വിദേശത്ത് വിദ്യാര്‍ത്ഥിയാണോ? ചെലവ് കുറയ്‌ക്കേണ്ട, പോക്കറ്റില്‍ പണമെത്തിക്കാന്‍ ഇതാ മാര്‍ഗങ്ങള്‍

വിദേശത്ത് പോയി പഠിക്കുക എന്നതൊക്കെ നമ്മളുടെ എല്ലാം സ്വപ്‌നമാണ്. എന്നാല്‍ പഠിക്കാനുള്ള സാഹചര്യമുണ്ടായാലും, നമ്മുടെ കൈയ്യില്‍ ചെലവാക്കാന്‍ പണമുണ്ടാകുമോ? ജീവിത ചെലവ് വളരെ ഉയര്‍ന്നതാണ് വിദേശ രാജ്യങ്ങളില്‍. പക്ഷേ അതുകൊണ്ട് നമ്മുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കണം. നിങ്ങളുടെ കൈയ്യില്‍ വളരെ കുറച്ച് പണമാണ് ഉള്ളതെങ്കിലും പ്രശ്‌നമില്ല.അതിനെ നേരിടാന്‍ ചില ടിപ്‌സുകള്‍ ഉണ്ട്.

അതിലൂടെ നമ്മുടെ കൈയ്യില്‍ കൂടുതല്‍ വരുമാനം എത്തിക്കാനും സാധിക്കും. പക്ഷേ ചില പൊടിക്കൈകള്‍ മാത്രം പിന്തുടര്‍ന്നാല്‍ മതി. പക്ഷേ എപ്പോഴും മറ്റ് ചെലവുകള്‍ നമ്മളെ തേടിയെത്താതിരിക്കാനും ശ്രദ്ധിക്കണം. പണം ഇനി നമ്മുടെ ആവശ്യത്തിന് ചെലവാക്കാന്‍ ഈ ടിപ്‌സ് മാത്രം ഉപയോഗിച്ചാല്‍ മതിയാവും.

student-money-tips-2023

ആദ്യം ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുക

നിങ്ങള്‍ക്ക് വിദേശത്താണ് പഠിക്കുന്നതെങ്കില്‍ ഒരു ലോക്കല്‍ ബാങ്ക് അക്കൗണ്ട് തുറക്കുക. കാരണം വിദേശത്തെ അക്കൗണ്ട് കറന്‍സി എക്‌സ്‌ചേഞ്ചിന്റെ സമയത്ത് അധികമായി ചാര്‍ജ് ഈടാക്കും.

അതുകൊണ്ട് പഠന സംബന്ധമായ ആവശ്യങ്ങള്‍ക്കായുള്ള ഒരു അക്കൗണ്ട് തുറക്കുക. ഇത്തരം പ്രാദേശികമായ അക്കൗണ്ടുകള്‍ക്ക് അധികമായ സര്‍വീസ് ചാര്‍ജുകളൊന്നും തന്നെ നല്‍കേണ്ടതില്ല. അതിലൂടെ കുറച്ചധികം പണം തന്നെ നിങ്ങളുടെ പോക്കറ്റില്‍ ഇരിക്കും.

പഠനത്തോടൊപ്പം സമ്പാദിക്കാം

വിദേശ രാജ്യങ്ങളില്‍ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിക്കും പോകാവുന്നതാണ്. ചില രാജ്യങ്ങളില്‍ അത് നിര്‍ബന്ധമാണ്. തീര്‍ച്ചയായും ഇതൊരു അധിക വരുമാനം ലഭിക്കുന്ന ഓപ്ഷനാണ്. അന്താരാഷ്ട്ര തലത്തില്‍ ഒരു ബിരുദം പൂര്‍ത്തിയാക്കുമ്പോഴേക്ക് അത്യാവശ്യം നല്ലൊരു വരുമാനം നിങ്ങളുടെ കൈയ്യിലുണ്ടാവും.

അതിനൊപ്പം നിങ്ങളുടെ ആത്മവിശ്വാസവും വര്‍ധിക്കും. നിങ്ങള്‍ക്ക് എങ്ങനെ പണം ചെലവഴിക്കണമെന്ന് കൃത്യമായി മനസിലാക്കാനും ഈ കാലയളവില്‍ സാധിക്കും. ഈ പരിചയസമ്പത്ത് വലിയ അവസരങ്ങള്‍ക്കുള്ള വാതില്‍ തുറന്നിട്ട് തരും.

സ്റ്റുഡന്റ്‌സ് കാര്‍ഡ് എടുക്കുക

വിദേശത്ത് പഠിക്കുമ്പോള്‍ ഏറ്റവും അത്യാവശ്യമായ കാര്യം സ്റ്റുഡന്റ് കാര്‍ഡാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നറിയുമോ? യാത്ര ചെയ്യുമ്പോള്‍ ഡിസ്‌കൗണ്ടുകള്‍ ഇത്തരം കാര്‍ഡുകളില്‍ ലഭിക്കും. റെസ്‌റ്റോറന്റുകള്‍, കടകള്‍, സിനിമാ ടിക്കറ്റുകള്‍, വലിയ പരിപാടികള്‍, എന്നിവയില്‍ എല്ലാം സ്റ്റുഡന്റ്‌സ് കാര്‍ഡ്‌സ് കൊണ്ട് ഡിസ്‌കൗണ്ട് നേടിയെടുക്കാം.

ചില വെബ്‌സൈറ്റുകളില്‍ സ്റ്റുഡന്റ് ഡിസ്‌കൗണ്ടുകള്‍ ഷോപ്പിംഗിനും നല്‍കുന്നുണ്ട്. ഈ കാര്‍ഡ് കൈവശമുണ്ടെങ്കില്‍ മാസത്തില്‍ നല്ലൊരു തുക തന്നെ നിങ്ങളുടെ പോക്കറ്റിലുണ്ടാവും.

പാചകം സ്വയം ചെയ്യുക

പുറത്ത് നിന്ന് അധികം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നത് നല്ലതാണ്. വീട്ടില്‍ തന്നെ ഭക്ഷണം ഉണ്ടാക്കിയാല്‍ അത് ചെലവ് കുറയ്ക്കുന്ന വലിയൊരു ഓപ്ഷനാണ്. വിദേശത്താണ് പഠിക്കുന്നതെങ്കില്‍ നിങ്ങള്‍ തന്നെ പാചകം ചെയ്യുന്നതാണ് നല്ലത്.

നിത്യേന പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാല്‍ അതോടെ പോക്കറ്റ് കാലിയാവും. യുട്യൂബില്‍ നിന്നടക്കം ടിപ്‌സ് ഇക്കാര്യത്തില്‍ ലഭിക്കും. അമ്മമാരില്‍ നിന്ന് പാചകത്തില്‍ സഹായവും തേടാം. ആരോഗ്യത്തിനും അത് ഗുണകരമാണ്.

ബസ്സുകള്‍ ഉപയോഗപ്പെടുത്തുക

വിദേശ രാജ്യങ്ങളില്‍ നിങ്ങള്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതും ചെലവ് കുറയ്ക്കും. ക്യാമ്പസുകളിലേക്ക് ധാരാളം സര്‍വീസുകളുണ്ടാവും. സബ്‌വേ റൂട്ടുകളും പരിഗണിക്കാം. സ്റ്റുഡന്റ്‌സ് പാസ് ഉണ്ടെങ്കില്‍ ഡിസ്‌കൗണ്ടുകളും ലഭിക്കും. അതുമല്ലെങ്കില്‍ ബൈക്കുകള്‍ വാടകയ്‌ക്കെടുത്ത് യാത്ര ചെയ്യുന്നതും ചെലവ് കുറയ്ക്കും.

പുസ്തകങ്ങളുടെ കാര്യവും ശ്രദ്ധിക്കുക

പുസ്തകം വാങ്ങാനുള്ള ചെലവ് ഭീമമാണ്. അത് ചിലപ്പോള്‍ നിങ്ങളുടെ പ്ലാനിംഗ് തെറ്റിക്കും. ഉപയോഗിച്ച പുസ്തകങ്ങളെ അതുകൊണ്ട് ആശ്രയിക്കുക. കുറഞ്ഞ ചെലവില്‍ ഇത് ലഭിക്കും. ഡിജിറ്റല്‍ കോപ്പികളെയും ആശ്രയിക്കാം. ഇതെല്ലാം നിങ്ങളുടെ കൈയ്യില്‍ നിന്ന് അധികം പണം ചെലവാക്കാതെ നോക്കും. മാസത്തില്‍ നല്ലൊരു തുക പോക്കറ്റില്‍ തന്നെയുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q