അതാണല്ലേ കാര്യം! ഗൂഗിൾ ജീവനക്കാർക്ക് സൗജന്യ ഭക്ഷണം കൊടുക്കുന്നതിന് പിന്നാൽ ഒരു കാരണമുണ്ട്
ഗൂഗിളിൽ ജോലി ചെയ്യുക എന്നത് ഏതൊരു ടെക്കിയുടേയും സ്വപ്നമാണ്. ഉയർന്ന ശമ്പളം മാത്രമല്ല ശമ്പളത്തിന് പുറമെ നിരവധി ആനുകൂല്യങ്ങളും ഗൂഗിൾ നൽകുന്നുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ തങ്ങളുടെ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന്റെ പിന്നിലെ കാരണം പറഞ്ഞിരുന്നു.
ഇത് സർഗാത്മകതയെ ഉത്തേജിപ്പിക്കുകയും കൂട്ടായ്മ കെട്ടിപ്പടുത്തുകയും ചെയ്യുന്നുവെന്നും ദി ഡേവിഡ് റൂബൻസ്റ്റീൻ ഷോ: പിയർ ടു പിയർ കോൺവർസേഷൻ എന്ന അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകുന്നത് തൊഴിലാളി സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും അത് കമ്പനിയുടെ ഉത്പാദന ക്ഷമത കൂട്ടുമെന്നും അദ്ദേഹം പറയുന്നു.

ജീവനക്കാർ തമ്മിലുള്ള അനൗപചാരിക സംഭാഷണങ്ങളുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ഗൂഗിളിന്റെ കഫേകളിലെ സഹപ്രവർത്തകരുമായി സംസാരിച്ചിരിക്കുന്നതിന് ഇടെയാണ് തന്റേതായ പല ആശയങ്ങളും പിറന്നത് എന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 2. 04 ട്രില്യൺ ഡോളർ വിപണി മൂലധനമുള്ള ലോകത്തിലെ നാലാമത്തെ വലിയ ടെക് കമ്പനിയായ ഗൂഗിളിന് 1,82,000-ത്തിലധികം ജീവനക്കാരുണ്ട്.
കൂടാതെ ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ജോലിക്ക് എടുക്കുന്നുമുണ്ട്.
സൗജന്യ ഭക്ഷണത്തിന് പുറമെ വെൽനസ് പ്രോഗ്രാമുകളും ഓൺ സൈറ്റ് ഫിറ്റ്നസ് സെന്ററുകളും മെഡിക്കൽ, ഡെന്റൽ, വിഷൻ കവറേജ് എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ആരോഗ്യ ഇൻഷൂറൻസും ഗൂഗിൾ ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നു.
യുവ പ്രതിഭകൾക്ക് കൂടുതൽ മധുരം നൽകാൻ, Google അതിൻ്റെ ജീവനക്കാർക്ക് മത്സരാധിഷ്ഠിത ശമ്പളം, റിട്ടയർമെൻ്റ് പ്ലാനുകൾ, സ്റ്റോക്ക് ഓപ്ഷനുകൾ, സാമ്പത്തിക ആസൂത്രണ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ശമ്പളത്തോട് കൂടിയ അവധികൾ, അവധിക്കാലം ആഘോഷിക്കാൻ അവധികൾ, റിമോട്ട്/ വർക്ക് ഫ്രം ഹോം ഓപ്ഷൻ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ജീവനക്കാരുടെ വളർച്ചയ്ക്കാ സഹായകമാകുന്ന പരിശീലനങ്ങൾ എന്നിവയൊക്കെ കമ്പനി നൽകുന്നുണ്ട്.
ഗൂഗിളിൽ ജോലി ലഭിക്കാൻ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേകിച്ച് എഞ്ചിനീയർമാർക്ക് വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഗൂഗിളിൽ ജോലി ലഭിക്കാൻ സാങ്കേതികപരമായ മികവ് മാത്രം പോരാ. ഏതൊരു സാഹചര്യവുമായി പെട്ടെന്ന് ഇണങ്ങിച്ചേരാനും പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിക്കാനും കഴിയണമെന്ന് പിച്ചൈ പറയുന്നു. പുതിയ സാഹചര്യങ്ങളിൽ നന്നായി പ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications