ഈ പോണ്‍സൈറ്റില്‍ എത്തുന്നവര്‍ അവരറിയാതെ തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നു!
പോണ്‍സൈറ്റില്‍ ക്ലിക്ക് ചെയ്യുന്ന നിങ്ങള്‍ അറിയാതെ തന്നെ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എല്ലാ പോണ്‍സൈറ്റുകളും ഇത്തരം സേവനം ചെയ്യുന്നില്ല, സാന്‍ഫോര്‍ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ijustcame.org എന്ന പോണ്‍സൈറ്റിലാണ് വ്യത്യസ്തമായ ചാരിറ്റി പ്രവര്‍ത്തനം നടക്കുന്നത്.
ijustcame.org എന്ന സൈറ്റില്‍ എത്തുന്നവര്‍ക്ക് വീഡിയോ ക്ലിപ്പിനു താഴെയായി IJUSTCAME എന്നൊരു ബട്ടണ്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ചാരിറ്റി പ്രവര്‍ത്തനത്തിനായി പണം സംഭാവന ചെയ്യുന്നത്. 15 മിനിട്ട് സമയം ഇടവിട്ട് ഉപഭോക്താവിന് ഈ ബട്ടണ്‍ പ്രയോജനപ്പെടുത്താം.

നിലവില്‍ സൈറ്റിലൂടെ ലഭിക്കുന്ന തുക ചാരിറ്റി സ്ഥാപനങ്ങളിലേക്കല്ല പോകുന്നത്, പകരം അണ്ഡാശയ കാന്‍സര്‍ ബാധിച്ച മൂന്ന് പേരുടെ ചികിത്സയ്ക്കായാണ് പണം സ്വരൂപിക്കപ്പെടുന്നത്. മാത്രമല്ല പീഡനത്തിന് ഇരകളാകുന്നവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ സഹായിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പണം നല്‍കും.
സൈറ്റ് വഴി ലഭിക്കുന്ന തുക മൂന്ന് ചാരിറ്റി സ്ഥാപനത്തിലേക്കായിരിക്കും നല്‍കുക. മൊവംബര്‍ ഫൗണ്ടേഷന്‍, ഓവറിയന്‍ റിസര്‍ച്ച് കാന്‍സര്‍ ഫണ്ട്, ജോയ്ഫുള്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ എന്നിവയാണ് സ്ഥാപനങ്ങള്‍. സാന്‍ഫോര്‍ട് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ഔദ്യോഗിക സൈറ്റ് നിലവില്‍ വരുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ സ്വാകാര്യ സൈറ്റ് മുന്‍പും നിര്‍മ്മിച്ചിരുന്നു. ഇതില്‍ നിന്നും 1000 ഡോളറോളം തുക സമാഹരിക്കാനും കഴിഞ്ഞു.












Click it and Unblock the Notifications