നടുറോഡില്‍ പൊരിഞ്ഞ തല്ല്; വിദ്യാര്‍ത്ഥികളെ ഇടിച്ച് തെറിപ്പിച്ച് കാര്‍, പകരം ചെയ്തത് കണ്ടാല്‍ ഞെട്ടും!!
ദില്ലി: ഉത്തര്‍പ്രദേശില്‍ നടുറോഡില്‍ സംഘട്ടനവുമായി വിദ്യാര്‍ത്ഥികള്‍. തെരുവില്‍ പൂണ്ടുവിളയാട്ടിയ വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തൊട്ടടുത്ത് തന്നെ പോലീസുകാരന്‍ നില്‍ക്കുമ്പോഴായിരുന്നു ഇതെല്ലാം നടന്നത്. എന്നാല്‍ അടിക്കിടെ നടന്ന ഒരു അപകടമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത് നിരവധി പേരാണ്. എന്നാല്‍ ഈ അപകടം പ്രതീക്ഷിച്ചിരുന്നതാണെന്നാണ് പ്രതികരണം. ഒട്ടും കരുതലില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെ തന്നെ വേണമെന്നാണ് യൂസര്‍മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ അപകടത്തിന് ശേഷമുണ്ടായ കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുന്നതാണ്. വിശദമായ വിവരങ്ങളിലേക്ക്...

IMAGE CREDIT: PIYUSH RAI TWITTER
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് തമ്മിലടിച്ചത്. ഇവര്‍ ഒരേ ക്ലാസില്‍ പഠിക്കുന്നവരല്ല. ജൂനിയേഴ്‌സും സീനിയേഴ്‌സുമാണ്. ഇവര്‍ തമ്മിലുള്ള തെരുവുയുദ്ധമാണ് നടന്നത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങളാണ് വരുന്നത്. എന്നാല്‍ കൈയ്യാങ്കളി തെരുവിലേക്ക് നീണ്ടതോടെ റോഡ് മുഴുവന്‍ തടസ്സപ്പെട്ടു. രണ്ട് വിദ്യാര്‍ത്ഥികളെ ഒരു ഹോണ്ട സിറ്റി കാര്‍ വന്ന് ശക്തിയില്‍ ഇടിച്ച് തെറിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. കാറിന്റെ മുന്‍ ഭാഗത്തെ ചില്ലിന് വിള്ളും വീണിട്ടുണ്ട്.

IMAGE CREDIT: PIYUSH RAI TWITTER
അതിശക്തമായ ഇടിയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ടത്. വേഗത്തില്‍ വന്ന ഹോണ്ട സിറ്റി കാറാണ് ഇടിച്ചത്. ഇവരുടെ ഇടയില്‍ നിന്ന് വെട്ടിച്ചൊഴിയാന്‍ ശ്രമിക്കവേയാണ് കാര്‍ ഇടിച്ചത്. എന്നാല്‍ താഴെ വീണ യുവാവ് അതൊന്നും കൂസാതെ പൊരിഞ്ഞ തല്ലായിരുന്നു. അപ്പുറത്ത് നിന്ന് വന്ന ഒരു വിദ്യാര്‍ത്ഥി ഇടിയേറ്റ വിദ്യാര്‍ത്ഥിയെ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ ഉള്ളത്. രണ്ട് പേര്‍ക്കും കുഴപ്പമൊന്നുമില്ലെന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാവുന്നത്. മസൂറി ഏരിയയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍.

IMAGE CREDIT: PIYUSH RAI TWITTER
സോഷ്യല്‍ മീഡിയ എന്താണ് പറയേണ്ടതെന്ന അവസ്ഥയിലാണ്. റോഡിലാകെ വിദ്യാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു. വെളുത്ത ഹോണ്ട സിറ്റി കാറാണ് ഒരു വശത്ത് നിന്ന് വന്നത്. ഇയാള്‍ റോങ് സൈഡായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇടിയേറ്റ ഒരു വിദ്യാര്‍ത്ഥി തൊട്ടടുത്ത കുറ്റിക്കാടിലാണ് വീണത്. മറ്റേയാള്‍ തെറിച്ച് റോഡിലേക്കും വീണു. ഇവരുടെ ചെരിപ്പുകള്‍ തെറിച്ച് പോകുന്നതും, കാറിന്റെ ചില്ലുകള്‍ പൊളിയുന്നതും കാണാന്‍ സാധിക്കും. അടുത്ത നിമിഷം തന്നെ ഇവര്‍ ചാടിയെണീറ്റ് പരസ്പരം അടിയുണ്ടാക്കുകയായിരുന്നു.

IMAGE CREDIT: PIYUSH RAI TWITTER
ഇതിനിടെയാണ് കാഴ്ച്ചക്കാരില്‍ ഒരാള്‍ ഓടി വന്ന് ഒരു വിദ്യാര്‍ത്ഥിയെ മുഖത്ത് ശക്തിയായി അടിക്കാന്‍ തുടങ്ങുക. തിരക്കേറിയ റോഡില്‍ വെച്ചായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ എല്ലാവരും ഇവിടെ നിന്ന് ഓടിക്കളഞ്ഞു. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, ചോദ്യം ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു. ബഹുമാനത്തിന്റെ പേരിലാണ് ഈ അടിയുണ്ടായത്. കാറോടിച്ചിരുന്നത് ഒരു വിദ്യാര്‍ത്ഥിയാണ്. നിയന്ത്രണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് പെട്ടെന്ന് ബ്രേക്ക് ചവിട്ടാനായില്ല. പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications