സൂപ്പര്‍ മൂണ്‍ പ്രതിഭാസം എങ്ങനെ കാണാം? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം കാര്യങ്ങള്‍, പ്രത്യേകതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തിലെ ആദ്യ ദിവസം തന്നെ ഒരു ആകാശ പ്രതിഭാസത്തെ ദര്‍ശിക്കാനൊരുങ്ങുകയാണ് ലോകം. ഏതെരു വാനനിരീക്ഷകര്‍ക്കും ഈ ദിവസം വലിയ ആവേശം സമ്മാനിക്കുന്നത്. സൂപ്പര്‍ മൂണ്‍ പ്രതിഭാസമാണ് ഇന്ന് കാണാന്‍ സാധിക്കുക. രണ്ട് പൂര്‍ണ ചന്ദ്രമാരെയാണ് ഈ മാസം കാണാനാവുക. രണ്ടും സൂപ്പര്‍ മൂണുകളാണ്. അതിന് പിന്നാലെ ഉല്‍ക്കാവര്‍ഷവും ഈ വാരാന്ത്യത്തില്‍ കാണാനാവും.
സ്റ്റര്‍ജിയോണ്‍ മൂണ്‍ എന്നാണ് ഇന്ന് നടക്കുന്ന വിസ്മയത്തെ വിശേഷിപ്പിക്കുക. സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ വലിപ്പമേറിയതും, പ്രകാശമേറിയതുമാണ് സൂപ്പര്‍ വണ്‍ പ്രതിഭാസം. രാത്രിയിലെ ആകാശത്ത് അതുകൊണ്ട് ഈ കാഴ്ച്ച ശരിക്കുമൊരു ദൃശ്യവിസ്മയം ആരംഭിക്കും. സ്റ്റര്‍ജിയോണ്‍ മൂണ്‍ എന്ന പേരിന് ചരിത്രപ്രാധാന്യമുണ്ട്. സ്റ്റര്‍ജിയോണ്‍ തടാകത്തിന്റെ പേരിലാണ് ഈ ചന്ദ്രപ്രതിഭാസം അറിയപ്പെടുന്നത്. അമേരിക്കന്‍ തദ്ദേശവാസികളുടെ പ്രധാനപ്പെട്ട ഭക്ഷ്യസ്രോതസ്സായിരുന്നു ഈ തടാകം.

സ്റ്റര്‍ജിയോണ്‍ എന്ന ശുദ്ധജല മത്സ്യം കൂടിയാണ്. ഇവ ധാരാളം ഈ തടാകത്തില്‍ കാണപ്പെടാറുണ്ടായിരുന്നു. തദ്ദേശവാസികളാണ് അമേരിക്കക്കാര്‍ ഈ പൂര്‍ണ ചന്ദ്രന്‍ കാണപ്പെടുന്ന സമയത്ത് ധാരാളം ഈ മീന്‍ പിടിക്കാറുണ്ടായിരുന്നു. അതേസമയം വ്യാപകമായ മീന്‍പിടുത്തത്തെ തുടര്‍ന്ന് ഈ മത്സ്യസമ്പത്ത് കുറഞ്ഞിരിക്കുകയാണ്. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുമായി സാധാരണത്തേത്തിലും വളരെ അടുത്തെത്തുമ്പോഴാണ് സൂപ്പര്‍ മൂണ്‍ സംഭവിക്കുക. ഇത് ആകാശത്തെ അത്ഭുത കാഴ്ച്ചയായി മാറുകയും ചെയ്യും.

രാത്രി 2.32ഓടെയായിരിക്കും ആദ്യത്തെ സ്റ്റര്‍ജിയോണ്‍ മൂണ്‍ ദൃശ്യമാകുക. പൂര്‍ണമായ ചന്ദ്രന്‍ ഏറ്റവും പ്രകാശത്തോടെ തിളങ്ങി നില്‍ക്കുന്ന് നിങ്ങള്‍ക്ക് കാണാനാവും. സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ ഭംഗിയുണ്ടാവും ഈ സമയം. ചക്രവാളത്തിലേക്ക് നീങ്ങുന്നത് കാരണം ചന്ദ്രനിലെ നിറം മാറ്റവും കാണാം. ആദ്യ സൂപ്പര്‍ മൂണ്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നാണ് കാണാനാവുക. സ്റ്റര്‍ജിയോണ്‍ മൂണ്‍ നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവും. ഈ മാസം തന്നെ ബ്ലൂമൂണ്‍ പ്രതിഭാസവും വരാനുണ്ട്. ഓഗസ്റ്റ് മുപ്പതിനാണ് ഈ കാഴ്ച്ച ദൃശ്യമാവുക.
ചന്ദ്രന്‍ സൂപ്പര്‍ മൂണ്‍ സമയത്ത് സാധാരണ കാണുന്നതിലും 14 ശതമാനം വലുതായും, മുപ്പത് ശതമാനം അധികം തിളക്കമേറിയതുമായി കാണും. അതായത് ഓഗസ്റ്റ് 2 അര്‍ധരാത്രി 12.01നാണ് സൂപ്പര്‍ മൂണ്‍ ഇന്ത്യയില്‍ ദൃശ്യമായി തുടങ്ങുക. 2.41 വരെ ഇത് ദൃശ്യമാകും. കൊല്‍ക്കത്തയില്‍ വൈകീട്ട് 6.17ന് ചന്ദ്രനെ കാണാമെന്ന് കൊല്‍ക്കത്ത പ്ലാനറ്റേറിയം മുന്‍ ഡയറക്ടര്‍ ദേബിപ്രസാദ് ദുവാരി പറഞ്ഞു.
അധികം മലിനീകരണമൊന്നുമില്ലാത്ത, തെളിഞ്ഞ ആകാശത്ത് പ്രത്യേക ഉപകരണമൊന്നുമില്ലാതെ തന്നെ സൂപ്പര്‍ മൂണ്‍ നമുക്ക് ദര്‍ശിക്കാനാവും. ബൈനോക്കുലറുകളും, ടെലസ്‌കോപ്പുകളും ഉപയോഗിച്ചാലും പ്രശ്‌നമില്ല. അതേസമയം രണ്ട് സൂപ്പര്‍ മൂണ്‍ അടുത്തൊന്നും ഇനി ഒരുമിച്ചെത്തില്ല. 2037ല്‍ മാത്രമേ അടുത്ത വരവുണ്ടാകൂ.അതേസമയം പലരീതിയില്‍ സൂപ്പര്‍ മൂണ്‍ സമയം നമ്മളെ ബാധിക്കാമെന്ന് വിശ്വസിക്കുന്നവരുണ്ട്.
ഭൂമിയിലെ വേലിയേറ്റത്തെ ചന്ദ്രന്‍ സ്വാധീനിക്കുന്നവരുണ്ട്. നമ്മുടെ ഉറക്കത്തെ വരെ ഇത് നെഗറ്റീവായി ബാധിച്ചേക്കാമെന്ന് വിശ്വാസമുണ്ട്. എന്നാല്‍ ശാസ്ത്രീയമായ അടിത്തറ ഇതിനില്ല. പക്ഷേ 2013ല്‍ നടത്തിയ ഒരു ചെറു പഠനത്തില്‍ ഉറക്കത്തെ പൂര്‍ണ ചന്ദ്രന്‍ സ്വാധീനിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സമയത്ത് ഗാഢനിദ്രയുടെ അളവ് 30 ശതമാനം കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍. നമ്മള്‍ ഉറക്കത്തിലേക്ക് എത്താന്‍ സാധാരണത്തേത്തില്‍ നിന്ന് അഞ്ച് മിനുട്ട് കൂടുതല്‍ എടുക്കും. മൊത്തം ഉറക്കത്തിന്റെ സമയം ഇരുപത് മിനുട്ടോളം കുറയുന്നുവെന്ന് പഠനം അവകാശപ്പെടുന്നു.












Click it and Unblock the Notifications