'ഫീല്‍ഡ്' വിട്ടിട്ടും സണ്ണി ലിയോണിനെ വിടാത്തവരേ... ഇതാ സണ്ണിയുടെ 10 സൗന്ദര്യ രഹസ്യങ്ങള്‍!!!

  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

സണ്ണി ലിയോണ്‍ പോണ്‍ ഇന്‍ഡസ്ട്രി വിട്ടിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായി. അവരിപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ നടിയാണ്. ഹോട്ട് രംഗങ്ങള്‍ക്ക് സണ്ണി ലിയോണിനെ കഴിഞ്ഞേ ഇപ്പോഴും ഹോളിവുഡില്‍ ആരും ഉള്ളു.

എന്നിരുന്നാലും ഇന്ത്യക്കാര്‍ ഇപ്പോഴും ഇന്റര്‍നെറ്റില്‍ തിരയുന്ന പ്രധാന പോണ്‍ താരം സണ്ണി ലിയോണ്‍ തന്നെ ആണെന്നാണ് പോണ്‍ഹബ് പുറത്ത് വിട്ട കണക്കില്‍ പറയുന്നത്.

ഇപ്പോഴും എപ്പോഴും സണ്ണി ലിയോണ്‍ ഹോട്ട് ആയി തന്നെ നില്‍ക്കാനുള്ള കാരണം എന്താണ്? ഇതാ സണ്ണി ലിയോണിന്‌ഞെ ഞെട്ടിപ്പിക്കുന്ന 10 ബ്യൂട്ടി ടിപ്‌സ്!!!

സണ്ണിയുടെ സ്വന്തം 'ലസ്റ്റ്'

കഴിഞ്ഞ വര്‍ഷമാണ് ആ സുഗന്ധ ലേപനം പുറത്തിറങ്ങിയത്. സണ്ണി ലിയോണിന്‍െ പേരില്‍, സണ്ണി ലിയോണ്‍ തന്നെ പുറത്തിറക്കിയത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോപലെ ഉപയോഗിക്കാവുന്ന 'ലസ്റ്റ്'.

ഇതാ വരുന്നു ലിപ്സ്റ്റിക്

സണ്ണി ലിയോണ്‍ സ്േ്രപ മാത്രമല്ല പുറത്തിറക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി ലിപ്‌സ്റ്റിക്കും ഇറക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ അത് ലോഞ്ച് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സണ്ണിയുടെ ബാഗില്‍ എപ്പോഴും കാണും

തന്റെ സൗന്ദര്യം സംരക്ഷിക്കുന്നതില്‍ സണ്ണി ലിയോണ്‍ ഒരിഞ്ച് പോലും പിറകിലല്ല. സണ്ണി ലിയോണിന്റെ ബാഗില്‍ എപ്പോഴും കാണും അത്യാവശ്യം മേക്ക് അപ്പ് സാധനങ്ങള്‍. ഐ ലൈനറും, മസ്‌കാരയും പൗഡറും എല്ലാം.

യോഗ മാത്രമല്ല, പിലാറ്റീസും

ശരീര സൗന്ദര്യം സൂക്ഷിക്കാന്‍ യോഗ ചെയ്യാറുണ്ട് സണ്ണി ലിയോണ്‍. എന്നാല്‍ അതിനൊപ്പം തന്നെ പിലാറ്റീസ് എന്ന പരിപാടിയും ചെയ്യുന്നു. 20 -ാം നൂറ്റാണ്ടില്‍ ജോസഫ് പിലാറ്റീസ് എന്ന ആള്‍ വികസിപ്പിച്ചെടുത്ത ഫിറ്റ്‌നസ് പരിശീലനം ആണ് പിലീറ്റിസ്.

ആ തിളങ്ങുന്ന ചുവന്ന ലിപ് സ്റ്റിക്

സണ്ണി ലിയോണ്‍ ഉപയോഗിക്കുന്ന ലിപ് സ്റ്റിക്കുകള്‍ പ്രസിദ്ധമാണ്. തിളക്കമുള്ള ആ ചുവന്ന ലിപ് സ്റ്റിക് പ്രത്യേകിച്ചും. കാണുന്നത് പോലെ അത്ര സിംപിള്‍ അല്ല താന്‍ ഉപയോഗിക്കുന്ന ലിപ് സ്റ്റിക്കുകള്‍ എന്ന് സണ്ണി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

തലമുടിയുടെ രഹസ്യം

സണ്ണി ലിയോണിന്റെ ഹെയര്‍ സ്‌റ്റൈലും പ്രസിദ്ധമാണ്. മുടിയഴകിന് വേണ്ടി സണ്ണി ഉപയോഗിക്കുന്നത് ശുദ്ധമായ വെളിച്ചെണ്ണയാണത്രെ. അതും രണ്ടാഴ്ചയില്‍ ഒരിക്കല്‍!!!

ആരോഗ്യ രഹസ്യം

ശരീരത്തിന്റെ അഴകളവുകള്‍ അതീവ ശ്രദ്ധയോടെ നോക്കുന്ന ആളാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് കട്ടന്‍ ചായയാണ് ശീലം. കൊഴുപ്പില്ലാത്ത ക്രീം ആണ് ഇതില്‍ ചേര്‍ക്കുക.

മുടിയുടെ നിറം മാറ്റും സണ്ണി

ഹെയര്‍ സ്റ്റൈലിനൊപ്പം മുടിയുടെ നിറം ഇടക്കിടെ മാറ്റുന്നതിലും അതീവ തത്പരയാണ് സണ്ണി ലിയോണ്‍. പിങ്ക്, നീല, പര്‍പ്പിള്‍ നിറങ്ങളാണ് സണ്ണിയ്ക്ക് ഏറെ പ്രിയങ്കരം.

ചര്‍മം കണ്ടാല്‍

ചര്‍മ സംരക്ഷണത്തിലും അതീവ തത്പരയാണ് സണ്ണി ലിയോണ്‍. തിളക്കമുള്ള ചര്‍മം നിലനിര്‍ത്താന്‍ വേണ്ടി നല്ലവണ്ണം വെള്ളം കുടിക്കും സണ്ണി ലിയോണ്‍. അതോടൊപ്പം പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

സണ്ണി ലിയോണ്‍ ഉപയോഗിക്കുന്ന ക്രീം

ഒരിക്കല്‍ സണ്ണി ലിയോണ്‍ തന്നെ ഷെയര്‍ ചെയ്തതാണ് ഈ ക്രീമിന്റെ ഫോട്ടോ- ബയോതേം. താന്‍ ഉപയോഗിച്ചിട്ടുള്ള ഏറ്റവും നല്ല 'മാസ്‌ക് ' ഇതാണെന്നാണ് സണ്ണി അഭിപ്രായപ്പെട്ടിട്ടുള്ളത്.

English summary
Sunny Leone’s 10 Beauty Secrets that you don’t know about.
Please Wait while comments are loading...