ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് 76000 രൂപയ്ക്ക് ലാപ്പ്‌ടോപ്പ് വാങ്ങി, കൈയ്യില്‍ കിട്ടിയത് സ്പീക്കര്‍
ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ നിന്ന് നമ്മളെല്ലാം സാധനങ്ങള്‍ പലതും ഓര്‍ഡര്‍ ചെയ്ത് വാങ്ങാറുണ്ട്. പക്ഷേ തട്ടിപ്പുകള്‍ പലതും ഇതില്‍ നടക്കുന്നുമുണ്ട്. ഓപ്പണ്‍ ബോക്‌സ് ഡെലിവെറി സംവിധാനം ഇപ്പോള്‍ പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും നല്‍കുന്നുണ്ട്. എന്നാലും തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു കാര്യമാണ് ഒരു വിദ്യാര്‍ത്ഥിക്ക് സംഭവിച്ചിരിക്കുന്നത്. അഥര്‍വ ഖണ്ഡേല്‍വാല്‍ എന്ന ഈ വിദ്യാര്‍ത്ഥി ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ലാപ്പ്‌ടോപ്പാണ് ഓര്‍ഡര്‍ ചെയ്തത്.
ഇതിനായി മുടക്കിയത് 76000 രൂപയാണ്. എന്നാല്‍ അഥര്‍വയ്ക്ക് ലഭിച്ചത് വില കുറഞ്ഞ സ്പീക്കറുകളാണ്. അങ്ങേയറ്റം നിരാശനിയായിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥി. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇങ്ങനൊരു കാര്യം പ്രതീക്ഷിച്ചില്ലെന്ന് അഥര്‍വ പറയുന്നു. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നുണ്ടായ ഇത്തരമൊരു ചതിയെ കുറിച്ച് ട്വിറ്റര്‍ എക്‌സില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് തനിക്ക് ലഭിച്ച സ്പീക്കറുകള്‍ റീപ്ലേസ് ചെയ്യാനോ, പണം തിരിച്ച് നല്‍കാനോ തയ്യാറായില്ലെന്നും അഥര്‍വ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇങ്ങനൊരു അനുഭവം വിശ്വസിക്കാനാവുന്നില്ല. ആപ്പിള്‍ മാക്ബുക്കാണ് 76000 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ തീര്‍ത്തും നിലവാരം കുറഞ്ഞ സ്പീക്കറുകളാണ് ലഭിച്ചത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ തന്നെ ഡെലിവെറി എക്‌സിക്യൂട്ടീവ് ഈ വിഷയം കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണ്. അതിന് തെളിവുമുണ്ട്. പക്ഷേ അവര്‍ റീഫണ്ട് തരുന്നില്ല. ഇത് നോ റിട്ടേണ്‍സ് പോളിസിയുടെ ഭാഗമാണെന്നും അവര്‍ പറഞ്ഞുവെന്ന് അഥര്‍വ പറഞ്ഞു.
അതേസമയം ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്തത് മുതലുള്ള കാര്യങ്ങളും അഥര്‍വ വെളിപ്പെടുത്തി. ഒരുപാട് പ്രതീക്ഷയോടെയാണ് ആ ഡെലിവെറിക്കായി കാത്തിരുന്നത്. ഓഗസ്റ്റ് പതിമൂന്നിനായിരുന്നു തനിക്ക് ലാപ്പ്‌ടോപ്പ് ഡെലിവെറി ലഭിക്കേണ്ടിയിരുന്നത്. രണ്ട് ദിവസം വൈകി ഓഗസ്റ്റ് പതിനഞ്ചിനാണ് ഡെലിവെറി ലഭിച്ചത്. അതിന് ശേഷം ഡെലിവെറി ഹബ്ബുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിരുന്നു. ഫ്‌ളിപ്പ്കാര്‍ട്ട് ഹബ്ബിലെത്തിയപ്പോള്‍ ഡെലിവെറി ബോയ് തന്നോട് പാക്കേജ് തുറക്കും മുമ്പ് ഒടിപി ആവശ്യപ്പെട്ടു. ഇതാണ് പ്രോട്ടോക്കോള്‍ എന്നായിരുന്നു ഡെലിവെറി എക്‌സിക്യൂട്ടീവ് അറിയിച്ചത്. ഇതോടെ ഒടിപി നല്‍കിയാണ് പാക്കേജ് തുറക്കാനായത്.
ഫ്‌ളിപ്പ്കാര്‍ട്ടിനെ വിശ്വസിച്ചാണ് ആ ബോക്‌സ് തുറന്നത്. എന്നാല്‍ അതില്‍ ലാപ്‌ടോപ്പ് ഉണ്ടായിരുന്നില്ല. പകരം മൂവായിരം രൂപയുടെ നിലവാരമില്ലാത്ത സ്പീക്കറുകളായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ തെളിവുകളും, ദരൃശ്യങ്ങളുമുണ്ട്. ഡെലിവെറി ബോയ് തന്നെ ഇക്കാര്യം പറയുന്നുണ്ടെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതെല്ലാം ഫ്‌ളിപ്പ്കാര്‍ട്ടിനെ കൃത്യമായി അറിയിച്ചു.
എന്നാല്‍ നോ റിട്ടേണ്‍ പോളിസി പ്രകാരം സാധനം തിരിച്ചെടുക്കാനാവില്ലെന്നാണ് അവര്‍ അറിയിച്ചു. തീര്‍ത്തും അന്യായമാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പെരുമാറ്റം എന്നും അഥര്‍വ പറഞ്ഞു. ട്വീറ്റ് വൈറലായതോടെ ഫ്‌ളിപ്പ്കാര്‍ട്ട് തന്നെ മറുപടിയുമായി എത്തി. അഥര്‍വ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും, ഈ പ്രശ്‌നം പരിഹരിക്കുമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് പറഞ്ഞു. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് തന്നെ ബന്ധപ്പെട്ടതായും, റീഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അഥര്‍വ വ്യക്തമാക്കി.












Click it and Unblock the Notifications