്‍വീട്ടിലെ ശബ്ദം കുറഞ്ഞു എന്ന് മാത്രമല്ല, ജെന്നയ്ക്ക് ഞെട്ടിപ്പിക്കുന്ന ഒരു മറുപടിയും കിട്ടി. ഒന്ന് മാപ്പ് ചോദിച്ചുകൊണ്ടുള്ള മനോഹരമായ ഒരു കത്ത്. രണ്ടാമത്തേത് അതിലും മനോഹരമായ രുചികരമായ ചോക്കളേറ്റ്.

ട്വിറ്ററില്‍ വീണ്ടും

ട്വിറ്ററില്‍ വീണ്ടും

തനിക്ക് കിട്ടിയ മറുപടിയും ചോക്കളേറ്റും ജെന്ന കയ്യോടെ ട്വിറ്ററിലും അപ്‌ഡേറ്റ് ചെയ്തു. ലക്ഷക്കണക്കിന് ലൈക്കുകളാണ് ജെന്നയ്ക്ക് കിട്ടിയ മറുപടിക്ക് ആളുകള്‍ നല്‍കിയത്. രസകരമെന്ന് പറയട്ടെ മൂന്ന് നേന്ത്രപ്പഴങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് കാര്‍ഡില്‍ ഉണ്ടായിരുന്നു

വലിയ വിഷമമുണ്ട്

വലിയ വിഷമമുണ്ട്

പ്രിയപ്പെട്ട അയല്‍ക്കാരീ. ഇങ്ങനെ സംഭവിച്ചതില്‍ അതിയായ വിഷമമുണ്ട്. ഞാന്‍ എത്രയധികം ഒച്ചയുണ്ടാക്കുന്നുണ്ട് എന്ന് എനിക്കറിയില്ലായിരുന്നു. ഒച്ചയുണ്ടാക്കി സെക്‌സ് ചെയ്യുന്നത് വലിയ രസമാണ്. എന്തായാലും ഞാനിനി ശ്രദ്ധിച്ചുകൊള്ളാം

നീ വിഷമിക്കേണ്ട

നീ വിഷമിക്കേണ്ട

വിഷമിക്കേണ്ട എല്ലാ കാലത്തും നീ ഒറ്റയ്ക്കായിരിക്കില്ല. സമയമാകുമ്പോള്‍ പറ്റിയ ഒരാള്‍ നിന്നെത്തേടിയെത്തും. ഞാനും എന്റെ പതിനെട്ട് വയസ്സ് വരെ ഒറ്റയ്ക്കായിരുന്നു. സംഭവിച്ചതിനെല്ലാം വീണ്ടും ക്ഷമ ചോദിക്കുന്നു. സോറി റൂം നമ്പര്‍ 338.

മറുപടി വൈറലായി

മറുപടി വൈറലായി

സംഗതിയെല്ലാം ശുഭകരമായി പര്യവസാനിച്ചതില്‍ ജെന്നയുടെ ട്വിറ്റര്‍ ഫ്രണ്ട്‌സിനും സന്തോഷമായി. ഈ മറുപടി ഒരുലക്ഷത്തി പത്തായിരത്തിലധികം തവണ ലൈക്ക് ചെയ്യപ്പെടുകയും നാല്‍പ്പത്തി അയ്യായിരത്തില്‍ അധികം തവണ റീ ട്വീറ്റ് ചെയ്യപ്പെടുകയും ഉണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+