6 മാസത്തെ ശമ്പളവുമായി ബിസിനസിലേക്കിറങ്ങി, ഇന്ന് 8200 കോടിയുടെ കമ്പനി ഉടമ, നേട്ടങ്ങളുമായി സുനീറ
സുനീറ മദനി ഈ പേര് അധികമാര്‍ക്കും പരിചയുണ്ടാവാന്‍ സാധ്യതയില്ല. ബിസിനസ് ലോകത്ത് ഇവരുണ്ടാക്കിയ നേട്ടങ്ങളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാവുന്നത്. തന്റെ 34ാം വയസ്സില്‍ ഇവരുണ്ടാക്കിയ സ്വയം സഹായ സംഘടന ഇപ്പോള്‍ ലോകത്താകെ വലിയ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഇവര്‍ ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരിക്കുന്നത്. സുനീറ തന്റെ ബില്യണ്‍ ഡോളര്‍ ബിസിനസ് ആരംഭിച്ചത് യുഎസ്സിലാണ്.
എന്നാല്‍ യുഎസ്സിലെ ടെക് ഹബ്ബായ സിലിക്കണ്‍ വാലിയില്‍ അല്ലായിരുന്നു. സുനീറ 2014ല്‍ ആരംഭിച്ച കമ്പനിയാണ് സ്റ്റാക്‌സ്. ഇതിന്റെ വിജയം പലരെയും അമ്പരപ്പിക്കുന്നതായിരുന്നു. സഹോദരന്‍ സാല്‍ റഹ്‌മത്തുള്ളയ്‌ക്കൊപ്പമാണ് ഈ കമ്പനി സുനീറ ആരംഭിച്ചത്. സ്റ്റാക്‌സ് ഒരു പേമെന്റ് പ്ലാറ്റ്‌ഫോമാണ്. എല്ലാമാസവും ഇവര്‍ ഒരു നിശ്ചിത നിരക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കും. സെയില്‍സിന്റെ ഒരു ശതമാനത്തിന് പകരം ഇവര്‍ കൊണ്ടുവന്ന രീതിയായിരുന്നു ഇത്.

മറ്റെല്ലാ പേമെന്റ് പ്ലാറ്റ്‌ഫോമുകളും ഈ രീതികളായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ രീതിയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചത്. പുതിയ സംവിധാനം വേഗത്തില്‍ ആളുകള്‍ക്കിടയില്‍ ക്ലിക്കായി എന്ന് പറഞ്ഞാല്‍ മതിയല്ലോ? കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 23 ബില്യണ്‍ യുഎ് ഡോളറിന്റെ ഇടപാടുകളാണ് കമ്പനി നടത്തിയിട്ടുള്ളത്. മുന്നൂറില്‍ അധികം പേര്‍ക്കാണ് സ്റ്റാക്‌സ് ജോലി നല്‍കുന്നത്. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതിമാരുടെ മകളാണ് സുനീറ.
സുനീറയുടെ മാതാപിതാക്കള്‍ ധാരാളം ബിസിനസുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഭൂരിഭാഗവും പരാജയപ്പെടുകയായിരുന്നു. കഫേകളും, കണ്‍വീനിയന്‍സ് സ്റ്റോറുകളും ഇതില്‍ വരും. ഫസ്റ്റ് ഡാറ്റയില്‍ സെയില്‍സ് റെപ്രസെന്റേറ്റീവായിരുന്നു സുനീറ തുടക്കത്തില്‍. അറ്റ്‌ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേമെന്റ് കമ്പനിയായിരുന്നു ഫസ്റ്റ് ഡാറ്റ. പേമെന്റ് സിസ്റ്റം ട്രേഡിംഗ് ബിസിനസ് ഉടമകള്‍ക്കായി അവര്‍ നല്‍കാറുണ്ടായിരുന്നു.
ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയില്‍ ഫിനാന്‍സില്‍ ഡിഗ്രി സ്വന്തമാക്കിയ ശേഷമായിരുന്നു അവര്‍ ഈ മേഖലയിലേക്ക് വന്നത്. ശതമാനത്തെ അടിസ്ഥാനമാക്കി ഇടപാടുകള്‍ നടത്തുന്നത് നിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. തന്റെ ബിസിനസ് ഐഡിയയുമായി പന്ത്രണ്ടോളം ബാങ്കുകളിലെ സൂപ്പര്‍ വൈസര്‍മാരെയാണ് കണ്ടത്. എന്നാല്‍ എല്ലാവരും ഒരേസ്വരത്തില്‍ ഇവരുടെ ഐഡിയയെ ചിരിച്ച് തള്ളുകയാണ് ചെയ്തത്. ഇതോടെ സുനീറയും സഹോദരനും ചേര്‍ന്ന് തങ്ങളുടെ ആറ് മാസത്തെ ശമ്പളം ചേര്‍ത്ത് വെച്ചു.
അത് ബിസിനസിനായി ഉപയോഗിക്കുകയായിരുന്നു. നിരവധി കമ്പനികളെ നേരിട്ട് പോയി കണ്ട് ഇവര്‍ താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ബോധ്യപ്പെടുത്തി. നൂറ് കസ്റ്റമര്‍മാരാണ് ഇവര്‍ക്ക് ലഭിച്ചത്. 145 കോടിയുടെ ഒരു ഓഫര്‍ ഇവരുടെ സ്റ്റാക്‌സ് വാങ്ങാനായി വന്നിരുന്നു. എന്നാല്‍ അവര്‍ അത് തള്ളി. പിന്നീട് അഞ്ച് കോടിയുടെ വായ്പ എടുത്താണ് ബിസിനസ് വ്യാപിപ്പിച്ചത്. ഒരു ബില്യണിലധികം മൂല്യം കമ്പനി സ്വന്തമാക്കി. 263 മില്യണാണ് കഴിഞ്ഞ വര്‍ഷം ഈ കമ്പനി സ്വരൂപിച്ചത്.












Click it and Unblock the Notifications