കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യന്‍ 'ഉറക്കത്തിലേക്ക്' വീഴും; ഭൂമിക്ക് എന്ത് സംഭവിക്കും; ഇരുട്ടിലാവുമോ? ഇക്കാര്യങ്ങള്‍ നടക്കും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യന്‍ തീതുപ്പി കൊണ്ട് സൗരയൂഥത്തിലാകെ ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്. ഭൂമി മാത്രമല്ല മറ്റ് ഗ്രഹങ്ങള്‍ക്കെല്ലാം തീജ്വാലകള്‍ ഭീഷണിയായിരിക്കുകയാണ്. രാക്ഷസ സുനാമികളാണ് ഇവയെന്ന് വരെ കരുതുന്നുവരുണ്ട്. സൂര്യന്‍ ഇപ്പോഴൊരു സജീവ അഗ്നിപര്‍വതം പോലെയാണ്. കുറച്ച് കാലത്തേക്ക് ഈ സ്‌ഫോടനങ്ങള്‍ തുടരും. എന്നാല്‍ ഇതിന് നേരെ വിപരീതമായ കാര്യങ്ങള്‍ നടക്കുമോ?

ശാസ്ത്രലോകവും ശാസ്ത്രജ്ഞരും ഒരുപോലെ ചിന്തിക്കുന്ന ഒരു കാര്യമാണിത്. സൂര്യന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി എന്ത് ചെയ്യും. ഭൂമി സൂര്യനിലെ ഊര്‍ജത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അപ്പോള്‍ എന്താവും അവസ്ഥ. വിശദമായി ഒന്ന് പരിശോധിക്കാം....

1

സൂര്യന്റെ കഴിഞ്ഞ ആഴ്ച്ചത്തെ പ്രവര്‍ത്തനമാണ് അമ്പരപ്പിക്കുന്നത്. മൂന്ന് സൗര ജ്വാലകളാണ് ഭൂമിയിലേക്ക് സൂര്യനില്‍ നിന്നുണ്ടായത്. പതിനെട്ട് കൊറോണല്‍ മാസ് ഇജക്ഷനുകളാണ് സൂര്യനില്‍ നിന്ന് സംഭവിച്ചത്. ഒരു ഭൗമകാന്തിക കൊടുങ്കാറ്റിനും ഇക്കാലയളവില്‍ സാക്ഷ്യം വഹിച്ചു. അതേസമയം സൂര്യന്റെ പ്രതലത്തില്‍ കണ്ടുവരുന്ന സണ്‍സ്‌പോട്ടുകള്‍ ചിലപ്പോള്‍ പൂര്‍ണമായും അപ്രത്യക്ഷമാകാറുണ്ട്. ഈ സമയമാണ് സൂര്യന്‍ ഉറങ്ങുന്നതായി കരുതുന്നത്. ഈ സമയത്ത് എന്ത് സംഭവിക്കുമെന്ന കാര്യമാണ് കൊല്‍ക്കത്തയിലെ സ്‌പേസ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിച്ച് കണ്ടെത്തിയത്.

2

ഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാംഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാം

സൂര്യന്റെ പ്രവര്‍ത്തനം കുറച്ച് കാലത്തേക്ക് നിശ്ചലമാകുമെന്ന് ഐഐഎസ്ഇആര്‍ പറയുന്നു. ഈ സമയത്താണ് സൂര്യന്‍ ആവശ്യത്തിന് വേണ്ട ഊര്‍ജം സ്വരൂപിക്കുക. തുടര്‍ന്ന് അപകടകരമായ സൗരജ്വാലകള്‍ സൗരയൂഥത്തില്‍ ആകെ വര്‍ഷിക്കും. മന്ത്‌ലി നോട്ടീസസ് ഓഫ് ദ റോയല്‍ ആസ്ട്രനോമിക്കല്‍ സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ചതാണ് ഈ പഠനങ്ങള്‍. എന്നാല്‍ സൂര്യന്‍ മയങ്ങി കിടക്കുമ്പോള്‍ അതിന്റെ ധ്രുവങ്ങളിലും ആന്തരിക ഭാഗങ്ങളിലും പ്രവര്‍ത്തനങ്ങളുണ്ടാവും. സൂര്യന്റെ ഡൈനാമോ മെക്കാനിസം ഈ സമയം ഊര്‍ജിതമായി പ്രവര്‍ത്തിക്കും. ഇവയാണ് സോളാര്‍ സൈക്ലിനെ നിലനിര്‍ത്തുന്നത്.

3

വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍

ഇനി സൂര്യന്‍ എപ്പോഴായിരിക്കും മയങ്ങി കിടക്കുകയെന്ന് അറിയണ്ടേ. മുമ്പ് സൂര്യനിലെ പ്രവര്‍ത്തനങ്ങള്‍ തീരെ ഇല്ലാതിരുന്ന സമയങ്ങള്‍ ഉണ്ടായിട്ടുണ്ട്. സണ്‍സ്‌പോട്ടുകള്‍ ഒന്നുപോലും ആ സമയത്ത് കാണില്ല. ഗ്രാന്‍ഡ് മിനിമം എന്നാണ് ഇത് അറിയപ്പെടുക. ഈ സമയം ഭൂമിക്ക് ആശ്വാസമുണ്ടാകും. സൂര്യന്റെ റേഡിയേഷന്‍ വലിയ തോതില്‍ കുറയുന്ന സമയമാണ്. പുറത്തേക്കുള്ള അപകടകരമായ കണങ്ങളും എത്തില്ല. അങ്ങനെ ഭൂമിക്ക് ഇത് ഗുണം ചെയ്യും. എന്നാല്‍ അടുത്തൊന്നും ഇത് കണ്ടിട്ടില്ലെന്നാണ് സൂചന. ഇനി എപ്പോഴുണ്ടാകുമെന്നും അറിയില്ല.

4

1645-1715 കാലഘട്ടത്തില്‍ സൂര്യന്റെ പ്രതലത്തിലെ സണ്‍സ്‌പോട്ടുകള്‍ തീര്‍ത്തും ഇല്ലാതായിരുന്നു. ഈ സമയത്താണ് സൂര്യന്റെ പ്രവര്‍ത്തനം ഏറ്റവും താഴെയെത്തിയത്. സൂര്യന്‍ ഉറക്കമായെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇവ സൂര്യന്റെ കാലയളവില്‍ ഉടനീളം നടന്നിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇപ്പോള്‍ മധ്യവയസ്സില്‍ നില്‍ക്കുന്ന സൂര്യനില്‍ പലതവണ ഈ പ്രതിഭാസം അരങ്ങേറിയിട്ടുണ്ടാവും. ഇനിയും അത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കുകയും ചെയ്യാം.

5

ഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാംഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാം

അതേസമയം സൂര്യനിലെ ഇത്തരമൊരു പ്രതിഭാസത്തെ പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സൂര്യന്റെ ധ്രുവങ്ങളിലും ആന്തരിക ഭാഗങ്ങളിലും എന്ത് പ്രവര്‍ത്തനമാണ് നടക്കുന്നതിനെ കുറിച്ച് വലിയ വിവരങ്ങള്‍ ലഭ്യമല്ല. സൂര്യന്റെ വലിയ തോതിലുള്ള കാന്തിക സൈക്കില്‍ ഈ സമയത്ത് പ്രവര്‍ത്തിക്കാതാകും. എന്നാല്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച് പോകില്ല. കാന്തിക പ്രവര്‍ത്തനമായിരിക്കും ഏറ്റവും ദുര്‍ബലമാകുക. അതുകൊണ്ടാണ് സണ്‍സ്‌പോട്ടുകള്‍ അപ്രത്യക്ഷമാകുന്നത്. സ്ഥിരം മേഖലയിലെ പ്രവര്‍ത്തനത്തിലൂടെ കാന്തിക പ്രവര്‍ത്തനം വീണ്ടും പഴയ രീതിയിലേക്ക് സൂര്യനെ കൊണ്ടുവരും.

English summary
sun fell into sleep, what happened next to earth, researchers found these surprise things
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X